ENTERTAINMENT

കീമോയോട് പൊരുതി നിൽക്കുന്ന എന്റെ അവസാന കൺപീലി: ഹിന ഖാൻ

Follow Us അർബുദവുമായുള്ള പോരാട്ടത്തിലാണ് നടി ഹിന ഖാൻ. സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹിന ഖാൻ കീമോയ്ക്ക് വിധേയയായിരിക്കുകയാണ്. കാൻസറിനെതിരെയുള്ള തന്റെ പോരാട്ടത്തെ കുറിച്ച് ഹിന ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ കുറിക്കാറുണ്ട്. തന്റെ ഏറ്റവും വലിയ പ്രചോദനത്തെ കുറിച്ച് ഹിന പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കണ്ണിന്റെ ഒരു ക്ലോസ്അപ്പ് ചിത്രമാണ് ഹിന പങ്കിട്ടിരിക്കുന്നത്. ‘‘എന്റെ ഇപ്പോഴത്തെ പ്രചോദനത്തിന്റെ ഉറവിടം എന്താണെന്ന് അറിയാമോ? ഒരിക്കല്‍ എന്റെ കണ്ണുകൾക്ക് ഭംഗി നൽകിയിരുന്ന ശക്തവും മനോഹരവുമായ ഒരു സൈന്യത്തിന്റെ ഭാഗമായിരുന്നു ഇതും. എന്റെ കൺപീലികൾ ജന്മനാ തന്നെ നല്ല നീളമുള്ളതും മനോഹരവുമായിരുന്നു. ഇപ്പോൾ എന്നോടൊപ്പം അർബുദത്തോട് പൊരുതി ഈ ധീരനായ യോദ്ധാവ് ഏകനായി നിൽക്കുകയാണ്. കീമോയുടെ അവസാന സൈക്കിൾ നടക്കുമ്പോൾ മറ്റെല്ലാ രോമങ്ങളും കൊഴിഞ്ഞുപോയെങ്കിലും ഈ ഒരൊറ്റ കൺപീലി എനിക്ക് പ്രചോദനം തരുന്നുണ്ട്. എല്ലാം ശരിയാകും, എല്ലാം നേരിടാനുള്ള ശക്തി എനിക്ക് ലഭിക്കട്ടെ,’’ എന്നാണ് ഹിന ഖാൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. A post shared by 𝑯𝒊𝒏𝒂 𝑲𝒉𝒂𝒏 (@realhinakhan) കാൻസറിന്റെ മൂന്നാം സ്റ്റേജിലൂടെ കടന്നുപോവുകയാണ് നടി. കീമോ തെറാപ്പി ചികിത്സയെത്തുടർന്ന് മുടി കൊഴിഞ്ഞു തുടങ്ങിയപ്പോൾ ഹിന തന്റെ മുടി മുറിച്ച് വിഗ് തയാറാക്കുന്ന വീഡിയോയും മുൻപു പങ്കുവച്ചിരുന്നു. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.