ENTERTAINMENT

കമൽഹാസനു പിന്നാലെ കിച്ച സുദീപും ബിഗ് ബോസ് വിടുന്നു

Follow Us രാജ്യത്തെ ടെലിവിഷൻ ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും പോപ്പുലർ ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അതീവ വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഷോകളിൽ ഒന്നു കൂടിയാണ് ബിഗ് ബോസ്. 11 വർഷമായി ബിഗ് ബോസ് കന്നഡയുടെ അവതാരകനാണ് കിച്ച സുദീപ്. എന്നാൽ അടുത്ത സീസൺ മുതൽ ബിഗ് ബോസ് അവതാരകനായി താനുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കിച്ച സുദീപ്. അടുത്തിടെ നടൻ കമൽഹാസനും സമാനമായ രീതിയിൽ ബിഗ് ബോസിൽ നിന്നും പിന്മാറിയിരുന്നു. കമൽഹാസനു പകരം വിജയ് സേതുപതിയാണ് ബിഗ് ബോസ് പുതിയ സീസണിന്റെ അവതാരകനായി എത്തിയത്. കഴിഞ്ഞ 10 സീസണുകളായി തന്റെ വൈബ്രന്റായ അവതരണത്തിലൂടെ ബിഗ് ബോസ് പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അവതാരകനാണ് കിച്ച സുദീപ്. പതിനൊന്നാമത്തെ സീസൺ നടന്നുകൊണ്ടിരിക്കെ ആണ്, ഇത് തന്റെ അവസാനത്തെ ബിഗ് ബോസ് ആയിരിക്കുമെന്ന് കിച്ച സുദീപ് പ്രഖ്യാപിച്ചത്. “#BBK11-നോട് കാണിച്ച മികച്ച പ്രതികരണത്തിന് എല്ലാവർക്കും നന്ദി. ഒരുമിച്ചുള്ള 11 വർഷത്തെ മികച്ച യാത്രയാണിത്യ ഞാൻ ചെയ്യേണ്ട കാര്യങ്ങളുമായി മുന്നോട്ട് പോകേണ്ട സമയമാണിത്. ബിഗ് ബോസ് കന്നഡയുടെ ആതിഥേയനെന്ന നിലയിൽ ഇത് എൻ്റെ അവസാന സീസണായിരിക്കും, എൻ്റെ തീരുമാനത്തെ കളേഴ്‌സും ഈ വർഷങ്ങളിലെല്ലാം ബിഗ് ബോസ് പിന്തുടരുന്നവരും മാനിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.നമുക്ക് ഈ സീസൺ മികച്ചതാക്കാം, ഞാനും നിങ്ങളെ എല്ലാവരെയും എൻ്റെ ഏറ്റവും മികച്ച രീതിയിൽ രസിപ്പിക്കും." സുദീപിൻ്റെ ശക്തമായ സാന്നിധ്യമില്ലാതെയായാൽ ബിഗ് ബോസ് കന്നഡ റിയാലിറ്റി ഷോ പഴയപടിയാകില്ലെന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. Thank you all for the great response shown towards #BBK11 . The TVR (number) speaks in volumes about the love you all have shown towards the show and me. It's been a great 10+1 years of travel together, and it's time for me to move on with what I need to do. This will be my last… pic.twitter.com/uCV6qch6eS അതേസമയം, തന്റെ സിനിമാ പ്രൊജക്റ്റുകളുമായി തിരക്കിലാണ് കിച്ച സുദീപ്. വിക്രാന്ത് റോണയാണ് കിച്ച സുദീപ് അവസാനമായി അഭിനയിച്ച ചിത്രം. വിജയ് കാർത്തികേയൻ സംവിധാനം ചെയ്ത് കലൈപുലി എസ് താണു നിർമ്മിക്കുന്ന മാക്സ് ഉൾപ്പെടെ ഒന്നിലധികം പ്രോജക്ടുകളുടെ തിരക്കിലാണ് താരം. ബില്ല രംഗ ഭാഷയിലും കിച്ച സുദീപ് ഉണ്ട്. സത്യജ്യോതി ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, കെആർജി സ്റ്റുഡിയോയുടെ പുതിയ ചിത്രം എന്നിവയാണ് കിച്ച സുദീപിന്റെ വരാനിരിക്കുന്ന പുതിയ പ്രൊജക്റ്റുകൾ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.