Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ വൃശ്ചികം - ധനുരാശികളിൽ, തൃക്കേട്ട, മൂലം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ഡിസംബർ 15 ഞായർ പകൽ പൗർണ്ണമിയാണ്. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു. ചൊവ്വ കർക്കടകം രാശിയിൽ (നീചസ്ഥിതി) പൂയം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് വക്രഗതിയുമുണ്ട്. ബുധൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലും ശുക്രൻ മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും വ്യാഴം വക്രഗതിയിൽ രോഹിണിയിലും തുടരുകയാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും (രണ്ടാം പാദത്തിൽ), കേതു കന്നിരാശിയിൽ ഉത്രത്തിലും (ഒന്നാം പാദത്തിൽ), അപ്രദക്ഷിണഗതിയിൽ സഞ്ചരിക്കുന്നു. ഞായറാഴ്ച ഉച്ചവരെ തുലാക്കൂറുകാർക്കും തുടർന്ന് ചൊവ്വ സായാഹ്നം വരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ ധനുക്കൂറിനും ശേഷം വാരം മുഴുവൻ മകരക്കൂറിനും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. അശ്വതി ആദിത്യൻ അഷ്ടമരാശിയിൽ നിന്നും മാറുന്നതിനാൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. നിരന്തരമായി അനുഭവപ്പെട്ടിരുന്ന കാര്യതടസ്സം നീങ്ങി, കാര്യസാധ്യം ഭവിക്കും. കർമ്മമേഖലയെക്കുറിച്ച് പുത്തൻ പ്രതീക്ഷകൾ ഉരുവാകും. സമയബന്ധിതമായി നിർവഹണത്തിലേക്ക് കടക്കുന്നതാണ്. സാങ്കേതിക വിഷയങ്ങൾ ഉൾക്കൊള്ളുവാൻ ആത്മാർത്ഥമായി ശ്രമിക്കും. മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയിൽ മെച്ചമുണ്ടാകും. നിരീക്ഷണശക്തിയും ഓർമ്മയും ക്രിയാകുശലതയും ഏകീകരിക്കപ്പെടും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാര്യക്ഷമത പരീക്ഷിക്കപ്പെട്ടേക്കും. മിതവ്യയത്തിൽ നിഷ്ഠയുണ്ടാവണം. ഭരണി നക്ഷത്രനാഥനായ ശുക്രന് ആരോഹണഗതിയും വ്യാഴാനുകൂല്യവും ഉള്ളതിനാൽ ശുഭാനുഭവങ്ങൾ പ്രതീക്ഷിക്കാം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. കർമ്മമേഖലയിൽ ശക്തമായി പ്രവർത്തിക്കാനാവും. ഭാവിയിൽ പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചിന്തയിലുണ്ടാവും. ഭൗതികനേട്ടങ്ങൾ തുടരുപ്പെടും. ഒപ്പം ആത്മീയമായും വളർച്ചയുണ്ടാവും. കലാപരിശീലനത്തിന് സമയം കണ്ടെത്തും. തടസ്സപ്പെട്ട സർക്കാർ കാര്യങ്ങളിൽ പുരോഗതി വരും. കുടുംബ ബന്ധങ്ങൾ ഹൃദ്യമാവും. വാരമധ്യത്തിൽ ഉന്മേഷക്കുറവ് അനുഭവപ്പെട്ടേക്കും. കാർത്തിക മധുരവും തിക്തവും ആയ രസങ്ങൾ കലർന്ന അനുഭവങ്ങൾ ഉണ്ടാവും. മനസ്സിൻ്റെ ഏകാഗ്രത കുറയുന്നതായി തോന്നാം. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം കലാപരമായ സിദ്ധികൾ വളർത്താൻ അവസരം ഉണ്ടാവും. ഹൃദയരഹസ്യങ്ങൾ പങ്കുവെക്കുന്നത് കരുതലോടെയാവണം. മേടക്കൂറുകാർക്ക് നാലിലെ ചൊവ്വ മനക്ലേശം സൃഷ്ടിച്ചേക്കാം. വാഹനത്തിന് അറ്റകുറ്റം വരാനിടയുണ്ട്. ഇടവക്കൂറുകാർക്ക് നല്ല അനുഭവങ്ങൾ വരും. അറിയുന്നവരുടേയും അറിയാത്തവരുടേയും പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക രംഗം തൃപ്തികരമായിരിക്കും. രോഹിണി അപൂർണ്ണമായിരുന്ന പ്രവൃത്തികൾ പൂർത്തീകരിക്കും. കുടുംബകാര്യങ്ങളിൽ ജീവിത പങ്കാളിയുടെ ഉപദേശം കൈക്കൊള്ളും. സഹോദരർക്കിടയിലെ അനൈക്യം രാജിയാവുന്നതിന് പരിശ്രമം തുടരും. