HOROSCOPE

Daily Horoscope December 20, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) പഴയ പ്രശ്നങ്ങൾ പറഞ്ഞ് അവസാനിപ്പിക്കണം. വീട്ടിൽ നിങ്ങൾ അസുഖകരമായ അവസ്ഥകൾ നേരിടേണ്ടിവരും. മൂർച്ചയുള്ളതും നിശിതവുമായ ചിന്തകളുടെ ഗ്രഹമായ ചൊവ്വ, ആഴത്തിലുള്ള അന്വേഷിക്കണത്തിന് പ്രോത്സാഹിപ്പിക്കുന്നു. നിങ്ങൾ കണ്ടെത്തുന്ന കാര്യങ്ങളിൽ അനുകമ്പയും സഹിഷ്ണുതയും പുലർത്താൻ ചന്ദ്രൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) നിങ്ങളുടെ രാശിയിലെ വൈകാരിക ചിഹ്നത്തിൻ്റെ സ്ഥാനം യാത്രകൾ വൈകാരിക അനുഭവമാക്കി മാറ്റുന്നു. നിങ്ങൾ സജീവമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും, ഗൃഹാതുരത്വമുണർത്തുന്ന യാത്രകളാണ് ഏറ്റവും സംതൃപ്തി നൽകുന്നതെന്ന് അനുമാനിച്ചേക്കാം. സമയം പാഴാക്കാതെ മുന്നോട്ട് നീങ്ങാം. മിഥുനം രാശി (മെയ് 22 - ജൂൺ 21) ഏതു വിധേനയും നിങ്ങളുടെ കാൽ നിലത്ത് ഉറപ്പിക്കുക. പ്രത്യേകിച്ചും പണവുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ. നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാം. മറ്റുള്ളവർ പറയുന്നതും ശ്രദ്ധിക്കണം. ജോലി സ്ഥലത്തെ മോഹന വാഗ്ദാനങ്ങളിൽ സ്വപ്നം കാണാരുത്. നിങ്ങൾക്കുള്ളത് ചോദിച്ചു തന്നെ വാങ്ങണം. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) നിങ്ങളുടേത് ഒരു ഇരട്ട ചിഹ്നമാണ്, അതുകൊണ്ടുതന്നെ ഈ നിമിഷം വളരെ വൈകാരികമാണ്. അതുപോലെ തന്നെ അടുത്ത നിമിഷം വിഷമകരവുമാണ്. ഈ രണ്ട് ഘടകങ്ങളും സംയോജിപ്പിക്കാൻ പോകുന്നുതായി തോന്നുന്നു. നിങ്ങളുടെ ലക്ഷ്യം ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയോ അനന്തരഫലങ്ങൾ മറികടക്കുകയോ ചെയ്യേണ്ടിവരും. നിങ്ങൾ ചിലരെ കുറ്റപ്പെടുത്തുകയാണെങ്കിൽ അത് ഒരിക്കൽകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) നിങ്ങളുടെ മനസ്സിൽ ന്യായമായ അത്രയും കോപം ഉണ്ട്. ഈ നിമിഷം ഇത് അബോധാവസ്ഥയിലാണ്, എന്നാൽ കുഴിച്ചിട്ട വികാരങ്ങൾ പോലും നിങ്ങളുടെ ദൈനംദിന പെരുമാറ്റത്തെ വികലമാക്കും. അതിനാൽ നിങ്ങൾക്ക് എത്ര ശക്തമായി തോന്നിയാലും തെറ്റൊന്നും ചെയ്യാത്ത ആളുകളോട് നീരസം പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുക. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 ) പ്രശ്‌നങ്ങളില്ലാതെ, ആയാസ രഹിതമായി മുന്നോട്ട് പോകുന്ന ജീവിതം പൊടുന്നനെ സങ്കീര്‍ണമായേക്കും. കാര്യങ്ങളെ തെറ്റിദ്ധരിക്കുന്ന സ്വഭാവമാണ് കാരണം. അതുകൊണ്ട് അത്തരക്കാരെ തിരുത്തേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സാധാരണ സ്ഥലത്തേക്കാള്‍ നല്ലത് വ്യത്യസ്തമായ, മനസിന് നല്ല ചിന്തകള്‍ നല്‍കുന്ന ഇടം തിരഞ്ഞെടുക്കുകയാണ്. തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23) പൊതുവെ കാര്യമായതൊന്നും സംഭവിക്കാത്തൊരു ദിവസമാണിത്. അപ്പോഴും നിരാശ വേണ്ട, ഒട്ടും പ്രതീക്ഷിക്കാത്ത ചിലത് നേടാന്‍ നിങ്ങള്‍ക്കാകും. സമാധാനം സൃഷ്ടിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെയധികം ഗുണം ചെയ്യും. അടുത്ത ദിവസങ്ങള്‍ സന്തോഷകരമായിരിക്കും. വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22) നിയമം പാലിക്കുകയും ലോകത്തെ ശരിയായ വ്യവസ്ഥയിലേക്ക് കൊണ്ടു വരികേയും ചെയ്യേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. സുഹൃത്തുക്കളും അടുപ്പക്കാരുമായിരിക്കും അതിന്റെ അര്‍ഹരാവുക. അവര്‍ അതിര്‍ത്തി രേഖ കടന്നിരിക്കുകയാണ്. അവരെ തിരികെ കൊണ്ടു വരേണ്ടത് നിങ്ങളുടെ ജോലിയാണ്. സാഹചര്യങ്ങള്‍ സമ്മര്‍ദ്ദം നിറഞ്ഞതാകും പക്ഷെ നല്ല അര്‍ത്ഥത്തിലായിരക്കുമെന്ന് മാത്രം. ധനു രാശി (നവംബര്‍ 23-ഡിസംബർ 22) മാറ്റത്തെയും അരക്ഷിതാവസ്ഥയെയും നിങ്ങൾ ഭയപ്പെടുന്നില്ല, അതിനാൽ നിലവിലെ കാലയളവ് നിങ്ങളുടെ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണം. നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ ദീർഘകാല ലക്ഷ്യങ്ങളിൽ ശ്രദ്ധ പുലർത്തുക എന്നതാണ്. വൈകാരിക അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് നിങ്ങൾക്ക് ഒരു സുഹൃത്ത് ആവശ്യമായി വന്നേക്കാം. മകരം രാശി (ഡിസംബർ 23 - ജനുവരി 20) എല്ലാവരേയും സുരക്ഷിതവും സുഖപ്രദവുമാക്കാൻ നിങ്ങൾ കഠിനമായി ശ്രമിക്കുന്നതായി തോന്നുന്നു. തീർച്ചയായും പങ്കാളികളും കുടുംബാംഗങ്ങളും സ്വയം പരിപാലിക്കാൻ പ്രാപ്തരാണ്. പക്ഷെ നിങ്ങൾ കൂടെയുള്ളത് അവർക്ക് സന്തോഷം നൽകും. പക്ഷേ, എന്റെ അഭിപ്രായത്തിൽ, നിങ്ങൾ ശമ്പളമില്ലാത്ത ഒരു ദാസനാണെന്ന് ആരെങ്കിലും ചിന്തിക്കാൻ ഒരു കാരണവുമില്ല. കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19) വ്യക്തിപരമായും തൊഴില്‍ പരമായും പ്രതിഫലങ്ങള്‍ നേടാനുള്ള സമയമാണിത്. നിങ്ങളെ തടയാന്‍ ഒന്നിനും സാധിക്കില്ല. ആരേയും എന്ത് ചെയ്യാനും പ്രേരിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്തെങ്കിലും പേടിയുണ്ടെങ്കില്‍ പരിഹാരം കാണണം. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. രണ്ടാമതായി, നിങ്ങളുടെ ആഗ്രഹങ്ങളെ ജോലിയുമായി ബന്ധപ്പെട്ടതോ കരിയറുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങളുമായി ബന്ധപ്പെടുത്തരുത്. വൈകാരികമായി സുരക്ഷിതത്വം തോന്നുമെങ്കിലും പല ആഗ്രഹങ്ങളും നേടുന്നതില്‍ വിജയിക്കണമെന്നില്ല. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.