ENTERTAINMENT

കടലിൽ ഒരു 'കാർ റൈഡ്;' വീഡിയോ പങ്കുവച്ച് അഹാന

Follow Us ചിത്രം: ഇൻസ്റ്റഗ്രാം അബുദാബിയിൽ അവധി ആഘോഷത്തിലാണ് മലയാളികളുടെ പ്രയതാരം അഹാന കൃഷ്ണ. അമ്മ സിന്ധുവിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ അഹാന പങ്കുവച്ചിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു അഹാനയുടെ 29-ാം പറന്നാൾ. അബുദാബിയിൽ കേക്കു മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന അഹാനയുടെ ചിത്രങ്ങൾ സൈബറിടത്ത് ഏറെ ശ്രദ്ധനേടിയിരുന്നു. വെള്ളത്തിനു നടുവിൽ വച്ചായിരുന്നു ആഘോഷം. മനോഹരമായ ഫ്രോക്കണിഞ്ഞ് ബോട്ടിനുള്ളിലായിരുന്നു പിറന്നാൾ കേക്കുമുറിച്ചത്. A post shared by Ahaana Krishna (@ahaana_krishna) ഇപ്പോഴിതാ, കടലിലൂടെ ജെറ്റ് കാറിൽ ചീറിപ്പായുന്ന വീഡിയോയാണ് അഹാന ഇൻസ്റ്റഗ്രാമിൽ പോസ്റ്റു ചെയ്തിരിക്കുന്നത്. പ്രിൻസസ് ഗൗൺ ധരിച്ച് ബുഗാട്ടിയുടെ മാതൃകയിലുള്ള ജെറ്റ് കാറിൽ കടലിലൂടെ നീങ്ങുന്ന മനോഹരമായ വീഡിയോയാണ് താരം പോസ്റ്റു ചെയ്തത്. A post shared by Ahaana Krishna (@ahaana_krishna) കടലിനു നടുവിൽ അബുദാബിയുടെ മനോഹാരിത ആസ്വദിക്കുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. A post shared by Ahaana Krishna (@ahaana_krishna) കഴിഞ്ഞ ദിവസമാണ് അമ്മയ്ക്ക് ഒപ്പം അഹാന അബുദാബിയിലെത്തിയത്. കുറച്ചുദിവസങ്ങൾ ഇവിടെയായിരിക്കുമെന്ന് അഹാന വ്യക്തമാക്കിയിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.