ENTERTAINMENT

ഇത് സയിദ് മസൂദും ഖുറേഷി അബ്രഹാമും തമ്മിലുള്ള ഇടപാടാ, നമ്മളിതിൽ ഇല്ല; വൈറലായി ചിത്രം

Follow Us നടൻ പൃഥ്വിരാജ് സുകുമാരന്റെ 42-ാം പിറന്നാൾ ആഘോഷമാക്കുകയാണ് ആരാധകരും സിനിമാലോകവും. പൃഥ്വിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാലും മമ്മൂട്ടിയുമെല്ലാം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവച്ചു. "ജനറലിന് ജന്മദിനാശംസകൾ," എന്ന് കുറിച്ചുകൊണ്ടാണ് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലെ പൃഥ്വിരാജ് കഥാപാത്രമായ സയിദ് മസൂദിന്റെ പോസ്റ്ററും മോഹൻലാൽ ഷെയർ ചെയ്തിട്ടുണ്ട്. എമ്പുരാനിലെ പൃഥ്വിരാജിന്റെ പുത്തൻ ലുക്കാണ് പോസ്റ്ററിൽ കാണാനാവുക. ''ജന്മദിനാശംസകൾ ജനറൽ. ദൈവത്താൽ ഉപേക്ഷിക്കപ്പെട്ടത്...പിശാച് വളർത്തിയെടുത്തു! സയിദ് മസൂദ്, ചക്രവർത്തിയുടെ ജനറൽ,'' മോഹൻലാൽ കുറിച്ചതിങ്ങനെ. A post shared by Mohanlal (@mohanlal) "നന്ദി ഭായ്‌ജാൻ," എന്നാണ് മോഹൻലാലിനു താങ്ക്സ് പറഞ്ഞുകൊണ്ട് പൃഥ്വിയുടെ കമന്റ്. "ഇത് സയിദ് മസൂദും ഖുറേഷി അബ്രഹാമും തമ്മിലുള്ള ഇടപാടാ, നമ്മളിതിൽ ഇല്ല ഗയ്സ്," എന്നാണ് ചിത്രത്തിനു താഴെ പ്രത്യക്ഷപ്പെട്ട രസകരമായ കമന്റുകളിൽ ഒന്ന്. മമ്മൂട്ടിയും പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നിട്ടുണ്ട്. ടൊവിനോ തോമസും ഫേസ്ബുക്കിലൂടെ പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് പുതിയ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്. മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി ഇപ്പോൾ. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യർ, ടൊവിനോ, ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ആയിട്ടാണ് എമ്പുരാൻ എത്തുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.