HOROSCOPE

Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20) നിശ്ചയദാർഢ്യത്തോടെയുള്ള പ്രവൃത്തികൾക്ക് ഫലപ്രാപ്തിയിലെത്തും. സാമ്പത്തിക ബുദ്ധിമുട്ടുകൾ വർധിക്കും. സുഹൃത്തുക്കളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ജീവിതപങ്കാൡയുമായി തർക്കത്തിലേർപ്പെടാൻ സാധ്യതയുണ്ട്. ഇടവം രാശി(ഏപ്രിൽ 21 - മെയ് 21) തൊഴിടത്തിൽ നേട്ടങ്ങൾ ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗത്തിൽ അവ പരിഹരിക്കും. സാമ്പത്തിക ചെലവുകൾ വർധിക്കും. മിഥുനം രാശി (മെയ് 22 - ജൂൺ 21) തൊഴിലിടത്തിൽ സൗഹൃദപരമായ പെരുമാറ്റം നിങ്ങൾക്ക് സർവ്വകാര്യ വിജയം നേടിത്തരും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാൻ ഇടയുണ്ട്. കടം കൊടുത്ത പണം തിരികെ ലഭിക്കും. ആരോഗ്യപരമായ കാര്യങ്ങൾക്ക് കുടുതൽ ശ്രദ്ധ നൽകും. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) സാമ്പത്തിക കാര്യങ്ങളെ കുറിച്ചുള്ള ആധി വർധിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകിൽ നിന്ന് പ്രോത്സാഹനം മനസ്സിന് ആശ്വാസം നൽകും. ജീവിതപങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുമായുള്ള ആശയഭിന്നത വർധിക്കും. ദൂരയാത്രകൾക്ക് യോഗമുണ്ട്. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടറങ്ങും. ജീവിതപങ്കാളിയുമായി അഭിപ്രായ ഭിന്നതകൾ ഉടലെടുക്കും. പുതിയ ജോലിയെപ്പറ്റി ചിന്തിച്ചുതുടങ്ങും. സാമ്പത്തിക പ്രതിസന്ധി വർധിക്കുന്നത് മൂലം വായ്പ ലഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) കുടുംബവുമൊത്ത് ദുരയാത്രകൾ ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കും. നിയമപ്രശ്‌നങ്ങളിൽ അകപ്പെടാൻ ഇടയുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങൾക്ക് ഒരുപരിധി വരെ അറുതിയുണ്ടാവും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദങ്ങൾ പുതുക്കാനും സാധ്യതയുണ്ട്. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23) ജീവിതപങ്കാളിയുടെ പ്രവർത്തികളിൽ ദേഷ്യവും എതിർപ്പും ഉണ്ടാകും. സഹിഷ്ണതയും ക്ഷമയും പുലർത്തുക. തൊഴിലിടത്തിൽ കുടുതൽ സമയം ചെലവഴിക്കേണ്ടി വരും. ആരോഗ്യകാര്യങ്ങൾക്ക് കുടുതൽ പരിഗണന നൽകേണ്ട സമയമാണ്. പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) തൊഴിലിടത്തിൽ പലകാര്യങ്ങൾക്കും വിമർശനങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബജീവിതത്തിൽ സ്വസ്ഥയും സമാധാനവും ഉണ്ടാകും. സുഹൃത്തുക്കൾക്ക് പണം കടം കൊടുക്കും. സുഹൃത്തുക്കളുടെ സ്വകാര്യജീവിതത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങും. ധനു (നവംബർ 23 - ഡിസംബർ 22) അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് യോഗമുണ്ട്. പരീക്ഷ, അഭിമുഖം എന്നിവയിൽ നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തികം തൃപ്തികരമെങ്കിലും ചെലവുകൾ വർധിക്കും. വാഹനം ഉപയോഗിക്കുമ്പോൾ കുടുതൽ ശ്രദ്ധ പുലർത്തണം. മകരം രാശി (ഡിസംബർ 23 - ജനുവരി 20) പുതിയ സംരഭങ്ങൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കും. മേലധികാരികളുടെ ഉപദേശങ്ങൾക്കനുസരിച്ച് തൊഴിലിടത്തിൽ പുതിയ ക്രമീകരണങ്ങൾ കൊണ്ടുവരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് യോഗമുണ്ട്. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) തൊഴിലിടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ വന്നുചേരും. സാമ്പത്തിക അച്ചടക്കം പാലിക്കും. മാതാപിതാക്കളുടെ ദീർഘനാളായുള്ള ആഗ്രഹങ്ങൾ നിറവേറ്റും. സുഹൃത്തുക്കളുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾക്ക് യോഗമുണ്ട്. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) ജീവിതപങ്കാളിയുടെ ഉപദേശങ്ങൾക്ക് ചെവികൊടുക്കുമെങ്കിലും അവ ജീവിതത്തിൽ നടപ്പിലാക്കില്ല. സുഹൃത്തുക്കളുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകും. സാമ്പത്തിക ചെലവുകൾ വർധിക്കും. പരീക്ഷകളിൽ വിജയം നേടും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.