Follow Us Monthly Horoscope: ധനു മാസം നിങ്ങൾക്കെങ്ങനെ? 2024 ഡിസംബർ 16 തിങ്കളാഴ്ച തുടങ്ങി 2025 ജനുവരി 13 തിങ്കളാഴ്ച വരെയാണ് കൊല്ലവർഷം 1200 ലെ ധനുമാസമുള്ളത്. ഈ വർഷം ധനുമാസത്തിന് ആകെ 29 തീയതികൾ മാത്രം. കൊല്ലവർഷം 1200 ലെ ഏറ്റവും ഹ്രസ്വമായ മാസമാണ് ധനുരാശി എന്ന കാര്യം പ്രസ്താവ്യമാണ്. ധനുരാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നത് വൃശ്ചികം 30 ഞായറാഴ്ച രാത്രി 10 മണി 11 മിനിട്ടിനാണ്. അപ്പോൾ മുതൽ മൂലം ഞാറ്റുവേലയും തുടങ്ങുന്നു. ധനു 14 ന് പൂരാടം ഞാറ്റുവേലയും 27ന് ഉത്രാടം ഞാറ്റുവേലയും തുടങ്ങും. ധനുമാസത്തിൻ്റെ ആരംഭം കൃഷ്ണപക്ഷത്തിലാകുന്നു. ധനു15ന്, ഡിസംബർ 30ന് കറുത്തവാവും, ധനു 29 ന്, ജനുവരി 13ന് വെളുത്തവാവും വരുന്നു. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിലാണ്. ധനു12ന്, ഡിസംബർ 27ന് ശനി പൂരൂരുട്ടാതി നാളിൽ പ്രവേശിക്കും. ശനിയുടെ രാശിസഞ്ചാരം പോലെ പ്രധാനം തന്നെയാണ് ശനി ഏതു നക്ഷത്രത്തിലൂടെയാണ് കടന്നുപോകുന്നത് എന്നുള്ള കാര്യവും. ശരാശരി 13 മാസക്കാലം ശനി ഒരു നക്ഷത്രത്തിലൂടെ സഞ്ചരിക്കും. വ്യാഴം ധനു മാസം മുഴുവൻ വക്രഗതിയായി രോഹിണി നക്ഷത്രത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതി രണ്ടാം പാദത്തിലാണ്. കേതു കന്നി രാശിയിൽ ഉത്രം നക്ഷത്രത്തിൻ്റെ നാലാംപാദത്തിൽ സഞ്ചരിക്കുന്നു. രാഹുകേതുക്കൾ ഗ്രഹനിലയിൽ എപ്പോഴും 180 ഡിഗ്രി അകലത്തിൽ അപ്രദക്ഷിണ ഗതിയിലാവും സഞ്ചരിക്കുക. ചൊവ്വ നീചക്ഷേത്രം ആയ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിലാണ്. ധനു 28ന് പുണർതത്തിൽ പ്രവേശിക്കുന്നു. ബുധൻ ധനുമാസം 20-ാം തീയതി വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലും സഞ്ചരിക്കുകയാണ്. ബുധന് ധനുമാസം മുഴുവൻ മൗഢ്യമില്ല. ധനുമാസം 9-ാം തീയതിവരെ അനിഴത്തിലും തുടർന്ന് ധനു 20-ാം തീയതി വരെ തൃക്കേട്ടയിലും, അനന്തരം ധനു 29-ാം തീയതി വരെ മൂലം നക്ഷത്രത്തിലും തുടർന്ന് പൂരാടത്തിലും സഞ്ചരിക്കുന്നു. ശുക്രൻ ധനുമാസം 13 വരെ മകരത്തിലും ശേഷം കുംഭം രാശിയിലും സഞ്ചരിക്കുന്നു. ശുക്രൻ ഉച്ചരാശിയായ മീനത്തിലേക്കുള്ള യാത്രയായതിനാൽ 'ആരോഹി' എന്ന ഗുണകരമായ സ്ഥിതിയിലാണ്. മകരം, കുംഭം രാശികൾ ശുക്രൻ്റെ ബന്ധുഗ്രഹമായ ശനിയുടെ രാശിയുമാകുന്നു. തിരുവോണം, അവിട്ടം, ചതയം എന്നീ നക്ഷത്ര മണ്ഡലങ്ങളിലൂടെയാണ് ശുക്രൻ്റെ സഞ്ചാരം. രാശിചക്രത്തിലെ / Zodiac ലെ ഒമ്പതാം രാശിയാണ് ധനു രാശി. പാശ്ചാത്യർ ഇതിനെ Sagittarius എന്നാണ് സംബോധന ചെയ്യുന്നത്, പുരുഷരാശിയാണ്. ആയുധപാണിയായ ഒരു പുരുഷൻ്റെ തലയും കുതിരയുടെ ഉടലും ചേർന്നതാണ് ധനുരാശിയുടെ സ്വരൂപം. കാലപുരുഷൻ്റെ തുടകളെയാണ് ധനുരാശി സൂചിപ്പിക്കുന്നത്. ധനുക്കൂറിൽ മൂലം, പൂരാടം, ഉത്രാടത്തിൻ്റെ ഒന്നാം പാദം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്നു. മുകളിൽ അടയാളപ്പെടുത്തിയ ഗ്രഹങ്ങളുടെ രാശി - നക്ഷത്ര സ്ഥിതിയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള 27 നക്ഷത്രങ്ങളുടെയും ധനുമാസഫലം ഇവിടെ അവതരിപ്പിക്കുന്നു. അശ്വതി ധനുമാസത്തിൽ, വൃശ്ചികമാസത്തിൽ അനുഭവിച്ച പലതരം ക്ലേശങ്ങളിൽ നിന്നുമുള്ള മോചനമുണ്ടാവും. അന്തരീക്ഷം സ്വസ്ഥതയുള്ളതായി ഭവിക്കുന്നതാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സുഗമതയുണ്ടാവും. മേലധികാരിയുമായുള്ള ബന്ധം മെച്ചപ്പെടുന്നതാണ്. അധിക ജോലിഭാരം ഉണ്ടായേക്കില്ല. സഹപ്രവർത്തകരുടെ സഹകരണം സന്തോഷിപ്പിക്കും. മുടങ്ങിയ ജോലികൾ പുനരാരംഭിക്കാൻ സാധിക്കുന്നതാണ്. തൊഴിലന്വേഷണത്തിന് ജീവൻ വെക്കും. കുടുംബ ജീവിതത്തിൽ സ്വാസ്ഥ്യം പ്രതീക്ഷിക്കാം. സുഖഭോഗങ്ങളുണ്ടാവും. ശുക്രൻ പതിനൊന്നിലേക്ക് വരികയാൽ പ്രണയം പുഷ്കലമായേക്കും. ഗൃഹത്തിലെ മുതിർന്നവരുടെ ആരോഗ്യകാര്യത്തിൽ അല്പം ആശ്വാസം ഭവിക്കാം. പഴയ കിട്ടാക്കടങ്ങൾ ശ്രമിക്കുന്ന പക്ഷം ലഭിക്കാനിടയുണ്ട്. വസ്തുവിൻ്റെ ക്രയവിക്രയം നാലിലെ ചൊവ്വയുടെ സ്ഥിതിയാൽ തടസ്സപ്പെടുന്നതാണ്. വാഹനം ഉപയോഗിക്കുന്നതിൽ ജാഗ്രത കുറയരുത്. ഭരണി സമാലോചനകൾ പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കും. എത്ര കഠിനമായാലും വിജയം അസാധ്യമല്ലെന്ന ആത്മവിശ്വാസം വന്നുചേരുന്നതാണ്. ജന്മനക്ഷത്രാധിപനായ ശുക്രൻ ഉച്ചരാശിയിലേക്ക് നീങ്ങുകയാൽ കാര്യങ്ങൾ അനുകൂലമാവും. പ്രണയവും ദാമ്പത്യവും സ്വച്ഛന്ദമാവും. നാലിൽ ചൊവ്വയുള്ളതിനാൽ ഗൃഹത്തിൽ ഇടയ്ക്കിടെ ചില പ്രശ്നങ്ങൾ തലപൊക്കാം. സമചിത്തത കൈമോശം വരാതെ അവയെ നേരിടേണ്ടതാണ്. മാതാവിൻ്റെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. വീടിന് അറ്റകുറ്റമോ നവീകരണമോ വേണ്ടിവന്നേക്കാം. ബിസിനസ്സ് രംഗം പുഷ്ടിപ്പെടുന്നതാണ്. ഉപഭോക്താക്കളുടെ സ്വീകാര്യത ഉറപ്പിക്കാൻ കഴിയുന്നതായിരിക്കും. യാത്രകൾ പതിവിലും