Follow Us Saturn Transit Horoscope 2025: 2025ലെ ശനിയുടെ രാശി മാറ്റം Saturn Transit 2025: ഗ്രഹങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി അഥവാ മന്ദൻ (Saturn). ശരാശരിക്കണക്ക് പറയുകയാണെങ്കിൽ 360 ഡിഗ്രിയുള്ള രാശിചക്രം കടക്കാൻ ശനിക്ക് 30 വർഷം വേണം. അഥവാ 360 മാസം. ഓരോ ഡിഗ്രിയും നടന്നു തീർക്കാൻ ശനിക്ക് വേണ്ടത് ഒരു മാസമത്രെ! അതുകൊണ്ടാണ് ശനി എന്ന പേരും മന്ദൻ എന്ന പേരും ഒക്കെ ഉണ്ടായത്. 'പതുക്കെ സഞ്ചരിക്കുന്നവൻ' എന്നാണ് ശനി/മന്ദൻ എന്നീ പദങ്ങളുടെ അർത്ഥമെന്ന് വ്യക്തമാണല്ലോ?. ശനിയുടെ രാശികളിലെ സഞ്ചാരമാണ് അഥവാ ഏതുരാശികളിൽ സഞ്ചരിക്കുന്നു എന്നതാണ് ഏഴരശ്ശനി, കണ്ടകശനി, ജന്മശനി, അഷ്ടമശ്ശനി തുടങ്ങിയ വിഭജനങ്ങൾക്ക് കാരണം. ശനി സഞ്ചരിക്കുന്ന രാശിയേയും അവരവരുടെ ജന്മരാശിയേയും മുൻനിർത്തി ഇത്തരം വിഭജനങ്ങൾ ഉണ്ടാവുന്നു. 2025 മാർച്ച് 29 ന് (കൊല്ലവർഷം 1200 മീനം 15 ന്) ശനി ഇപ്പോൾ സഞ്ചരിച്ചു വരുന്ന കുംഭം രാശിയിൽ നിന്നും മീനം രാശിയിലേക്ക് സംക്രമിക്കുന്നു. ശനിയുടെ രാശിമാറ്റം ശരാശരി ഓരോ രണ്ടര വർഷം ചെല്ലുമ്പോഴുമാണ് സംഭവിക്കുക. 2023 ലാണ് ശനി കുംഭം രാശിയിൽ പ്രവേശിച്ചത്. ഇനി 2027 പകുതി വരെ ശനി മീനം രാശിയിൽ തുടരും. മനുഷ്യ ജീവിതത്തെ, മനുഷ്യൻ്റെ ഭാഗധേയങ്ങളെ വലിയ തോതിൽ സ്വാധീനക്കുന്ന ഗ്രഹമാണ് ശനി. അതിനാൽ ശനിയുടെ ഓരോ രാശിയിലേയും സഞ്ചാരം കുടിലുതൊട്ട് കൊട്ടാരം വരെ, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുമുള്ളവർക്ക് അനിവാര്യമായ ഒരു ജീവിത യാഥാർത്ഥ്യമാണ്. ശനി നമ്മളെ തഴുകുകയും തലോടുകയുമാണോ? അതോ ശനിയ്ക്ക് നമ്മളോട് ഉദാസീന ഭാവമാണോ ഉള്ളത്? ഏഴരശനിയായും ജന്മശനിയായും അഷ്ടമശനിയായും കണ്ടകശനിയായും കലിവേഷം പൂണ്ട് നമ്മെ കഷ്ടതകളുടെ നരകക്കുഴികളിൽ പതിപ്പിക്കുകയാണോ?. 2025 മാർച്ച് ഒടുവിൽ വരുന്ന ശനിയുടെ മീനം രാശിയിലേക്കുള്ള മാറ്റത്തിൻ്റെ ഫലങ്ങളും അനുഭവങ്ങളും ഏതൊക്കെ വിധത്തിലാവും നമ്മെ വന്നുചൂഴുന്നത്? തൽസംബന്ധമായ അന്വേഷണങ്ങളുടെ വിശദവിവരങ്ങൾ ഈ ലേഖനത്തിൽ വായിക്കാം. 2025 മാർച്ച് 29 ന് ശനി നിലവിൽ സഞ്ചരിക്കുന്ന കുംഭം രാശിയിൽ നിന്നും തൊട്ടടുത്ത മീനം രാശിയിലേക്ക് പ്രവേശിക്കുന്നു. പ്രസ്തുതമാറ്റത്താൽ ആർക്കൊക്കെയാണ് ഏഴരശ്ശനി ഉണ്ടാവുന്നത് എന്നുനോക്കാം. ഒപ്പം മുഖ്യഫലങ്ങളും പരിശോധിക്കാം. ജന്മരാശിയുടെ അഥവാ ജനിച്ച കൂറിൻ്റെ പന്ത്രണ്ടാം രാശിയിൽ ശനി പ്രവേശിക്കുന്നതോടെയാണ് ഒരാളുടെ ഏഴരശ്ശനിക്കാലം തുടങ്ങുന്നത്. അങ്ങനെ നോക്കുമ്പോൾ 2025 മാർച്ച് 29ന് ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ പന്ത്രണ്ടു കൂറുകളിൽ ഏഴരശ്ശനി ആരംഭിക്കുന്നത് മേടക്കൂറുകാർക്കാണ്. (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്). ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ മീനക്കൂറുകാർക്ക് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി എന്നീ നാളുകളിൽ ജനിച്ചവർക്ക്) ഏഴരശ്ശനിയിലെ കഠിനകാലമായ ജന്മശ്ശനിക്കാലം തുടങ്ങുന്നു. പന്ത്രണ്ടാം രാശിയായ കുംഭം രാശിയിൽ ശനി സഞ്ചരിച്ച രണ്ടര വർഷം ഇതോടെ കഴിയുന്നു. ഇനി രണ്ടരവർഷം മുതൽ അഞ്ചുവർഷം വരെ നീളുന്ന ജന്മശനിയുടെ കാലമാണ്, മീനക്കൂറുകാർക്ക് വരുന്നത്. കുംഭക്കൂറുകാർക്ക് (അവിട്ടം 3,4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്ക്) ശനി 12, ജന്മരാശി എന്നിവയിൽ രണ്ടരവർഷം വീതം സഞ്ചരിച്ച് അതായത് മകരം, കുംഭം രാശികളിൽ സഞ്ചരിച്ച് (ആകെ 5 വർഷം കഴിഞ്ഞ്), ഏഴരശ്ശനിയിലെ അവസാന രണ്ടരവർഷത്തിലേക്ക് കടക്കുന്നു. ഏഴരശ്ശനി ആർക്കൊക്കെ? മേടക്കൂറുകാർക്ക് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം) 2025 മാർച്ച് 29 ന് ശനി മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മേടക്കൂറുകാരുടെ ഏഴരശ്ശനിക്കാലം തുടങ്ങുകയായി! മുപ്പതു വയസ്സിൽ താഴെയുള്ളവർക്ക് ഒന്നാം ഏഴരശ്ശനിക്കാലമാവും ഇത്. അറുപതു വയസ്സിനകം ഉള്ളവർക്ക് രണ്ടാമത്തെയും തൊണ്ണൂറു വയസ്സിനകം