Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ വൃശ്ചികം - ധനുരാശികളിൽ, തൃക്കേട്ട, മൂലം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ഡിസംബർ 15 ഞായർ പകൽ പൗർണ്ണമിയാണ്. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു. ചൊവ്വ കർക്കടകം രാശിയിൽ (നീചസ്ഥിതി) പൂയം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് വക്രഗതിയുമുണ്ട്. ബുധൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലും ശുക്രൻ മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും വ്യാഴം വക്രഗതിയിൽ രോഹിണിയിലും തുടരുകയാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും (രണ്ടാം പാദത്തിൽ), കേതു കന്നിരാശിയിൽ ഉത്രത്തിലും (ഒന്നാം പാദത്തിൽ), അപ്രദക്ഷിണഗതിയിൽ സഞ്ചരിക്കുന്നു. ഞായറാഴ്ച ഉച്ചവരെ തുലാക്കൂറുകാർക്കും തുടർന്ന് ചൊവ്വ സായാഹ്നം വരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ ധനുക്കൂറിനും ശേഷം വാരം മുഴുവൻ മകരക്കൂറിനും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. മകം അപ്രതീക്ഷിത ധനയോഗം, പാരിതോഷിക ലബ്ധി, ഇഷ്ട ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം ഞായറും തിങ്കളും. ചൊവ്വാഴ്ചയും ബുധനാഴ്ചയും മനസ്സിന് സ്വസ്ഥത കുറയുന്നതാണ്. കാര്യതടസ്സം ഉണ്ടാവും. ഉദ്യോഗസ്ഥർ അധികാരികളുടെ വിരോധം സമ്പാദിക്കും. അലച്ചിലുണ്ടാവും. കരുതൽ ധനം മറ്റുകാര്യങ്ങൾക്കായി ചെലവഴിക്കപ്പെടും. വ്യാഴം മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ സാമാന്യം ഗുണാനുഭവങ്ങൾ ഉണ്ടാവും. മംഗളകർമ്മങ്ങളിലും വിരുന്നുകളിലും പങ്കെടുക്കുന്നതാണ്. തൊഴിൽപരമായി സ്വസ്ഥത പ്രതീക്ഷിക്കാം. ഗൃഹത്തിൽ സ്വസ്ഥതയുണ്ടാവുന്നതാണ്. പൂരം ജന്മനക്ഷത്രാധിപനായ ശുക്രൻ ബന്ധുഗ്രഹമായ ശനിയുടെ സ്വക്ഷേത്രത്തിൽ സഞ്ചരിക്കുകയാൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബന്ധുക്കളാൽ ഗുണാനുഭവങ്ങളും ഉണ്ടാവുന്നതാണ്. സ്ത്രീകളുടെ സ്നേഹവും പിന്തുണയും വന്നെത്തുന്നതായിരിക്കും. പൊതുവേ തൊഴിലിൽ വളർച്ച വരുന്ന കാലമാണ്. തൊഴിലിടത്തിൽ സമാധാനം ഭവിക്കും. ജന്മനാട്ടിലെ വാർഷിക ഉത്സവാദികളുടെ നടത്തിപ്പു ചുമതല ഏറ്റെടുക്കേണ്ടതായ സ്ഥിതി വന്നേക്കാം. