HOROSCOPE

Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20) സാഹസിക പ്രവൃത്തികളിൽ ഏർപ്പെടും. ജീവിതപങ്കാളിയുമായി തർക്കത്തിലേർപ്പെടും. ഏറ്റെടുക്കുന്ന കാര്യങ്ങൾ പൂർത്തിയാക്കുവാൻ കുടുതൽ സമയം വേണ്ടി വരും. സാമ്പത്തികമായി നഷ്ടമുണ്ടാവും. തൊഴിൽ മേഖലകൾ മാറുന്നതിനെപ്പറ്റി ചിന്തിക്കും. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) സാമ്പത്തിക ബാധ്യതകൾ പരിഹരിക്കുന്നതിന് കുടുതൽ സമയം ചെലവഴിക്കും. തൊഴിലിടത്തിൽ നിന്ന് വിട്ടുനിൽക്കാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. പഴയകാല സുഹൃത്തുക്കളെ കാണുവാനും ബന്ധം പുതുക്കാനും സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ കുടുതൽ ശ്രദ്ധ പുലർത്തണം. മിഥുനം രാശി (മെയ് 22 - ജൂൺ 21) വഞ്ചനയ്ക്കും ചൂഷണത്തിനും ഇടയാകാൻ സാധ്യയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തും. സഹപ്രവർത്തകരുടെ ജോലികൾ ഏറ്റെടുത്ത് പൂർത്തിയാക്കും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ പൂർത്തിയാക്കുന്നതിന് കുടുതൽ പരിഗണന നൽകും. കർക്കടക രാശി (ജൂൺ 22 - ജൂലൈ 23) മാനസിക സംഘർഷം വർധിക്കും. പഴയകാല സുഹൃത്തുക്കളെ കാണാൻ യോഗമുണ്ട്. ദൂരയാത്രകൾ നടത്തും. സുഹൃത്തുക്കളുടെ സഹായത്താൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരുപരിധി വരെ മാറ്റും. അലച്ചിലും ക്ഷീണവും കാരണം ആരോഗ്യപ്രശ്‌നങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) തൊഴിലിടത്തിൽ ശത്രുക്കളുടെ എണ്ണം വർധിക്കും. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. സുഹൃത്തുക്കളിൽ നിന്ന ഉപദേശം തേടും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. സാമ്പത്തിക നഷ്ടത്തിന് യോഗമുണ്ട്. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) തൊഴിലിടത്തിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാവും. മേലധികാരിയിൽ നിന്ന്് അഭിനന്ദനം ലഭിക്കാൻ സാധ്യയുണ്ട്. മറ്റുള്ളവരുടെ സ്വകാര്യ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം. ബന്ധുക്കളുമായി അലോഹ്യത്തിൽ ഏർപ്പെടാൻ സാധ്യയുണ്ട്. സാമ്പത്തിക നഷ്ടം ഉണ്ടാകാൻ സാധ്യയുള്ളതിനാൽ ജാഗ്രത പുലർത്തണം. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23) ജീവിതസംഘർഷം കുറയും. പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി കുടുതൽ സമയം ചെലവഴിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വർധിക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) ഭാവി ജീവിതത്തെപ്പറ്റിയുള്ള ചിന്തകൾ വർധിക്കും. തൊഴിലിടത്തിൽ പുതിയ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും കുറയും. സാമ്പത്തിക ക്ലേശങ്ങൾ വർധിക്കും. സുഹൃത്തുക്കളുടെ സാന്നിധ്യം ആശ്വാസകരമായി തോന്നും. ധനു (നവംബർ 23 - ഡിസംബർ 22) സരസമായ നിങ്ങളുടെ പെരുമാറ്റം സർവ്വരെയും ആകർഷിക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. ലാഭകമായ കച്ചവടങ്ങളിൽ ഏർപ്പെടും. ബന്ധുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ നടത്തും. പുതിയ തൊഴിൽ മേഖലകൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. മകരം രാശി (ഡിസംബർ 23 - ജനുവരി 20) മാനസിക സംഘർഷം വർധിക്കും. ജീവിത പങ്കാളിയുടെ സ്‌നേഹപൂർവ്വമായ പെരുമാറ്റം ആശ്വാസം പകരും. തൊഴിലിനായുള്ള അലച്ചിൽ വർധിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കും. സാമ്പത്തിക നേട്ടമുണ്ടാകുമെങ്കിലും ചെലവും വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) മക്കൾ, ബന്ധുക്കൾ എന്നിവരുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തും. യാത്രാക്ഷീണം വർധിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി സുഹൃത്തുക്കളുമായി ആശയങ്ങൾ പങ്കുവെക്കും. വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധ പുലർത്തണം. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) മറ്റുള്ളവരിൽ നിന്ന് ഒഴിഞ്ഞ് മാറി നിൽക്കാൻ ശ്രമിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കുടുതൽ സമയം ചെലവഴിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യയുള്ളതിനാൽ ധനമിടപാടുകളിൽ കുടുതൽ ശ്രദ്ധ വേണം. ശാരീരിക പ്രശ്‌നങ്ങൾ അലട്ടാൻ സാധ്യതയുണ്ട. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.