കൂടുതലാവും. അവയിൽ നിന്നും സാമാന്യമായ നേട്ടം പ്രതീക്ഷിക്കാം. കലാരംഗത്ത് ഉയർച്ചയും അവസരങ്ങളും പ്രതീക്ഷിക്കാം. ശുഭവാർത്തകൾ വന്നെത്തുന്നതാണ്. കാർത്തിക മനസ്സിൻ്റെ ബലം വർദ്ധിക്കും. തീരുമാനങ്ങൾ വേഗത്തിൽ കൈക്കൊള്ളാനും ക്രിയാനിരതരാവാനും സാധിക്കുന്നതാണ്. സഹപ്രവർത്തകരെ ഏകോപിക്കുന്നതിൽ വിജയിക്കും. കുടുംബാംഗങ്ങളുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്യും. ഭാര്യയും ഭർത്താവും രണ്ടുദിക്കിലായി ജോലി ചെയ്യുന്നവർക്ക് ഒരു ദിക്കിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് നീളുന്നതാണ്. സാമ്പത്തിക കാര്യങ്ങളിൽ സ്ഥിതി മെച്ചപ്പെട്ടു വരും. എന്നാൽ പാഴ്ച്ചെലവുകൾ നിയന്ത്രിക്കുന്നതിൽ അലംഭാവം ഉണ്ടാവുന്നതാണ്. പഴയ വാഹനം വിൽക്കുവാനും പുതിയത് വാങ്ങാനും ഉള്ള ശ്രമം വിജയിച്ചേക്കും. ദൂരദിക്കുകളിൽ കഴിയുന്നവർക്ക് ആഘോഷങ്ങളിൽ പങ്കെടുക്കാനായി നാട്ടിലെത്താൻ കഴിയുന്നതാണ്. സാമ്പത്തിക അമളി പിണയാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. രോഹിണി സുഖസ്ഥാനാധിപനായ ആദിത്യൻ അഷ്ടമഭാവത്തിൽ സഞ്ചരിക്കുകയാൽ ദേഹത്തിനും മനസ്സിനും സുഖം കുറയാം. തൊഴിലിൽ വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിഞ്ഞെന്നു വരില്ല. വക്രഗതിയായി വ്യാഴം രോഹിണിയിൽ തുടരുകയാണ്. തന്മൂലം ഗുരുജനങ്ങളുടെ വിരോധം നേടും. ബിസിനസ്സിൽ പ്രതീക്ഷിച്ചത്ര ആദായം നേടില്ല. ലഘുവായ നേട്ടങ്ങൾ ഉണ്ടാവുന്നതാണ്. വലിയ ലാഭം പ്രതീക്ഷിച്ചിടത്ത് ചെറിയ ലാഭം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും. ഭൂമിയിൽ നിന്നും വലുതോ ചെറുതോ ആയ ആദായം പ്രതീക്ഷിക്കാം. സഹോദരരുടെ പിന്തുണയിൽ സന്തോഷിക്കും. സാമൂഹ്യപ്രവർത്തനത്തിൽ വിരോധികൾ വർദ്ധിച്ചേക്കും. കുടുംബാംഗങ്ങളെ ഐക്യത്തിൽ കൊണ്ടുവരാൻ ഒരുപാട് ഊർജ്ജം ചെലവഴിക്കേണ്ടി വരുന്നതാണ്. മകയിരം ഭാവിയെ മുൻനിർത്തി പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും. അവ നടപ്പിലാക്കുന്നതിലെ പ്രായോഗിക വിഷമം തിരിച്ചറിയുന്നതാണ്. എന്നാലും നിരാശപ്പെടില്ല. നിരന്തര പ്രയത്നത്തിൽ മുഴുകന്നതിന് തീരുമാനിക്കും. ശത്രുപക്ഷത്തെ അവഗണിച്ചു കൊണ്ട് മുന്നേറുന്നതാണ്. സംസ്കാര ശൂന്യമായ നിലപാടുകളെ എതിർക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല. കുടുംബകാര്യത്തിൽ മുതിർന്നവരുടെ അഭിപ്രായം സ്വീകരിക്കുന്നതാണ്. പൂർവ്വ സുഹൃത്തുക്കളെ സംഘടിപ്പിക്കുന്നതിൽ മുൻകൈയ്യെടുക്കും. ഭൂമിവ്യാപാരം പുഷ്ടിപ്പെടണമെന്നില്ല. പണയ വസ്തുക്കൾ തിരിച്ചെടുക്കാനുള്ള ശ്രമം ഭാഗികമായി ലക്ഷ്യം കാണും. ദാമ്പത്യത്തിലെ സ്വസ്ഥത കൂടിയും കുറഞ്ഞുമിരിക്കും. കുട്ടികളുടെ പാഠ്യേതരച്ചെലവുകൾക്ക് കൈവായ്പകളെ ആശ്രയിക്കേണ്ടി വരുന്നതാണ് രോഗികൾക്ക് ചികിൽസാമാറ്റം പ്രയോജനപ്പെടും. തിരുവാതിര ഏഴാം രാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ അലച്ചിലുണ്ടാവും. ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടുന്നതാണ്. യാത്രകൾ വർദ്ധിക്കുന്നതിന് അനുസൃതമായി ലാഭം ഉണ്ടാവണമെന്നില്ല. കൂട്ടുകച്ചവടം തുടരുന്നതിന് വൈമുഖ്യം ഉണ്ടായേക്കും. വിദേശത്തു പോകാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് കാര്യസിദ്ധിയുണ്ടാവും. കലാപ്രവർത്തനം സുഗമമാവുന്നതാണ്. വിദേശവ്യാപാരം മെച്ചപ്പെടും. വ്യവഹാരങ്ങൾ കോടതിക്കു വെളിയിൽ തീർപ്പാക്കുകയാവും ഇപ്പോൾ വിവേകമായിട്ടുള്ളത്. സാമ്പത്തിക നിക്ഷേപങ്ങൾ വിദഗ്ദ്ധോപദേശം അനുസരിച്ചാവണം ചെയ്യേണ്ടത്. ചെറുപ്പക്കാരുടെ പ്രണയജീവിതം കൂടുതൽ നിറപ്പകിട്ടുള്ളതാവും. രണ്ടാം രാശിയിൽ ചൊവ്വ തുടരുന്നതിനാൽ ഭാഷ പരുഷമായേക്കും. പുണർതം ബിസിനസ്സിൽ ലക്ഷ്യം നേടാൻ ഏറെ അദ്ധ്വാനം വേണ്ടി വരുന്നതാണ്. നക്ഷത്രാധിപനായ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുകയാൽ പാരമ്പര്യ തൊഴിലുകളിൽ മുൻപുണ്ടായിരുന്ന താല്പര്യം കുറയാനിടയുണ്ട്. അവയുടെ ചുമതലയോ അവയിലുള്ള അവകാശമോ സഹോദരന്മാരെ ഏല്പിച്ചേക്കും. കൂടിയാലോചനകളിലും ഭരണസമിതിയിലും മറ്റും മുന്നോട്ടു വെക്കുന്ന ആശയങ്ങൾ എതിർക്കപ്പെടുമെങ്കിലും പൊതുവേ സ്വീകാര്യമാവും. വായ്പയിലൂടെ നേടിയ ധനം വ്യാപാരത്തിൻ്റെ വിപുലീകരണത്തിന് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. കുടുംബബന്ധം ദൃഢമാകാൻ വിട്ടുവീഴ്ച അനിവാര്യമാണ്. വിദേശത്തു പോകാൻ ഒരുങ്ങുന്നവർക്ക് യാത്രാതടസ്സം നീങ്ങാം. ശ്വാസകോശ രോഗങ്ങൾ ഉപദ്രവിക്കാം. പൂയം തൊഴിലിടത്തിൽ അന്തരീക്ഷം അനുകൂലമായിരിക്കും. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് പദവികളിൽ ഉയർച്ചയുണ്ടാവുന്നതാണ്. ഇഷ്ടസ്ഥലത്തിലേക്ക് ജോലിമാറ്റവും പ്രതീക്ഷിക്കാം. ബിസിനസ്സിൽ തടസ്സങ്ങൾ അകലും. സ്വയം സംരംഭകർക്ക് സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസും മറ്റുരേഖകളും വേഗം തന്നെ ലഭിക്കുന്നതാണ്. സാമ്പത്തിക ഞെരുക്കത്തിന് അയവുണ്ടാവും. വീട്ടിൽ നിന്നും അകന്നവർക്ക് വീണ്ടും ഒത്തുചേരാൻ സാഹചര്യം വരും. ചെറുപ്പക്കാരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടായേക്കും. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും. ആരോഗ്യപരമായി കരുതൽ വേണ്ടതുണ്ട്. അഷ്ടമശനി ദേഹമനക്ലേശങ്ങൾ സൃഷ്ടിക്കാനിടയുണ്ട്. വയോജനങ്ങളുടെ പരിപാലനത്തിൽ ശുഷ്കാന്തി ഉണ്ടാവണം. ആയില്യം കർമ്മരംഗത്ത് സുഗമതയുണ്ടാവും. ഔദ്യോഗിക ചുമതലകൾ സ്തുത്യർഹമായി നിർവഹിക്കുന്നതാണ്. സ്വയം സംരംഭകർക്ക് മുന്നോട്ടു പോകാൻ സാഹചര്യം ഇണങ്ങും. പിണങ്ങിയ കൂട്ടുകാർ വീണ്ടും ഒത്തുചേരുന്നതാണ്. ഗൃഹനിർമ്മാണത്തിന് വായ്പ ലഭിച്ചേക്കാം. വിദേശ പഠനത്തിന് ആഗ്രഹിക്കുന്നവർക്ക് അതിനായുള്ള അവസരം കൈവരും. കുടുംബത്തോടൊപ്പം തീർത്ഥയാത്രകൾ നടത്താനായേക്കും. കമിതാക്കൾക്കിടയിൽ ഹൃദയബന്ധം ദൃഢമാകുന്നതാണ്. നൂതന ഇലക്ട്രോണിക് ഉല്പന്നങ്ങൾ / ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. മാതാപിതാക്കൾ മകൾക്കൊപ്പം പോയി താമസിച്ചേക്കാം. കലാമത്സരങ്ങളിൽ വിജയിക്കാനാവും. ജന്മരാശിയിൽ ചൊവ്വയും അഷ്ടമശനിയും തുടരുകയാൽ ആരോഗ്യ ജാഗ്രത അനിവാര്യമാണ്. മനോവാക്കർമ്മങ്ങളിൽ ശ്രദ്ധ വേണം. മകം ആലോചനാപരത കൂടും. തന്മൂലം ക്രിയാശക്തി പിന്നിലേക്ക് പോവും. ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം. പരാശ്രയത്വത്തിനും സാധ്യതയുണ്ട്. ആത്മശക്തിയിൽ വിശ്വാസം കുറയും. വിദ്യാർത്ഥികൾ അലസരായേക്കും. സാഹിത്യ രംഗത്തുള്ളവർ എഴുതിയവ പൂർത്തീകരിക്കാൻ ക്ലേശിക്കുന്നതാണ്. വർത്തമാനകാല യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ വൈമുഖ്യമുണ്ടാവും. ഏജൻസികളിലും കരാർ ജോലികളിലും ഊഹക്കച്ചവടത്തിലും നിന്ന് ആദായം വരാം. വസ്തു കച്ചവടത്തിൽ കരുതിയതുപോലെ ലാഭം കിട്ടണമെന്നില്ല. അന്യദിക്കിൽ പോയിവന്ന് ജോലി ചെയ്യുന്നവർക്ക് ഗുണമുണ്ടാവും. ശുക്രൻ്റെ അനുകൂലതയില്ലായ്മയും ഏഴിലെ ശനിയും പ്രണയത്തിൽ പതർച്ചയും ദാമ്പത്യത്തിൽ സ്വൈരഭംഗവും ഉണ്ടാക്കുന്നതാണ്. പൂരം നിർവഹിക്കേണ്ട പ്രധാനകാര്യങ്ങൾ ക്ഷമാപൂർവ്വം ചിന്തിച്ചുറപ്പിയ്ക്കും. ആസൂത്രണത്തിലെ മികവ് പക്ഷേ ആവിഷ്കാരത്തിൽ കാണാൻ കഴിയില്ല. ബാഹ്യമായ തടസ്സങ്ങളേക്കാൾ സ്വന്തം അന്തരംഗത്തിൻ്റെ പരാങ്മുഖത്വം തന്നെയാവും