ഉള്ളവർക്ക് മൂന്നാമത്തെയും ഏഴരശ്ശനിക്കാലമാവും ഇതോടെ തുടങ്ങുക. മേടക്കൂറുകാർക്ക് പന്ത്രണ്ടാം രാശിയായ മീനം രാശിയിൽ ശനി സഞ്ചരിച്ചു തുടങ്ങുമ്പോൾ പുതിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരാം. ദൂരയാത്രകൾ, ദൂരദേശവാസം, വിദേശപഠനം, വിദേശ ജോലി എന്നിവ സാധ്യതകളാണ്. അപരിചിത സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ട നിലയുണ്ടാവും. കൂടുതൽ അദ്ധ്വാനം ലക്ഷ്യപ്രാപ്തിക്ക് അനിവാര്യമായേക്കും. ന്യായമായ കാര്യങ്ങൾക്കുപോലും ചെലവധികരിക്കുന്ന താണ്. ദുശ്ശീലങ്ങളുള്ളവർക്ക് അവ 'അഡിക്ഷൻ' എന്നിടത്തോളം കൂടാനിടയുണ്ട്. രോഗചികിൽസയ്ക്കായി പണച്ചെലവ് ഏറുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിച്ചേക്കും. മകളുടെ വിവാഹാദികൾ മൂലം കടം വരാം. വായ്പകളുടെ തിരിച്ചടവ് ക്ലേശകരമാവും. ആരോഗ്യപരമായി കരുതൽ വേണം. മീനക്കൂറുകാർക്ക് (പൂരൂരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) മീനക്കൂറുകാർക്ക് ശനി കുംഭം രാശിയിൽ പ്രവേശിച്ചതോടെ, (2023 മുതൽ) ഏഴരശ്ശനിക്കാലം തുടങ്ങി. പന്ത്രണ്ടാംകൂറിലെ ശനി (രണ്ടര വർഷക്കാലം) 2025 മാർച്ചിൽ അവസാനിക്കുകയും ജന്മശനി തുടങ്ങുകയും ചെയ്യും. ജീവിതത്തിലെ ഏറ്റവും പരീക്ഷണോന്മുഖമായ കാലമായിരിക്കും, ഏഴരശ്ശനിയിലെ രണ്ടരവർഷം മുതൽ തുടങ്ങി അഞ്ചുവർഷം വരെ നീളുന്ന ജന്മശ്ശനിയുടെ കാലഘട്ടം. മനസ്സാക്ഷി മറച്ചുവെച്ച് സംസാരിക്കുകയും പെരുമാറുകയും ചെയ്യേണ്ടിവരും. മനസാ വാചാ കർമ്മണാ അറിയാത്ത കാര്യങ്ങൾക്ക് പഴി കേൾക്കേണ്ട സ്ഥിതി ഉദയം ചെയ്യാം. വിശ്വാസവഞ്ചനയെ നേരിടും. സുഹൃത്തുക്കൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ നന്നായി ക്ലേശിക്കുന്നതാണ്. ആധിവ്യാധികളെ ചെറുത്തു തോൽപ്പിക്കുക എളുപ്പമാവില്ല. മനോവാക്കർമ്മങ്ങളിലെല്ലാം ജാഗ്രത അനിവാര്യമാണ്. കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ) കുംഭക്കൂറുകാർക്ക് ശനി മകരം രാശിയിൽ പ്രവേശിച്ചപ്പോൾ ഏഴരശ്ശനി