ENTERTAINMENT

Jigra OTT: ജിഗ്ര ഒടിടിയിൽ എവിടെ കാണാം?

Follow Us Jigra OTT: ജിഗ്ര ഒടിടി റിലീസ് അവകാശം സ്വന്തമാക്കിയതാര്? Jigra OTT:വാസൻ ബാല സംവിധാനം ചെയ്ത ആലിയ ഭട്ടിൻ്റെ ആക്ഷൻ ത്രില്ലർ ജിഗ്ര തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ തിയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളിൽ 9 കോടി രൂപയോളമാണ് കളക്റ്റ് ചെയ്തത്. തടവിൽ നിന്ന് തൻ്റെ സഹോദരനെ രക്ഷിക്കാനുള്ള ഒരു യുവതിയുടെ ദൗത്യമാണ് ചിത്രത്തിന്റെ പ്രമേയം. മോണിക്ക, ഓ മൈ ഡാർലിംഗ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വാസൻ ബാലയാണ് ചിത്രത്തിന്റെ സംവിധായകൻ. സഹോദരൻ അങ്കുറിനെ വിദേശ ജയിലിൽ അന്യായമായി തടവിലാക്കപ്പെട്ട സാഹചര്യത്തിൽ, സഹോദരനെ രക്ഷിക്കാൻ ദൃഢനിശ്ചയം ചെയ്യുന്ന സത്യ എന്ന കഥാപാത്രമായാണ് ആലിയ ഭട്ട് ചിത്രത്തിലെത്തുന്നത്. ആലിയയുടെ സഹോദര കഥാപാത്രം അങ്കുറായി വേദാംഗ് റെയ്‌ന (ദി ആർച്ചീസ് ഫെയിം) എത്തുമ്പോൾ തെലുങ്ക് നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രയും ഈ ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. ആദിത്യ നന്ദ, മനോജ് പഹ്‌വ, വിവേക് ​​ഗോംബർ, സിക്കന്ദർ ഖേർ, രാധികാ മദൻ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്. പഞ്ചാബി പോപ്പ് ഐക്കൺ ദിൽജിത് ദോസഞ്ചും ചിത്രത്തിൽ അതിഥി വേഷം ചെയ്യുന്നു. When Can You Watch Jigra on OTT? ജിഗ്രയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയതാര്? ആലിയ ഭട്ടിൻ്റെ ജിഗ്രയുടെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത് നെറ്റ്ഫ്ലിക്സ് ആണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി നെറ്റ്ഫ്ളിക്സ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, നവംബർ അവസാനമോ ഡിസംബർ ആദ്യമോ ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.