മുഖ്യകാരണം. അധികാരികളുടെ നിർദ്ദേശങ്ങളെ മനപ്പൂർവ്വമല്ലാതെ ലംഘിക്കും. സഹപ്രവർത്തകരെ ഉപദേശിക്കുന്നതാണ്. കച്ചവടത്തിൽ സാമാന്യമായ വിജയം പ്രതീക്ഷിക്കാം. പാരമ്പര്യ തൊഴിലുകൾ പഠിച്ചറിയുന്നതിന് ഔത്സുക്യമുണ്ടാവും. സുഖഭോഗങ്ങളിൽ താല്പര്യമേറുന്നതാണ്. കലാസ്വാദനത്തിന് നേരം കണ്ടെത്തും. സുഹൃത്തുക്കളുമായി ഊരുചുറ്റാനും തുനിഞ്ഞേക്കും. അഷ്ടമരാഹു, പന്ത്രണ്ടിലെ ചൊവ്വ എന്നിവയാൽ ചെറിയ പ്രശ്നങ്ങൾ പെട്ടെന്ന് വളരും. അതിനാൽ ആത്മനിയന്ത്രണം അനിവാര്യമാണ്. ഉത്രം സ്വകാര്യ സ്ഥാപനത്തിൽ ജോലി പ്രതീക്ഷിക്കുന്നവർക്ക് അല്പം കൂടി കാത്തിരിക്കേണ്ടി വരുന്നതാണ്. സ്ഥാനക്കയറ്റത്തിനും വിളബം ഭവിക്കാം. കരാർ പണികളിൽ വിജയിക്കുവാൻ കഴിഞ്ഞേക്കും. സഹപ്രവർത്തകരുടെ ഉപദേശവും നിർദ്ദേശവും പ്രയോജനപ്പെടും. ചെറുതല്ലാത്ത ധനലാഭവും കൈവരും. അവധിയിൽ കഴിഞ്ഞവർക്ക് അവധി പൂർത്തിയാവും മുൻപ് ജോലിയിൽ പ്രവേശിക്കേണ്ടി വരുന്നതാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്ക് ഉചിതമാം വിധം തയ്യാറെടുക്കാൻ കഴിയും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണ്ടതുണ്ട്. ചിങ്ങക്കൂറുകാർ ഇടപാടുകളിൽ കണിശത പുലർത്തണം. കന്നിക്കൂറുകാർക്ക് ഭൂമിയിൽ നിന്നും ആദായം ലഭിക്കുന്നതാണ്. സഹോദരാനുകൂല്യം ഉണ്ടാവും. കുടുംബത്തിൻ്റെ മാനസിക പിന്തുണ കരുത്തേകും. അത്തം ഉത്തരവാദിത്വങ്ങൾ വർദ്ധിക്കുന്നതാണ്. ആലോചനാപൂർവ്വം പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതുണ്ട്. വിപരീതമായിട്ടുള്ള സാഹചര്യങ്ങളെ മറികടക്കുന്നതിന് കൂടുതൽ ഊർജ്ജം ചെലവഴിക്കപ്പെടും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. എന്നാൽ പലതരം ചെലവുകളും ഉണ്ടാവുന്നതാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം സംജാതമാകും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ലൈസൻസ് തുടങ്ങിയ കാര്യങ്ങളിൽ കാലവിളംബം ഉണ്ടാവുന്നത് വിഷമിപ്പിക്കും. വൃദ്ധജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയാർജ്ജിക്കും. വസ്തുവിൽപ്പനയിലെതടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. വിലയുടെ കാര്യത്തിൽ നീക്കുപോക്കുണ്ടായാൽ കാര്യം സുഗമമാവും. കലാകാരന്മാർക്ക് ഭാഗികമായി നല്ല സമയമാണ്. അവസരങ്ങൾക്കായി കാത്തുനിൽക്കാതെ പ്രയത്നിക്കാൻ സന്നദ്ധത വേണം. ചിത്തിര തീരുമാനിച്ചുറച്ച കാര്യങ്ങൾ സുഗമമായി നിർവഹിക്കാനാവും. പരാശ്രയം കൂടാതെ തന്നെ ലക്ഷ്യം നേടാൻ കഴിയുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനയുണ്ടാവും. അനുബന്ധ തൊഴിലുകളിലൂടെ സാമ്പത്തികനില ഉയർത്താൻ സാധിക്കുന്നതാണ്. ഉപരിപഠനത്തിന് വിദേശത്തു പോകാൻ അവസരം ഒരുങ്ങിയേക്കും. സംഘടനകളിൽ പദവി ഉയരുന്നതാണ്. സാമൂഹികമായ അംഗീകാരവും സ്വാധീനവും വന്നുചേരും. കുടുംബാംഗങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കാനും തയ്യാറാവുന്നതാണ്. പ്രണയികൾ തടസ്സങ്ങളെ അഭിമുഖീകരിക്കുവാൻ ഇടയുണ്ട്. തുലാക്കൂറുകാർക്ക് രാഷ്ട്രീയ പിന്തുണ പ്രതീക്ഷിക്കാം. കന്നിക്കൂറുകാർ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. ചോതി സമ്മർദ്ദങ്ങളെ പക്വതയോടെ നേരിടാനും പരിഹരിക്കാനും സാധിക്കും. ന്യായമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നതാണ്. ഭൂമി വാങ്ങാനുള്ള ശ്രമം പുരോഗമിക്കും. രാഷ്ട്രീയ സ്വാധീനം വർദ്ധിക്കുന്നതാണ്. ഔദ്യോഗികരംഗത്ത് സ്വസ്ഥതയുണ്ടാവും. കൂടുതൽ ചുമതലകളും അധികാരവും താത്കാലികമായെങ്കിലും വരുന്നതാണ്. ഗൃഹം മോടിപിടിപ്പിക്കും. പുതിയ വാഹനം വാങ്ങാനുള്ള ശ്രമം ഫലിക്കുന്നതാണ്. മകൾക്ക് പരീക്ഷയിൽ വിജയം / ഉദ്യോഗസിദ്ധി ഇവയുണ്ടാവും. രോഗക്ലേശങ്ങളാൽ വലയുന്നവർക്ക് ആശ്വാസം വരുന്നതാണ്. ജന്മനാട്ടിലെ ഉത്സവാദികളുടെ നടത്തിപ്പിൽ സഹകരിക്കും. വ്യാഴം അഷ്ടമത്തിൽ വേധനക്ഷത്രമായ രോഹിണിയിൽ തുടരുകയാൽ ഉപാസനകളും ദൈവിക സമർപ്പണങ്ങളും മുടക്കരുത്. വിശാഖം ദീർഘകാല ചിന്തകൾ പ്രാവർത്തികമാക്കാൻ സാധിക്കുന്നതാണ്. കർമ്മരംഗത്തെ തടസ്സങ്ങൾ നീങ്ങും. പാരമ്പര്യ തൊഴിലുകളിൽ കൂടുതൽ അറിവുനേടാനും പ്രാവർത്തികമാക്കാനും സന്നദ്ധതയുണ്ടാവും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ജനകീയരാവും. സ്വാധീനം വർദ്ധിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട അനുമതി, വായ്പ തുടങ്ങിയവ ലഭിക്കുന്നതാണ്. വ്യാപാര സംരംഭങ്ങളിൽ വിജയിക്കുവാനാവും. വസ്തുതർക്കങ്ങൾ കോടതിക്ക് പുറത്തുവെച്ച് പരിഹരിക്കാൻ കഴിഞ്ഞേക്കും. കുടുംബത്തിൽ സമാധാനമുണ്ടാവും. പിതൃ-പുത്ര ബന്ധം രമ്യമാവുന്നതാണ്. ജന്മനക്ഷത്രാധിപനായ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുകയാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധയുണ്ടാവണം. സാഹസങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. അനിഴം