Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ വൃശ്ചികം - ധനുരാശികളിൽ, തൃക്കേട്ട, മൂലം ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ഡിസംബർ 15 ഞായർ പകൽ പൗർണ്ണമിയാണ്. പിറ്റേന്നുമുതൽ കൃഷ്ണപക്ഷം തുടങ്ങുന്നു. ചൊവ്വ കർക്കടകം രാശിയിൽ (നീചസ്ഥിതി) പൂയം നക്ഷത്രത്തിലാണ്. ചൊവ്വയ്ക്ക് വക്രഗതിയുമുണ്ട്. ബുധൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലും ശുക്രൻ മകരം രാശിയിൽ തിരുവോണം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ശനി കുംഭം രാശിയിൽ ചതയത്തിലും വ്യാഴം വക്രഗതിയിൽ രോഹിണിയിലും തുടരുകയാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും (രണ്ടാം പാദത്തിൽ), കേതു കന്നിരാശിയിൽ ഉത്രത്തിലും (ഒന്നാം പാദത്തിൽ), അപ്രദക്ഷിണഗതിയിൽ സഞ്ചരിക്കുന്നു. ഞായറാഴ്ച ഉച്ചവരെ തുലാക്കൂറുകാർക്കും തുടർന്ന് ചൊവ്വ സായാഹ്നം വരെ വൃശ്ചികക്കൂറുകാർക്കും അഷ്ടമരാശിക്കൂറാണ്. അതിനുമേൽ വ്യാഴാഴ്ച അർദ്ധരാത്രി വരെ ധനുക്കൂറിനും ശേഷം വാരം മുഴുവൻ മകരക്കൂറിനും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നാളുകാരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. മൂലം സമ്മർദ്ദങ്ങളെ പ്രതിരോധിക്കാൻ ഊർജ്ജവും സമയവും കുറച്ചധികം ചെലവാകും. ആദിത്യൻ ജന്മത്തിൽ സഞ്ചരിക്കുകയാൽ ആലസ്യം അനുഭവപ്പെടുന്നതാണ്. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ സന്ദിഗ്ദ്ധതയുണ്ടാവും. സ്വജനങ്ങൾ പിണങ്ങാനിടയുണ്ട്. വ്യാഴം മുതൽ മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. കിട്ടാനുള്ള പണം കുറശ്ശേയായി കിട്ടുന്നതാണ്. സമനില കൈവിടാതെ സംസാരിക്കും. സാങ്കേതിക വിഷയങ്ങളിൽ അറിവ് നേടാൻ സമയം കണ്ടെത്തും. ഗാർഹികാന്തരീക്ഷം അനുകൂലമായി തുടരുന്നതാണ്. പൂരാടം തൃപ്തികരമാവില്ല, ജീവിത സാഹചര്യങ്ങൾ. പരാതികളും പരിഭവങ്ങളുമുണ്ടാവും. സഹിഷ്ണുത വലിയ വിജയമന്ത്രമാണെന്ന് ഓർക്കേണ്ടതുണ്ട്. പ്രവൃത്തിനിരതത്വം ആശ്വാസമേകും. വിദ്യാർത്ഥികൾക്ക് പരീക്ഷകൾ അല്പം കഠിനമാവുന്നതാണ്. അപ്രസക്ത വിഷയങ്ങൾ സമയവും ശക്തിയും ചോർത്താം. രണ്ടാം ഭാവത്തിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ കലാവിഷയങ്ങളിൽ വിജയിക്കാൻ സാധിക്കും. സാമ്പത്തികമായി മോശമാവില്ല. ന്യായമായ കാര്യങ്ങൾ അഭംഗുരമായി പൂർത്തിയാക്കുവാൻ സാധിച്ചേക്കും. ഊഹക്കച്ചവടത്തിൽ കരുതൽ വേണം. ഉത്രാടം ഉന്മേഷത്തിന് കുറവുണ്ടാവും. സമയനിഷ്ഠ തെറ്റിച്ചാവും പ്രവർത്തിക്കുക. അതിനാൽ മേലധികാരികളുടെ വിരോധത്തിന് പാത്രമാവുന്നതാണ്. പുതിയ സംരംഭങ്ങളിൽ വളർച്ച മെല്ലയായേക്കും. ചെലവിൽ നിയന്ത്രണം ഉണ്ടാവില്ല. പ്രതികരണങ്ങളിൽ മിതത്വം പാലിക്കുന്നത് നന്നായിരിക്കും. അന്യദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്ക് വരാൻ സാഹചര്യം ഉണ്ടാവും. തീർത്ഥാടനം, ദൈവിക സമർപ്പണം ഇവയ്ക്ക് അവസരം ലഭിക്കും. ബൗദ്ധിക വിനോദങ്ങളിൽ സന്തോഷം കണ്ടെത്തും. കുടുംബാംഗങ്ങളെ ഒത്തൊരുമിപ്പിച്ച് നിർത്തുന്നതിൽ വിജയിക്കുന്നതാണ്. തിരുവോണം കർമ്മഗുണമുള്ള വാരമാകയാൽ പ്രവൃത്തികളിൽ ശോഭിക്കുന്നതാണ്. വിഷയത്തിൻ്റെ ഗൗരവവും മർമ്മവും കണ്ടറിഞ്ഞ് പെരുമാറുവാനാവും. സഹപ്രവർത്തകരുടെ സംശയങ്ങൾ ആധികാരികമായി നിവൃത്തിച്ചുകൊടുക്കുവാൻ സന്നദ്ധതയുണ്ടാവും. പാരമ്പര്യ തൊഴിലുകളിൽ വിജയിക്കുന്നതാണ്. കുടുംബജീവിതം ഭദ്രമായി തുടരും. ഭോഗസുഖമുണ്ടാവും. ഇഷ്ടവസ്തുക്കൾ ഉപഹാരമായി ലഭിക്കാനിടയുണ്ട്. സുഹൃൽബന്ധം ദൃഢമാവും. ചിട്ടി, ഊഹക്കച്ചവടം ഇവയിൽ നിന്നും ആദായമുണ്ടാവും. വെള്ളി, ശനി ദിവസങ്ങൾക്ക് മേന്മ കുറയാം പ്രണയാനുഭൂതിയിൽ അവാച്യ സന്തോഷം അനുഭവിക്കും. അവിട്ടം ലൗകികമായ കാര്യങ്ങൾ ഉത്സാഹത്തോടെ നടത്തും. ഔദ്യോഗിക കാര്യങ്ങളിലും നല്ലശ്രദ്ധയുണ്ടാവും. ന്യായമായ ആഗ്രഹങ്ങൾ നേടാനാവും. തടസ്സങ്ങളിൽ വിഷമിക്കില്ല. മത്സരങ്ങളിലും അഭിമുഖങ്ങളിലും വിജയം വരിക്കും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിക്കാനിടയുണ്ട്. കുംഭക്കൂറുകാർക്ക് അവാർഡോ സവിശേഷമായ അംഗീകാരമോ പ്രഖ്യാപിക്കപ്പെടും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടാവുന്നതാണ്. മകരക്കൂറുകാർക്ക് കാര്യസിദ്ധിക്ക് അലച്ചിലുണ്ടാവും. രക്ഷാകർത്താക്കളുമായുള്ള ബന്ധത്തിൽ സുഖം കുറയും. ചതയം ആദർശത്തെയും പ്രായോഗികതയേയും സമന്വയിച്ചാവും പ്രവർത്തനം. അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് പറയാനുള്ള ആർജ്ജവമുണ്ടാവും. ചില നിലപാടുകൾ എതിർക്കപ്പെടും. പക്ഷേ കളം മാറ്റിച്ചവിട്ടാൻ തുനിയില്ല. ഉദ്യോഗസ്ഥർക്ക് തൊഴിൽ രംഗത്ത് സമാധാനമുണ്ടാവും. ഏറ്റെടുത്ത