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്കായി വേണ്ടത്ര സമയം കിട്ടിയേക്കില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ അലച്ചിലേറിയേക്കും. പണച്ചെലവും കൂടും. ഉത്രം നക്ഷത്രനാഥൻ ബന്ധുഗ്രഹമായ വ്യാഴത്തിൻ്റെ രാശിയിൽ സഞ്ചരിക്കുന്നത് സ്വസ്ഥത ലഭിക്കുന്നതിൻ്റെ സൂചനയാണ്. മുൻതീരുമാനങ്ങൾ നിർബാധം നടപ്പിലാക്കാൻ കഴിയും. ആത്മവിശ്വാസം വർദ്ധിക്കുന്നതാണ്. ഉത്തരവാദിത്വങ്ങൾ അധികം ക്ലേശിക്കാതെ തന്നെ പൂർത്തിയാക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാവും. വസ്തുതർക്കം സംബന്ധിച്ച നീക്കുപോക്കുകൾ ഉണ്ടാവാനിടയുണ്ട്. സംഘടനകളിൽ അംഗീകാരം ലഭിക്കുന്നതാണ്. ചിങ്ങക്കൂറുകാർക്ക് ബുധൻ, വ്യാഴം ദിവസങ്ങളിലും കന്നിക്കൂറുകാർക്ക് വെള്ളി, ശനി ദിവസങ്ങളിലും ദേഹക്ലേശമനുഭവപ്പെടാം. അത്തം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ ഗുണാനുഭവങ്ങൾ മുന്നിട്ടുനിൽക്കും. കൃത്യനിഷ്ഠയോടെ പ്രവർത്തിക്കുന്നതിനാൽ ഉദ്യോഗജീവിതത്തിൽ സംതൃപ്തി അനുഭവപ്പെടുന്നതാണ്. ബിസിനസ്സിലെ കിട്ടാക്കടങ്ങൾ കിട്ടിയേക്കും. മനസ്സമാധാനം വന്നുചേരും. ന്യായമായ ആവശ്യങ്ങൾ സ്വാഭാവികമായി നേടിയെടുക്കും. സമൂഹത്തിൽ സ്വീകാര്യതയുയരുന്നതാണ്. ക്രിയാപരത ഉയരും. പൂജകളിലും കുടുംബ വിശേഷങ്ങളിലും പങ്കെടുക്കാനാവും. സാമ്പത്തിക രംഗം മെച്ചപ്പെടുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ അലച്ചിൽ ഉണ്ടാവും. ചിത്തിര പലതരം അനുഭവങ്ങൾ ഉണ്ടാവുന്നതാണ്. അവ ആത്മവിശ്വാസമേകും. അവസരോചിതമായി പെരുമാറുന്നതിനാൽ അതിഥികളുടെ പ്രശംസനേടുന്നതാണ്. ശത്രുക്കങ്ങളെ അവഗണിച്ചു കൊണ്ട് മുന്നേറുവാനാവും. ഒറ്റയ്ക്ക് ലക്ഷ്യം നേടുന്നതിന് ശ്രമിക്കും. കുടുംബകാര്യങ്ങളിൽ മാത്രമല്ല തൊഴിൽപരമായും ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണ്. സഹോദരരുമായി അകൽച്ചയുണ്ടാവും. പരിഹാര ശ്രമത്തിന് സ്വയം മുൻകൈയെടുക്കില്ല. പുതുബിസിനസ്സിൻ്റെ പുരോഗതിക്ക് പാർട്ണർമാരെ തേടുന്നതാണ്. സ്ഥലവില്പന നീണ്ടുപോയേക്കാം. ചോതി പല കാര്യങ്ങളിലും ആശയക്കുഴപ്പം തുടരും. ചില ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടുകയില്ല. സുഹൃത്തുക്കളുടെ വാക്കുകൾക്ക് വിശ്വസനീയത കുറയുന്നതാണ്. പ്രധാന തീരുമാനങ്ങൾ ഞായർ, തിങ്കൾ ദിവസങ്ങളിൽ കൈക്കൊള്ളരുത്. സാമ്പത്തിക