തുടങ്ങി. ശനി, രണ്ടരവർഷക്കാലമാണ് ഓരോ രാശിയിലും സഞ്ചരിക്കുക എന്നത് ഓർമ്മിക്കുമല്ലോ? പന്ത്രണ്ടാം രാശിയായ മകരം രാശിയിൽ രണ്ടര വർഷവും, പിന്നീട് ജന്മരാശിയായ അഥവാ ഒന്നാം രാശിയായ കുംഭം രാശിയിൽ / കുംഭക്കൂറിൽ രണ്ടരവർഷവും ഒടുവിൽ രണ്ടാം രാശിയായ മീനം രാശിയിൽ രണ്ടരവർഷവും എന്നതാണ് കുംഭക്കൂറുകാരുടെ ഏഴരശ്ശനിക്കാലം. അതിൽ അഞ്ചാം വർഷം തീർന്ന് ഏഴരവർഷം വരെയുള്ള കാലഘട്ടമാണ് കുംഭക്കൂറുകാർക്ക് ശനി മീനം രാശിയിൽ പ്രവേശിക്കുമ്പോൾ ആരംഭിക്കുന്നത്. ശനി മീനം രാശിയിൽ സഞ്ചരിക്കുമ്പോൾ കുംഭക്കൂറുകാർ എത്ര സത്യസന്ധരായാലും കള്ളം പറയേണ്ടിവരും. കാപട്യം അറിഞ്ഞോ അറിയാതെയോ പ്രവൃത്തികളിൽ കലരുന്നതാണ്. വാക്ക് വിനയാവാതെ ശ്രദ്ധിക്കണം. വിദ്യാഭ്യാസത്തിൽ ആലസ്യം പ്രകടമാവും. കുടുംബ ജീവിതത്തിൽ സ്വൈരക്കേടുകൾ തലപൊക്കാം. ധനാഗമത്തിന് തടസ്സമോ താമസമോ ഏർപ്പെടുന്നതാണ്. മുഖരോഗങ്ങൾ, ഇ.എൻ.ടി വിഭാഗത്തിൽ വരുന്ന രോഗങ്ങൾ, മുഖത്തിൽ കറുപ്പ് അടയാളം, പ്രസാദമില്ലായ്മ എന്നിവയുണ്ടാവും. ദുർജനങ്ങളുടെ വാക്കുകൾ ശ്രദ്ധിക്കും. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ കഴിയാതെ വിഷമിക്കുന്നതാ.ണ്. കണ്ടകശ്ശനി ആർക്കൊക്കെ? കണ്ടകം എന്ന വാക്കിന് ശത്രു, മുള്ള് തുടങ്ങിയ അർത്ഥങ്ങളുണ്ട്. അതെല്ലാം തന്നെ ഒട്ടൊക്കെ ചേരും, കണ്ടകശ്ശനിയേയും അതിൻ്റെ ഫലങ്ങളെയും കുറിച്ച് ചിന്തിക്കുമ്പോൾ. അവരവരുടെ ജന്മരാശിയുടെ അഥവാ കൂറിൻ്റെ 4, 7, 10 എന്നീ രാശികളിൽ അഥവാ ഭാവങ്ങളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷക്കാലമാണ് കണ്ടകശ്ശനിക്കാലമായി വിവരിക്കപ്പെടുന്നത്. 'കണ്ടകം ' എന്ന വാക്കിന് കേന്ദ്രഭാവങ്ങൾ അഥവാ ജന്മരാശി മുതൽ എണ്ണിയാൽ വരുന്ന 1,4,7,10 എന്നീ ഭാവങ്ങൾ എന്നും അർത്ഥമുണ്ട്. ആ നിലയ്ക്ക് ഏഴരശ്ശനിക്കാലത്തിൽ വരുന്ന ജന്മശനിക്കാലവും കണ്ടക ശനിയായി പറയാറുണ്ട്. 