ഉത്തരവാദിത്വങ്ങൾ കൃത്യനിഷ്ഠയോടെ പൂർത്തിയാക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കൾ തമ്മിലെ പിണക്കം പരിഹരിക്കാൻ മുൻകൈയെടുക്കും. ദാമ്പത്യബന്ധം ദൃഢമാകുന്നതാണ്. രോഗാവസ്ഥയിൽ കഴിഞ്ഞവർക്ക് സമശ്വാസം അനുഭവപ്പെടും. പൂരൂരുട്ടാതി തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളും. ഒപ്പമുള്ളവരുടെ അഭിപ്രായം സ്വീകരിക്കണമെന്നില്ല. സംരംഭങ്ങൾ ഉപഭോക്താക്കളുടെ വിപുലായ അംഗീകാരം നേടുന്നതാണ്. വ്യാപാരതന്ത്രങ്ങൾ വിജയം വരിക്കും. ഉദ്യോഗസ്ഥർക്കും അഭ്യുദയമുണ്ടാവും. രാഷ്ട്രീയ സ്വാധീനം കൊണ്ട് ചില നേട്ടങ്ങൾ വന്നെത്തും. കരാറുകൾ നേടും. സാമ്പത്തിക നിക്ഷേപങ്ങൾ കരുതലോടെയാവണം. ഭൂമി വ്യാപാരത്തിന് ഉചിതമായ സന്ദർഭമാണ്. മകൻ്റെ ഉപരിപഠന കാര്യത്തിൽ ചെറിയ ആശയക്കുഴപ്പം വരാം. കുടുംബ ജീവിതത്തിൽ സ്വസ്ഥതയുണ്ടാവും. യാത്രകൾ പ്രതീക്ഷിച്ച ഫലം നൽക്കും. ഉത്രട്ടാതി സുഗമവസ്തുക്കൾ ദുർലഭമായേക്കും. അത്യദ്ധ്വാനം വേണ്ടിവരുന്നതാണ്, കാര്യസാദ്ധ്യത്തിന്. ചിലരുടെ ഉപദേശം വഴിതെറ്റിക്കാനിടയുണ്ട്. അക്കാര്യത്തിൽ പ്രത്യേകമായ കരുതൽ വേണ്ടതുണ്ട്. സാമ്പത്തികമായി പുഷ്ടിയുണ്ടാവും. പ്രതീക്ഷിച്ച ധനം കൈവശമെത്തിച്ചേരുന്നതാണ്. ലോൺ അടവ് മുടങ്ങില്ല. മകളുടെ കാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാനിടയുണ്ട്. അയൽ ബന്ധങ്ങളിൽ വിള്ളൽ വരാതെ നോക്കണം. സ്വാഭിപ്രായം കുടുംബാംഗങ്ങളിൽ അടിച്ചേല്പിക്കാൻ ശ്രമിക്കുന്നത് അലോസരമുണ്ടാക്കും. ദൈവിക സമർപ്പണങ്ങൾ അഭംഗുരം നടക്കുന്നതാണ്. രേവതി പുനരാലോചനകളിലൂടെ സമുചിതമായ തീരുമാനത്തിൽ എത്തിച്ചേരും. കുടുംബകാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്നതാണ്. പൊതുപ്രവർത്തനം നടത്തുന്നവർക്ക് മിശ്രമായ പ്രതികരണം വന്നുചേരും. കുട്ടികളുടെ ആവശ്യം മുൻനിർത്തി അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്നതാണ്. പദപ്രശ്നം, പ്രശ്നോത്തരി, അക്ഷരശ്ലോകം, ഗ്രന്ഥവായന തുടങ്ങിയ ബൗദ്ധിക വ്യായമങ്ങൾക്ക് നേരം കണ്ടെത്തും. വ്യാപാര സ്ഥാപനത്തിന് സർക്കാരിൽ നിന്നും അനുമതി ലഭിച്ചേക്കും. നിലപാടുകളിൽ ഉറച്ചുനിൽക്കാൻ ശ്രമിക്കുന്നതാണ്. ബന്ധുക്കളുടെ നിർലോഭമായ സഹകരണം പ്രതീക്ഷിക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024