അമളികൾ വരാതെ നോക്കണം. സഹായവാഗ്ദാനങ്ങൾ സാക്ഷാല്ക്കരിക്കുക എളുപ്പമാവില്ല. ചൊവ്വ മുതലുള്ള ദിവസങ്ങളിൽ ക്രമേണ മെച്ചമുണ്ടാവും. ബിസിനസ്സുകാർക്ക് വലിയ ഓർഡറുകൾ ലഭിക്കാനിടയുണ്ട്. ഗൃഹനവീകരണത്തിന് സമയം കണ്ടെത്തും. കലാമത്സരങ്ങൾക്കുള്ള പരിശീലനം തീവ്രമാക്കേണ്ടിവരും. വിശാഖം കുടുംബത്തിൻ്റെ ചില ഭാവികാര്യങ്ങൾ കൂടിയാലോചനകളിലൂടെ തീരുമാനങ്ങൾ കൈക്കൊള്ളും. നക്ഷത്രാധിപനായ വ്യാഴത്തിന് വക്രഗതി തുടരുകയാൽ മുൻപ് മനസ്സിലുണ്ടായിരുന്ന ആലോചനകൾ ഉപേക്ഷിച്ചേക്കും. സമൂഹത്തിലെ സമാദരണീയരെ സന്ദർശിക്കും. തൃപ്തികരമായ വിശ്രമം, രുചികരമായ ഭക്ഷണം ഇവയെല്ലാം ഭവിക്കുന്നതാണ്. അന്യദേശത്തു കഴിയുന്നവർക്ക് ഉത്സവം, ആഘോഷം എന്നിവ മുൻനിർത്തി നാട്ടിലേക്ക് മടങ്ങാൻ സാധിക്കുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ വാരാദ്യം ചില സമ്മർദ്ദങ്ങൾ ഉയരാനിടയുണ്ട്. മറ്റു ദിവസങ്ങളിൽ സ്വച്ഛതയും സമാധാനവും പ്രതീക്ഷിക്കാം. അനിഴം തിടുക്കത്തിൽ തീരുമാനം എടുക്കുകയും മുൻപിൻ നോക്കാതെ അവ നിർവഹിക്കുകയും ചെയ്യുന്ന പ്രവണത ദോഷം ചെയ്തേക്കും. സഹപ്രവർത്തകരുടെ സഹകരണം വാക്കുകളിലൊതുങ്ങുന്നതാണ്. വ്യവഹാരങ്ങൾക്കുള്ള സാഹചര്യങ്ങളെ ഒഴിവാക്കണം. ദാമ്പത്യത്തിൽ അനുരഞ്ജനം അനിവാര്യമാവും. സാമ്പത്തിക കാര്യങ്ങൾ പരസ്യപ്പെടുത്തരുത്. ബിസിനസ്സുമായി ബന്ധപ്പെട്ട ചർച്ച വിജയം കാണും. പ്രണയികൾക്ക് സന്തോഷിക്കാനുള്ള സാഹചര്യം വന്നെത്തുന്നതാണ്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വാഹന യാത്രയിൽ നല്ല ശ്രദ്ധ പുലർത്തണം. തൃക്കേട്ട നക്ഷത്രാധിപന് മൗഢ്യമില്ലാത്ത കാലമാകയാൽ സങ്കീർണ്ണ വിഷയങ്ങളിൽ ഉചിത തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും. പത്താം ഭാവാധിപൻ രണ്ടാമെടത്തിൽ സഞ്ചരിക്കുകയാൽ തൊഴിലിൽ വളർച്ചയും സാമ്പത്തിക ലാഭവും ഉണ്ടാവുന്നതാണ്. അന്യദേശ പഠനത്തിന് തയ്യാറെടുപ്പ് തുടങ്ങും. പാർട്ണർഷിപ്പ് സംബന്ധിച്ച വ്യവസ്ഥകൾ പുതുക്കേണ്ടതുണ്ട്. അപ്രസക്ത വിഷയങ്ങൾക്ക് ഊർജ്ജവും സമയവും ചെലവഴിക്കുന്നത് ഒഴിവാക്കപ്പെടണം. കുടുംബ ബന്ധം ദൃഢമാകുന്നതാണ്. സാഹിത്യ പ്രവർത്തനം, ഗവേഷണം ഇവയിൽ പുരോഗതിയുണ്ടാവും. ബുധൻ മുതൽ ശനി വരെ ഗുണകരമായ ദിവസങ്ങൾ. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024