2025 മാർച്ചുമാസം ഒടുവിലെ ശനിമാറ്റം മൂലം കണ്ടകശനി ആരംഭിക്കുന്നത് ജന്മശനി വരുന്ന മീനക്കൂറുകാർക്കും, ശനി നാലിൽ സഞ്ചരിക്കുന്ന ധനുക്കൂറുകാർക്കും, ശനി ഏഴിൽ സഞ്ചരിക്കുന്ന കന്നിക്കൂറുകാർക്കും, ശനി പത്തിൽ സഞ്ചരിക്കുന്ന മിഥുനക്കൂറുകാർക്കുമാണ്. ഇതിൽ മീനക്കൂറകാരുടെ ഫലം ഏഴരശ്ശനിഫലത്തിൽ ഉൾപ്പെടുന്നതിനാൽ പ്രത്യേകിച്ച് വിശദീകരിക്കുന്നില്ല. മറ്റുള്ള മൂന്നുകൂറുകളുടെയും ഫലം ഇവിടെ വിശദമായ വ്യക്തമാക്കുന്നുണ്ട്. ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) ധനുക്കൂറുകാരുടെ നാലാം രാശിയായ മീനം രാശിയിലാണ് ശനി സഞ്ചരിക്കുന്നത്. നാലാം രാശി വൈകാരിക പ്രാധാന്യം ഉള്ളതാണ്. അമ്മ, അമ്മാവൻ, ഭാഗിനേയർ, ബന്ധുക്കൾ, വീട്, വാഹനം, വസ്തു, ഇരിപ്പിടം, സുഹൃത്തുക്കൾ, കുടുംബ ക്ഷേത്രം, തറവാട് എന്നിവയെല്ലാം നാലാം ഭാവം കൊണ്ട് ചിന്തിക്കപ്പെടുന്നു. ഇവയെ സംബന്ധിച്ച പലതരം പരാതികൾ, ക്ലേശങ്ങൾ, കഷ്ടനഷ്ടങ്ങൾ എന്നിവയെല്ലാം ഏറിയും കുറഞ്ഞും കണ്ടകശനി നടക്കുന്ന കാലത്ത് അനുഭവത്തിൽ വരാം. മാതാവിൻ്റെ ആരോഗ്യത്തിൽ ശ്രദ്ധയുണ്ടാവണം. സ്വന്തം ദേഹാരോഗ്യത്തിലും മാനസികാരോഗ്യത്തിലും കരുതൽ വേണ്ടതുണ്ട്. വാഹനങ്ങൾക്കും വീടിനും അറ്റകുറ്റപ്പണി വേണ്ടിവന്നേക്കാം. ബന്ധുക്കൾ പിണങ്ങാനിടയുണ്ട്. വസ്തു തർക്കങ്ങൾ കോടതി വ്യവഹാരങ്ങളിലേക്ക് നീളാതിരിക്കാൻ പ്രത്യേകമായ കരുതലുണ്ടാവണം. ശുഷ്കാന്തി കുറയുന്നതാണ്. കുടുംബ ക്ഷേത്രത്തിൻ്റെ ജീർണ്ണോദ്ധാരണം നീണ്ടുപോയേക്കാം. ആരോഗ്യ ക്ലേശങ്ങൾക്ക് വൈദ്യസഹായം നേടുന്നതിൽ അമാന്തമരുത്. കന്നിക്കൂറിന് (ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ) ഏഴാം ഭാവമായ മീനം രാശിയിൽ ശനി സഞ്ചരിക്കുകയാൽ കണ്ടക ശനിക്കാലം തുടങ്ങുന്നു. ഏഴാമെടം മുഖ്യമായും പ്രണയം, വിവാഹം, ദാമ്പത്യം, പങ്കുകച്ചവടം, വിദേശയാത്ര എന്നിവയെ സൂചിപ്പിക്കുന്ന ഭാവമാണ്. കണ്ടക ശനിയുടെ പ്രവർത്തനം മൂലം പ്രണയത്തിൽ വിഘ്നമോ പ്രണയ സാഫല്യത്തിന് തടസ്സമോ ഉണ്ടാവാം. ചെറുപ്പക്കാരുടെ വിവാഹ കാര്യത്തിൽ ശുഭതീരുമാനം നീണ്ടുപോയേക്കും. ഏഴിൽ പാപഗ്രഹങ്ങൾ, വിശേഷിച്ചും ശനിയും ചൊവ്വയും ഗോചരാൽ സഞ്ചരിച്ചിരുന്ന കാലത്തിൽ വിവാഹം നടത്തിയിരുന്നില്ല, പഴയ കാലത്ത്. ദാമ്പത്യം നയിക്കുന്നവർ തമ്മിൽ അനുരഞ്ജനം കുറയാനും കലഹബുദ്ധി വളരാനും ഇടയുണ്ട്. പാർട്ണർഷിപ്പ് ബിസിനസ്സുകളിൽ പങ്കാളികൾക്ക് പരസ്പരം വിശ്വാസം കുറയുന്നതാണ്. കച്ചവടത്തിൻ്റെ കണക്കുകൾ സംബന്ധിച്ചുള്ള തർക്കങ്ങൾ തുടരെ ഉദയം ചെയ്യാം. വിദേശത്ത് പഠനം, തൊഴിൽ എന്നിവയ്ക്കുള്ള പരിശ്രമങ്ങൾക്ക് ഫലം കിട്ടാൻ പ്രതീക്ഷിച്ചതിലധികം കാലതാമസം വരുന്നതാണ്. അന്യദേശത്തു കഴിയുന്നവർക്ക് തൊഴിലിൽ ഊഹിച്ചത്ര മെച്ചം ഉണ്ടാവുകയുമില്ല. മിഥുനക്കൂറിന് (മകയിരം 3,4 പാദങ്ങൾ, തിരുവാതിര, പുണർതം 1,2,3 പാദങ്ങൾ) മിഥുനക്കൂറുകാർക്ക് ശനി പത്താം ഭാവമായ മീനം രാശിയിൽ സഞ്ചരിക്കുന്നു. പത്താം ഭാവം കർമ്മഭാവമാണ്. ഉപജീവനം സംബന്ധിച്ച ഗുണദോഷങ്ങൾ പത്താം ഭാവത്തിൻ്റെ ബലാബലങ്ങളെ ആശ്രയിച്ചാണ് ഉണ്ടാവുന്നത്. പത്താമെടത്തിൽ ശനി സഞ്ചരിക്കുകയാൽ തൊഴിൽ തേടുന്നവർക്ക് കുറച്ചധികം കാത്തിരിക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് തൊഴിലിടത്തിൽ സമാധാനം കുറയും. അനുകൂല ദിക്കിലേക്ക് സ്ഥലംമാറ്റം ഉണ്ടാവണമെന്നില്ല. പ്രൊമോഷൻ, വേതന വർദ്ധനവ് എന്നിവയ്ക്ക് തടസ്സങ്ങൾ ഉണ്ടാകുന്നതാണ്. സംഘടനാ പ്രവർത്തനം മനശ്ശാന്തി നഷ്ടമാകാൻ കാരണമായേക്കും. രാഷ്ട്രീയ വിരോധികൾ കരുത്തുനേടും. ബിസിനസ്സുകാർക്ക് ലാഭം കുറയുന്നതാണ്. ലക്ഷ്യത്തിലെത്താൻ കൂടുതൽ ഊർജ്ജം ചെലവാകും. പ്രശ്നങ്ങളും പ്രതിസന്ധികളും ആവർത്തിച്ചു കൊണ്ടിരിക്കും. നവസരംഭങ്ങളിൽ ഉദ്ദേശിച്ച സുഗമത ഉണ്ടായേക്കില്ല. ബാങ്കുവായ്പകളുടെ തിരിച്ചടവ് ക്ലേശകരമാവും. അഷ്ടമശനിദോഷം ആർക്കാണ്? സമ്മിശ്ര ഫലങ്ങൾ ആർക്കൊക്കെ? ഏറ്റവും ഗുണഭോക്താക്കൾ ഏതൊക്കെ രാശിക്കാരാണ്? ജന്മരാശിയുടെ എട്ടാം രാശിയിൽ ശനി സഞ്ചരിക്കുന്ന കാലത്തെയാണ് അഷ്ടമശനിക്കാലം എന്നു പറയുന്നത്. ശനിദോഷങ്ങളിൽ കാഠിന്യമേറിയത് ഇതാണ്. ശനി ജന്മരാശിയുടെ 5, 9 ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ പൊതുവേ ഗുണദോഷസമ്മിശ്രമായ ഫലമായിരിക്കും അനുഭവത്തിൽ വരിക. ഏറ്റവും ഗുണം വരുന്നത് 3, 6, 11 എന്നീ ഭാവങ്ങളിൽ ശനി സഞ്ചരിക്കുമ്പോഴാണ്! ഇതൊക്കെയാണ് ഈ ലേഖനത്തിലെ പ്രതിപാദ്യം. ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം ഒന്നാം പാദം) ജന്മരാശിയുടെ അഥവാ കൂറിൻ്റെ എട്ടാം രാശിയിൽ ശനി സഞ്ചരിക്കുന്ന കാലമാണ്, അഷ്ടമശനിക്കാലം. 2025 മാർച്ച് മാസത്തിലെ ശനിമാറ്റം മൂലം അഷ്ടമശനിദോഷം വരുന്നത് ചിങ്ങക്കൂറിൽ ജനിച്ചവർക്കാണ്. ചിങ്ങത്തിൻ്റെ എട്ടാം രാശിയായ മീനത്തിൽ ശനി സഞ്ചരിക്കുന്നു. കാര്യതടസ്സം നിരന്തരമായിരിക്കും. ചെറിയ കാര്യങ്ങൾ നേടാൻ പോലും ഒരുപാട് വിയർപ്പൊഴുക്കേണ്ടി വരുന്നതാണ്. ഉദ്യോഗസ്ഥർക്ക് അർഹിക്കുന്ന പദവി ലഭിക്കണമെന്നില്ല. സംരംഭങ്ങൾ നഷ്ടം വരാതിരിക്കുവാൻ നിരന്തര പ്രയത്നം ആവശ്യമാവും. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ കരുതിയ നേട്ടം ഉണ്ടായേക്കില്ല. വ്യക്തിപരമായും കരുതൽ വേണ്ടതുണ്ട്. വൃദ്ധജനങ്ങൾ, രോഗഗ്രസ്തർ എന്നിവർക്ക് അടിയന്തിര വൈദ്യസഹായം നൽകാൻ വേണ്ടപ്പെട്ടവർ അലംഭാവം കാട്ടരുത്. അകാരണമായ പേടി, മൃത്യുഭയം, ആകസ്മിക പരാജയം, ഉറ്റവരുടെ വേർപാടുകൾ, വാഹനാപകടം, കടക്കെണി എന്നിവ അഷ്ടമശനിയുടെ ഫലങ്ങളിൽ പെടും. ഗ്രഹനിലയനുസരിച്ച് നല്ല ദശാപഹാരങ്ങൾ നടക്കുന്ന കാലമാണെങ്കിൽ ഇവിടെപ്പറഞ്ഞ ദോഷങ്ങൾ ലഘൂകരിക്കപ്പെടും. വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) വൃശ്ചികക്കൂറിന് ശനി അഞ്ചാം ഭാവത്തിലും കർക്കടകക്കൂറിന് ശനി ഒമ്പതാം ഭാവത്തിലും സഞ്ചരിക്കുന്നു. കടുത്ത ദോഷങ്ങൾക്ക് സാധ്യത കുറവാണ്. ഭാഗ്യഭ്രംശം, കുടുംബ സുഖത്തിന് ഭംഗം, ഉപാസനകളിൽ തടസ്സം ഇവ സംഭവിക്കാം. അതേ സമയം വലിയ നേട്ടങ്ങളും വന്നുചേരണമെന്നില്ല. ചീത്തക്കൂട്ടുകെട്ടുകൾ ഉപേക്ഷിക്കുകയാവും ഉചിതം. ദുശ്ശീലങ്ങൾക്ക് കടിഞ്ഞാൺ ഇടേണ്ടതാണ്. വലിയ മുതൽമുടക്കുകൾ കരുതിയത്ര നേട്ടം ഉണ്ടാക്കില്ല. എന്നാൽ ചെറിയ സംരംഭങ്ങളും കരാർ പണികളും ഗുണം ചെയ്തേക്കും. തൊഴിൽ തേടുന്നവർക്ക് ജോലികിട്ടുന്നതാണ്. ചിലപ്പോൾ അത് പ്രതീക്ഷിച്ച ജോലിയാവില്ല. വേതനം കുറയാം. ദൂരദിക്കിൽ ആയെന്നും വരാം. വീടുപണി പൂർത്തിയാവുന്നതാണ്. കടബാധ്യത തീർക്കാൻ ആഭരണാദികൾ വിൽക്കേണ്ടി വന്നേക്കാം. കുടുംബാംഗങ്ങളുടെ പിന്തുണ എല്ലാക്കാര്യത്തിലും ഭാഗികമായിരിക്കും. 2025ലെ ശനിയുടെ രാശിമാറ്റത്താൽ നേട്ടം ഉണ്ടാക്കുന്നവർ ആരൊക്കെ? ഇടവക്കൂറിന് (കാർത്തിക 2, 3, 4 പാദങ്ങൾ, രോഹിണി, മകയിരം 1,2 പാദങ്ങൾ), തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ), മകരക്കൂറിന് (ഉത്രാടം 2,3,4 പാദങ്ങൾ, തിരുവോണം, അവിട്ടം 1,2 പാദങ്ങൾ) ഇടവക്കൂറുകാർക്ക് ശനി പതിനൊന്നാം ഭാവത്തിലും തുലാക്കൂറുകാർക്ക് ശനി ആറാം ഭാവത്തിലും മകരക്കൂറുകാർക്ക് ശനി മൂന്നാം ഭാവത്തിലും സഞ്ചരിക്കുന്നു. പന്ത്രണ്ട് ഭാവങ്ങളിൽ ശനി നന്മ ചെയ്യുന്നത് മൂന്നേ മൂന്നു ഭാവങ്ങളിൽ സഞ്ചരിക്കുമ്പോൾ മാത്രം. അത് 3,6,11 എന്നീ ഭാവങ്ങളാണ്. ആകയാൽ ശനിയുടെ മീനരാശിയിലെ സഞ്ചാരം ഇടവക്കൂറിലും തുലാക്കൂറിലും മകരക്കൂറിലും ജനിച്ചവർക്ക് വലിയ നേട്ടങ്ങൾക്ക് കാരണമാകും. സാമ്പത്തിക ലാഭം ഉയരുന്നതാണ്. ചിട്ടി, ഭാഗ്യപരീക്ഷണം, ഇൻഷ്വറൻസ് ഇവയിൽ നിന്നും ധനാഗമം ഉണ്ടാവും. ഭൂമി വാങ്ങാനാവും. ഭൂമി വിൽപ്പനയിലൂടെ വലിയ ധനലാഭം ഭവിക്കുന്നതാണ്. പരീക്ഷകളിൽ ഉന്നത വിജയം കൈവരിക്കും. ഉദ്യോഗസിദ്ധി ശക്തമായ സാധ്യതയാണ്. അവിവാഹിതർക്ക് വിവാഹയോഗമുണ്ട്. സന്താന പ്രതിബന്ധം അകലും. ഗൃഹനിർമ്മാണം, വാഹന ലബ്ധി ഇവയും പ്രതീക്ഷിക്കാം. രോഗഗ്രസ്തർക്ക് ചികിൽസാ മാറ്റത്താൽ സ്വസ്ഥത വന്നുചേരുന്നതാണ്. സ്വദേശത്തും വിദേശത്തും ശോഭിക്കാനാവും. ബിസിനസ്സുകൊണ്ട് അഭ്യുദയം ആഗമിക്കും. സാമൂഹ്യമായ അംഗീകരം കൈവരുന്നതായിരിക്കും. പൊതു പ്രവർത്തനത്തിലൂടെ നേട്ടങ്ങളുണ്ടാവും. സ്വതസ്സിദ്ധമായ കഴിവുകൾക്ക് അംഗീകാരം ലഭിക്കുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024