ENTERTAINMENT

Star Singer 9 Grand Finale: ഇവരിൽ ആരാവും സ്റ്റാര്‍ സിങ്ങര്‍ സീസൺ 9 വിജയി?

Follow Us Star Singer 9 Grand Finale Finalists വീറും വാശിയും നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സ്റ്റാർ സിംഗര്‍ സീസൺ 9 അതിന്റെ ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുകയാണ്. ഏഷ്യാനെറ്റിൽ ഒക്ടോബർ 20ന് വൈകുന്നേരം 6 മണിമുതൽ ഫിനാലെ സംപ്രേക്ഷണം ചെയ്യും. വാശിയേറിയ പോരാട്ടങ്ങൾക്കും നിരവധി നിർണ്ണായകമായ റൗണ്ടുകൾക്കും ശേഷം അന്തിമവിജയിയെ കണ്ടെത്തുന്ന ഗ്രാൻഡ് ഫിനാലെ പോരാട്ടത്തിൽ എത്തിനിൽക്കുന്നത് 5 പേരാണ്. അവർക്കൊപ്പം പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരു മത്സരാർത്ഥി കൂടി അന്തിമപോരാട്ട വേദിയിലുണ്ടാവും. അരവിന്ദ്, നന്ദ , ദിഷ, അനുശ്രീ , ബൽറാം എന്നിവരാണ് ഫൈനലിസ്റ്റുകൾ. ഇവർക്കൊപ്പം, ശ്രീരാഗ്- ഗോകുൽ എന്നിവരിൽ നിന്നും ഒരാൾ പ്രേക്ഷക വിധിയിലൂടെ ഫിനാലെയിൽ ഇടം പിടിക്കും. സ്റ്റാർ സിംഗര്‍ സീസൺ 9ന്റെ സംഗീതയാത്രയുടെ വിധികർത്താക്കൾ ഗായകരായ കെ എസ് ചിത്ര, സിതാര, വിധു പ്രതാപ് എന്നിവരാണ്. വർഷയാണ് അവതാരക. ഇവർക്കൊപ്പം പ്രമുഖ സംഗീതജ്ഞരും ഗായകരും ജനപ്രിയസിനിമാതാരങ്ങളും മത്സരാർത്ഥികളുടെ പാട്ടുകൾ ആസ്വദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വേദിയിൽ എത്തി. ഗ്രാൻഡ് ഫിനാലെയുടെ വിധികർത്താവായി പ്രശസ്ത ഗായകൻ ഹരിഹരനും എത്തും. സ്റ്റാർ സിംഗര്‍ സീസൺ 9 ഗ്രാൻഡ് ഫിനാലെയിൽ മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര താരം വിദ്യ ബാലനും എത്തും. കൂടാതെ അന്ന പ്രസാദ്, ബിജു കുട്ടൻ, ബിനു അടിമാലി, മാവേലിക്കര ഷാജി, രശ്മി തുടങ്ങിയവരുടെ പ്രകടനങ്ങളും ഗ്രാൻഡ് ഫിനാലെ വേദിയ്ക്ക് മാറ്റുകൂട്ടും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.