Follow Us 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ? Saturn Transit 2025: ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി അഥവാ മന്ദൻ (Saturn). ശരാശരിക്കണക്ക് പറയുകയാണെങ്കിൽ 360 ഡിഗ്രിയുള്ള രാശിചക്രം കടക്കാൻ ശനിക്ക് 30 വർഷം വേണം. അഥവാ 360 മാസം. ഓരോ ഡിഗ്രിയും നടന്നു തീർക്കാൻ ശനിക്ക് വേണ്ടത് ഒരു മാസമത്രെ! അതുകൊണ്ടാണ് ശനി എന്ന പേരും മന്ദൻ എന്ന പേരും ഒക്കെ ഉണ്ടായത്. 'പതുക്കെ സഞ്ചരിക്കുന്നവൻ' എന്നാണ് ശനി/മന്ദൻ എന്നീ പദങ്ങളുടെ അർത്ഥമെന്ന് വ്യക്തമാണല്ലോ? ശനിയുടെ രാശികളിലെ സഞ്ചാരമാണ് അഥവാ ഏതുരാശികളിൽ സഞ്ചരിക്കുന്നു എന്നതാണ് ഏഴരശ്ശനി, കണ്ടകശനി, ജന്മശനി, അഷ്ടമശ്ശനി തുടങ്ങിയ വിഭജനങ്ങൾക്ക് കാരണം. ശനി സഞ്ചരിക്കുന്ന രാശിയേയും അവരവരുടെ ജന്മരാശിയേയും മുൻനിർത്തി ഇത്തരം വിഭജനങ്ങൾ ഉണ്ടാവുന്നു. 2025 മാർച്ച് 29 ന് (കൊല്ലവർഷം 1200 മീനം 15 ന്) ശനി ഇപ്പോൾ സഞ്ചരിച്ചു വരുന്ന കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനിയുടെ രാശിമാറ്റം ശരാശരി ഓരോ രണ്ടര വർഷം ചെല്ലുമ്പോഴുമാണ് സംഭവിക്കുക. 2023 ലാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇനി 2027 പകുതിവരെ ശനി മീനം രാശിയിൽ തുടരും. മനുഷ്യ ജീവിതത്തെ, മനുഷ്യൻ്റെ ഭാഗധേയങ്ങളെ വലിയ തോതിൽ സ്വാധീനക്കുന്ന ഗ്രഹമാണ് ശനി. അതിനാൽ ശനിയുടെ ഓരോ രാശിയിലേയും സഞ്ചാരം കുടിലുതൊട്ട് കൊട്ടാരം വരെ, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുമുള്ളവർക്ക് അനിവാര്യമായ ഒരു ജീവിത യാഥാർത്ഥ്യമാണ്. ശനി നമ്മളെ തഴുകുകയും തലോടുകയുമാണോ? അതോ ശനിയ്ക്ക് നമ്മളോട് ഉദാസീന ഭാവമാണോ ഉള്ളത്? ഏഴരശനിയായും ജന്മശനിയായും അഷ്ടമശനിയായും കണ്ടകശനിയായും കലിവേഷം പൂണ്ട് നമ്മെ കഷ്ടതകളുടെ നരകക്കുഴികളിൽ പതിപ്പിക്കുകയാണോ? 2025 മാർച്ച് ഒടുവിൽ വരുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റത്തിൻ്റെ ഫലങ്ങളും അനുഭവങ്ങളും ഏതൊക്കെ വിധത്തിലാവും നമ്മെ വന്നുചൂഴുന്നത്? തൽസംബന്ധമായ അന്വേഷണങ്ങളുടെ വിശദവിവരങ്ങൾ ഈ ലേഖനത്തിൽ വായിക്കാം. 2025 മാർച്ച് 29 ന് ശനി നിലവിൽ സഞ്ചരിക്കുന്ന കുംഭം രാശിയിൽ നിന്നും തൊട്ടടുത്ത മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. പ്രസ്തുതമാറ്റത്താൽ ആർക്കൊക്കെയാണ് ഏഴരശ്ശനി ഉണ്ടാവുന്നത് എന്നുനോക്കാം. ഒപ്പം മുഖ്യഫലങ്ങളും പരിശോധിക്കാം. ജന്മരാശിയുടെ അഥവാ ജനിച്ച കൂറിൻ്റെ പന്ത്രണ്ടാം രാശിയിൽ ശനി പ്രവേശിക്കുന്നതോടെയാണ് ഒരാളുടെ ഏഴരശ്ശനിക്കാലം തുടങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ 2025 മാർച്ച് 29ന് ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ പന്ത്രണ്ടു കൂറുകളിൽ ഏഴരശ്ശനി ആരംഭിക്കുന്നത് മേടക്കൂറുകാർക്കാണ്. (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്). ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ മീനക്കൂറുകാർക്ക് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നീ നാളുകളിൽ ജനിച്ചവർക്ക്) ഏഴരശ്ശനിയിലെ കഠിനകാലമായ ജന്മശ്ശനിക്കാലം തുടങ്ങുന്നു. പന്ത്രണ്ടാം രാശിയായ കുംഭം രാശിയിൽ ശനി സഞ്ചരിച്ച രണ്ടര വർഷം ഇതോടെ കഴിയുന്നു. ഇനി രണ്ടരവർഷം മുതൽ അഞ്ചുവർഷം വരെ നീളുന്ന ജന്മശനിയുടെ കാലമാണ്, മീനക്കൂറുകാർക്ക് വരുന്നത്. കുംഭക്കൂറുകാർക്ക് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്) ശനി 12, ജന്മരാശി എന്നിവയിൽ രണ്ടരവർഷം വീതം സഞ്ചരിച്ച് അതായത് മകരം, കുംഭം രാശികളിൽ സഞ്ചരിച്ച് (ആകെ 5 വർഷം കഴിഞ്ഞ്), ഏഴരശ്ശനിയിലെ അവസാന രണ്ടരവർഷത്തിലേക്ക് കടക്കുന്നു. മേടക്കൂറ്, മീനക്കൂറ്, കുംഭക്കൂറ് എന്നീ കുറുകളിൽ ജനിച്ചവരുടെ ഏഴരശ്ശനി ഫലം ചുവടെ വിവരിക്കുന്നു. മേടക്കൂറുകാർക്ക് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) 2025 മാർച്ച് 29 ന് ശനി മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മേടക്കൂറുകാരുടെ ഏഴരശ്ശനിക്കാലം തുടങ്ങുകയായി! മുപ്പതു വയസ്സിൽ താഴെയുള്ളവർക്ക് ഒന്നാം ഏഴരശ്ശനിക്കാലമാവും ഇത്. അറുപതു വയസ്സിനകം ഉള്ളവർക്ക് രണ്ടാമത്തെയും തൊണ്ണൂറു വയസ്സിനകം ഉള്ളവർക്ക് മൂന്നാമത്തെയും ഏഴരശ്ശനിക്കാലമാവും ഇതോടെ തുടങ്ങുക. മേടക്കൂറുകാർക്ക് പന്ത്രണ്ടാം രാശിയായ മീനം രാശിയിൽ ശനി സഞ്ചരിച്ചു തുടങ്ങുമ്പോൾ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ദൂരയാത്രകൾ, ദൂരദേശവാസം, വിദേശപഠനം, വിദേശ ജോലി എന്നിവ സാധ്യതകളാണ്. അപരിചിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട നിലയുണ്ടാവും. കൂടുതൽ അദ്ധ്വാനം ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമായേക്കും. ന്യായമായ കാര്യങ്ങൾക്കുപോലും ചെലവധികരിക്കുന്ന താണ്. ദുശ്ശീലങ്ങളുള്ളവർക്ക് അവ 'അഡിക്ഷൻ' എന്നിടത്തോളം കൂടാനിടയുണ്ട്. രോഗചികിൽസയ്ക്കായി പണച്ചെലവ് ഏറുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിച്ചേക്കും. മകളുടെ വിവാഹാദികൾ മൂലം കടം വരാം. വായ്പകളുടെ തിരിച്ചടവ് ക്ലേശകരമാവും. ആരോഗ്യപരമായി