ENTERTAINMENT

Vivekanandan Viralanu OTT: വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ

Follow Us Vivekanandan Viralanu OTT Vivekanandan Viralanu OTT:ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് ഒടിടിയിൽ. വിവാഹിതയായ ഒരു സർക്കാർ ജീവനക്കാരനായാണ് ഷൈൻ ടോം ചിത്രത്തിലെത്തുന്നത്. ഏറെ ലൈംഗികാസക്തിയുള്ള വിവേകാനന്ദൻ എന്ന കഥാപാത്രത്തിന് മറ്റൊരു സ്ത്രീയുമായും ബന്ധമുണ്ട്. വിവേകാനന്ദൻ്റെ അക്രമാസക്തമായ ഫാൻ്റസികൾ ഈ രണ്ട് സ്ത്രീകൾക്കും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്. നർമ്മത്തിൽ പൊതിഞ്ഞ് എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയുടെ നായികമാരായി എത്തുന്നത് സ്വാസിക, ഗ്രേസ് ആന്റണി എന്നിവരാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നെടിയത്ത് നസീബും പി.എസ്. ഷെല്ലി രാജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും കമല്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. മെറീന മൈക്കിൾ, ജോണി ആന്റണി, മാലാ പാർവതി,മഞ്ജു പിള്ള, നീന കുറുപ്പ്, ആദ്യാ, സിദ്ധാർത്ഥ ശിവ, ശരത് സഭ, പ്രമോദ് വെളിയനാട്, ജോസുകുട്ടി, രമ്യ സുരേഷ്, നിയാസ് ബക്കർ, സ്മിനു സിജോ, വിനീത് തട്ടിൽ, അനുഷാ മോഹൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ്‌ വേലായുധനും എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും നിര്‍വഹിക്കുന്നു. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതം പകരുന്നത് ബിജിബാലാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ആമസോൺ പ്രൈം ഉപയോക്താക്കൾക്ക് ചിത്രം ലഭ്യമല്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.