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത ആവശ്യമാണ്. സ്ത്രീകളുടെ പിന്തുണ നിർലോഭം സിദ്ധിക്കും. ബിസിനസ്സിൽ സാമാന്യമായി മെച്ചമുണ്ടാവും. ആദിത്യൻ അഷ്ടമത്തിൽ സഞ്ചരിക്കുകയാൽ സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തടസ്സം ഏർപ്പെടാം. ആരുടെ വാക്കുകളും അന്ധമായി വിശ്വസിക്കരുത്. വാരമദ്ധ്യത്തിന് കൂടുതൽ ഗുണം കിട്ടും. മകയിരം പഴമയെ തള്ളിപ്പറയാനും പുതുമയെ ഉൾക്കൊള്ളാനും സാധിക്കാത്തവിധം ആശയക്കുഴപ്പം തുടരുന്നതാണ്. സ്വന്തമായി തീരുമാനം കൈക്കൊള്ളാൻ പലപ്പോഴും ക്ലേശിച്ചേക്കും. ചിലപ്പോൾ സംഭാഷണം പരുക്കനാവുകയാൽ ശത്രുക്കളുടെ എണ്ണം അധികരിക്കുന്നതായി അനുഭവപ്പെടും. ബിസിനസ്സ് യാത്രകൾ ഗുണകരമാവും. ഊഹക്കച്ചവടത്തിൽ ആദായം ഉണ്ടാവും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി വൈകാനിടയുണ്ട്. കാര്യാലോചനകളിൽ വിമർശം ഏറ്റുവാങ്ങും. പ്രണയാനുഭവങ്ങൾ ആഹ്ളാദം നിറയ്ക്കും. ഞായർ, ബുധൻ, വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മയേറും. തിരുവാതിര പതിവിലും യാത്രകളുണ്ടാവും. അവയിൽ വ്യക്തികാര്യങ്ങളും ഉൾപ്പെടുന്നതാണ്. പാർട്ണർഷിപ്പ് ബിസിനസ്സിൽ അസ്വാരസ്യങ്ങൾ ഉയരുകയാൽ അഴിച്ചുപണികൾക്ക് മുതിരുന്നതാണ്. കുടുംബത്തിൻ്റെ പൂർണ്ണപിന്തുണ കിട്ടണമെന്നില്ല. ഉദ്യോഗസ്ഥർക്ക്, വിശേഷിച്ചും സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് ജോലിഭാരം അധികരിച്ചേക്കും. കുറ്റം പറയുന്നവരെ കടുത്ത വാക്കുകളിൽ ഭർത്സിക്കുന്നതിന് മടിക്കില്ല. തീർത്ഥയാത്രകൾക്ക് അവസരം ഉണ്ടാവുന്ന വാരമാണ്. വാരാദ്യവും വാരാന്ത്യവും കൂടുതൽ മെച്ചപ്പെട്ടതായി അനുഭവപ്പെടും. പുണർതം ജന്മനക്ഷത്രാധിപനായ വ്യാഴം വക്രസഞ്ചാരം തുടരുകയാൽ കൃത്യനിഷ്ഠയിൽ വീഴ്ച വരാനിടയുണ്ട്. സമയബന്ധിതമായി ചുമതലകൾ നിർവഹിക്കാൻ കഴിഞ്ഞെന്നു വരില്ല. ചിലപ്പോൾ അലസത പിടികൂടിയെന്നു വരാം. ബിസിനസ്സിൽ ധനം കൂടുതൽ മുടക്കുന്നത് ആലോചനാപൂർവ്വം വേണ്ടതാണ്. പഴയ സുഹൃത്തുക്കളെ കാണുവാനാവും. വിദ്യാർത്ഥികൾക്ക് ഏകാഗ്രത സാമാന്യമായിരിക്കും. അവധിക്കാലത്ത് കുടുംബസമേതം ഉല്ലാസയാത്രകൾ ആസൂത്രണം ചെയ്യും. പ്രമാണങ്ങളിലും കരാറുകളിലും ഏർപ്പെടും മുൻപ് വ്യവസ്ഥകൾ അറിയുന്നത് ഉചിതമായിരിക്കും. പൂയം ആദിത്യൻ അനുകൂല ഭാവത്തിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. കർമ്മമേഖലയിൽ ഉന്മേഷമുണ്ടാവും. വാരാദ്യം ചന്ദ്രസഞ്ചാരം പന്ത്രണ്ടാം രാശിയിലാകയാൽ അല്പം അലച്ചിലും മുഷിച്ചിലുമുണ്ടാവുന്നതാണ്. ചെലവും കൂടാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. സ്വത്തുസംബന്ധിച്ച തർക്കങ്ങൾ പരിഹരിക്കാൻ മുൻകൈയെടുക്കും. വ്യാപാരരംഗത്ത് പുതുമ കൊണ്ടുവരുന്നത് ആലോചനയിൽ എപ്പോഴും ഇടം പിടിക്കും. ധനപരമായി ആശ്വാസമുണ്ടാവും. മകളുടെ ജോലിക്കാര്യത്തിൽ ശുഭസൂചനകൾ വന്നെത്തുന്നതാണ്. ആയില്യം നക്ഷത്രനാഥനായ ബുധൻ്റെ മൗഢ്യമില്ലാത്ത അവസ്ഥയും ഗുരുബുധദൃഷ്ടിയും ഉന്മേഷകരമായ ഫലങ്ങൾ സൃഷ്ടിക്കും. ഭൗതികമായ വളർച്ചയ്ക്കൊപ്പം ആത്മീയമായ ഉണർവ്വും ഉണ്ടാകും. പന്ത്രണ്ടാം ഭാവത്തിൽ ചന്ദ്രസഞ്ചാരം വരികയാൽ ഞായർ, തിങ്കൾ ദിവസങ്ങൾക്ക് മെച്ചമുണ്ടാവില്ല. പണച്ചെലവധികമാവും. വ്യർത്ഥയാത്രകൾ ഉണ്ടായേക്കും. ജന്മരാശിയിൽ ചൊവ്വയുള്ളത് ഇടയ്ക്കിടെ ആരോഗ്യക്ലേശങ്ങൾ സൃഷ്ടിക്കുന്നതാണ്. ലക്ഷ്യപ്രാപ്തിക്ക് വളഞ്ഞ വഴികൾ സ്വീകരിച്ചേക്കില്ല. വ്യാപാര രംഗത്ത് സുഗമത പ്രതീക്ഷിക്കാം. കാറൊഴിഞ്ഞ ആകാശം പോലെ മനസ്സ് പ്രസന്നമാവും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024