കരുതൽ വേണം. മീനക്കൂറുകാർക്ക് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) മീനക്കൂറുകാർക്ക് ശനി കുംഭം രാശിയിൽ പ്രവേശിച്ചതോടെ, (2023 മുതൽ) ഏഴരശ്ശനിക്കാലം തുടങ്ങി. പന്ത്രണ്ടാംകൂറിലെ ശനി (രണ്ടര വർഷക്കാലം) 2025 മാർച്ചിൽ അവസാനിക്കുകയും ജന്മശനി തുടങ്ങുകയും ചെയ്യും. ജീവിതത്തിലെ ഏറ്റവും പരീക്ഷണോന്മുഖമായ കാലമായിരിക്കും, ഏഴരശ്ശനിയിലെ രണ്ടരവർഷം മുതൽ തുടങ്ങി അഞ്ചുവർഷം വരെ നീളുന്ന ജന്മശ്ശനിയുടെ കാലഘട്ടം. മനസ്സാക്ഷി മറച്ചുവെച്ച് സംസാരിക്കുകയും പെരുമാറുകയും ചെയ്യേണ്ടിവരും. മനസാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ട സ്ഥിതി ഉദയം ചെയ്യാം. വിശ്വാസവഞ്ചനയെ നേരിടും. സുഹൃത്തുക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നന്നായി ക്ലേശിക്കുന്നതാണ്. ആധിവ്യാധികളെ ചെറുത്തു തോൽപ്പിക്കുക എളുപ്പമാവില്ല. മനോവാക്കർമ്മങ്ങളിലെല്ലാം ജാഗ്രത അനിവാര്യമാണ്. കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ) കുംഭക്കൂറുകാർക്ക് ശനി മകരം രാശിയിൽ പ്രവേശിച്ചപ്പോൾ ഏഴരശ്ശനി തുടങ്ങി. ശനി, രണ്ടരവർഷക്കാലമാണ് ഓരോ രാശിയിലും സഞ്ചരിക്കുക എന്നത് ഓർമ്മിക്കുമല്ലോ? പന്ത്രണ്ടാം രാശിയായ മകരം രാശിയിൽ രണ്ടര വർഷവും, പിന്നീട് ജന്മരാശിയായ അഥവാ ഒന്നാം രാശിയായ കുംഭം രാശിയിൽ / കുംഭക്കൂറിൽ രണ്ടരവർഷവും ഒടുവിൽ രണ്ടാം രാശിയായ മീനം രാശിയിൽ രണ്ടരവർഷവും എന്നതാണ് കുംഭക്കൂറുകാരുടെ ഏഴരശ്ശനിക്കാലം. അതിൽ അഞ്ചാം വർഷം തീർന്ന് ഏഴരവർഷം വരെയുള്ള കാലഘട്ടമാണ് കുംഭക്കൂറുകാർക്ക് ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ ആരംഭിക്കുന്നത്. ശനി മീനം രാശിയിൽ സഞ്ചരിക്കുമ്പോൾ കുംഭക്കൂറുകാർ എത്ര സത്യസന്ധരായാലും കള്ളം പറയേണ്ടിവരും. കാപട്യം അറിഞ്ഞോ അറിയാതെയോ പ്രവൃത്തികളിൽ കലരുന്നതാണ്. വാക്ക് വിനയാവാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിൽ ആലസ്യം പ്രകടമാവും. കുടുംബ ജീവിതത്തിൽ സ്വൈരക്കേടുകൾ തലപൊക്കാം. ധനാഗമത്തിന് തടസ്സമോ താമസമോ ഏർപ്പെടുന്നതാണ്. മുഖരോഗങ്ങൾ, ഇ.എൻ.ടി വിഭാഗത്തിൽ വരുന്ന രോഗങ്ങൾ, മുഖത്തിൽ കറുപ്പ് അടയാളം, പ്രസാദമില്ലായ്മ എന്നിവയുണ്ടാവും. ദുർജനങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്നതാ.ണ്. ശനിയുടെ രാശിമാറ്റം മൂലം കണ്ടകശ്ശനി വരിക ഏതെല്ലാം കൂറുകൾക്കാണ്? വിശദാംശങ്ങൾ അടുത്ത അധ്യായത്തില്‍ വായിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024