ENTERTAINMENT

അതൊന്ന് ഓഫ് ചെയ്യ് നസ്രിയേ എന്ന് രംഗണ്ണൻ; വൈറലായി വീഡിയോ

Follow Us തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായികയാണ് നസ്രിയ നസീം. ക്യൂട്ട് നായിക എന്നാണ് പൊതുവെ നസ്രിയയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. കുസൃതിയും കുറുമ്പും നിറഞ്ഞ ഭാവങ്ങളും മാനറിസവുമൊക്കെ കൊണ്ട് എപ്പോഴും ആൾക്കൂട്ടത്തിലും നസ്രിയ വേറിട്ടു നിൽക്കുന്നു. കുട്ടിക്കാലം മുതൽ തന്നെ ഒരു കുഞ്ഞു സെലിബ്രിറ്റിയാണ് നസ്രിയ. വിദേശത്ത് ജനിച്ചു വളർന്ന നസ്രിയ വളരെ കുട്ടിയായിരുന്നപ്പോൾ മുതൽ ടെലിവിഷനിൽ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. നസ്രിയയുടെ പഴയൊരു വീഡിയോ ആണ് ഇപ്പോൾ വീണ്ടും വൈറലാവുന്നത്. 'ഇഷ്ക് ഇഷ്ക് ഹെ' എന്നു തുടങ്ങുന്ന ഗാനം വളരെ ആസ്വദിച്ച് പാടുന്നതിനൊപ്പം നൃത്തച്ചുവടുകളും വയ്ക്കുന്നുണ്ട് കുഞ്ഞു നസ്രിയ. ആ എനർജിയും ക്യൂട്ട്നെസ്സുമൊക്കെ ആർക്കുമിഷ്ടമാവും. ആവേശത്തിലെ രംഗണ്ണന്റെ അതൊന്നു ഓഫാക്ക് അമ്പാനേ... ഡയലോഗുമായി ചേർത്താണ് ഈ ത്രോബാക്ക് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്. Nazriya 😀♥️ pic.twitter.com/siBNN04CtR മലയാള സിനിമയിലേക്ക് ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് നസ്രിയ എത്തിയത്. പിന്നീട് നായികയായി മാറി. വിവാഹശേഷം ചെറിയൊരു ഇടവേളയെടുത്തിരുന്നു. എന്നാൽ നാലു വർഷത്തെ ഇടവേള കഴിഞ്ഞ് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെ നസ്രിയ വീണ്ടും തിരിച്ചെത്തി രണ്ടാം വരവിൽ ട്രാൻസ്, മണിയറയിലെ അശോകൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലും അഭിനയിച്ച നസ്രിയ 'അന്റെ സുന്ദരാനികി' എന്ന തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരുന്നു. നിർമാതാവ് എന്ന രീതിയിലും ശ്രദ്ധ നേടുന്ന വ്യക്തിയാണ് നസ്രിയ. വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ, പ്രേമലു, ആവേശം തുടങ്ങിയ ചിത്രങ്ങളുടെ നിർമാണപങ്കാളി കൂടിയായിരുന്നു നസ്രിയ. സൂക്ഷ്മദർശിനി എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന നസ്രിയയുടെ പുതിയ ചിത്രം. ഒരിടവേളക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. ബേസിൽ ജോസഫ്, നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എം സി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. ഹാപ്പി ഹവേർസ് എന്റർടൈൻമെന്റ്സിന്റെയും, എ വി എ പ്രൊഡക്ഷൻസിന്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എ വി അനൂപ് എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എം സിയുടെ കഥയ്ക്ക് അതുൽ രാമചന്ദ്രൻ, ലിബിൻ ടി ബി എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ച ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ശരൺ വേലായുധനാണ്‌ ഛായാഗ്രഹണം. ചിത്രസംയോജനം: ചമൻ ചാക്കോ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.