ജന്മരാശിയിൽ നിന്നും ആദിത്യൻ മാറുന്നത് ആശ്വാസകരമാണ്. എന്നാലും ലക്ഷ്യപ്രാപ്തി എളുപ്പമായേക്കില്ല. ജന്മരാശ്യധിപനായ ചൊവ്വയുടെ ദുർബലാവസ്ഥയും കണ്ടകശനിയുമൊക്കെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. തിടുക്കത്തിൽ വലിയ തീരുമാനങ്ങൾ കൈക്കൊള്ളരുത്. വസ്തു വില്പനയിൽ നഷ്ടം വരാനിടയുണ്ട്. ഇല്ലാത്ത ശത്രുവിനെ സങ്കല്പിച്ച് വെറുതെ നിഴൽയുദ്ധം നടത്തുന്ന പ്രവണത ഒഴിവാക്കപ്പെടണം. ഗൃഹനിർമ്മാണത്തിൽ തടസ്സത്തിന് സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. കൂട്ടുകച്ചവടത്തിൽ ലാഭം വർദ്ധിക്കുന്നതാണ്. വിദേശധനം ലഭിക്കാം. സഞ്ചാരം നേട്ടങ്ങൾ സൃഷ്ടിക്കുന്നതാണ്. ജീവിതപങ്കാളിക്ക് തൊഴിലിൽ വളർച്ചയുണ്ടാവും. ബൗദ്ധിക / കലാമത്സരങ്ങളിൽ വിജയിക്കാൻ കഴിയും. തൃക്കേട്ട നക്ഷത്രനാഥനായ ബുധന് മൗഢ്യമില്ലാത്ത മാസമാകയാൽ ബൗദ്ധികമായ ഉണർവ്വും ക്രിയാകുശലതയും പ്രതീക്ഷിക്കാം. ഉത്തരവാദിത്വങ്ങൾ തടസ്സങ്ങൾ കൂടാതെ ഭംഗിയായി നിർവഹിക്കുന്നതാണ്. ബന്ധുജനങ്ങളെ ഏകോപിപ്പിക്കാനും അവരുടെ ആദരം നേടാനുമാവും. സാഹിത്യം, പ്രഭാഷണം മുതലായവയിൽ ശോഭിക്കുന്നതാണ്. വ്യാപാരത്തിൽ സാമാന്യമായ അഭിവൃദ്ധി പ്രതീക്ഷിക്കാം. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രിയം ഉണ്ടായേക്കും. സഹപ്രവർത്തകരുടെ സഹായം നാമമാത്രമാവും. യാത്രകളിൽ പ്രിയമേറുന്നതാണ്. വ്യാപാരയാത്രകൾ നേട്ടങ്ങളുണ്ടാക്കും. കുടുംബ സുഖം, ദാമ്പത്യത്തിൽ സംതൃപ്തി എന്നിവ ഭവിക്കും. പഴയ വീട് നവീകരിക്കുവാനുള്ള ശ്രമം തുടങ്ങും. ധനപരമായി ശ്രദ്ധ വേണം. ചെലവ് അധികരിച്ചേക്കാം. മൂലം ജന്മരാശിയിൽ ആദിത്യൻ സഞ്ചരിക്കുന്നതിനാൽ ശാരീരിക ക്ലേശങ്ങളുണ്ടാവും. കരുതൽ ധനം കുറച്ചൊക്കെ ചെലവഴിക്കപ്പെടാം. എതിർപ്പുകളെ പ്രതിരോധിക്കുന്നതിന് ഊർജ്ജവും സമയവും കുറച്ചധികം വേണ്ടിവരുന്നതാണ്. ചെറിയ നേട്ടങ്ങളുണ്ടാവും. ന്യായമായ ആവശ്യങ്ങൾ നടന്നുകിട്ടുന്നതാണ്. മുതിർന്ന സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും. കലാപരമായ കാര്യങ്ങളിൽ വിജയിക്കുന്നതാണ്. വയോജനങ്ങൾ ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തണം. കൃത്യനിർവഹണത്തിന് യാത്രകൾ കൂടുതൽ വേണ്ടി വന്നേക്കും. പഠനത്തിലും ഗവേഷണത്തിലും താല്പര്യം കൂടുകയും കുറയുകയും ചെയ്യും. മക്കളുടെ കാര്യത്തിൽ സന്തോഷത്തോടൊപ്പം ഉൽക്കണ്ഠകൾക്കും സാധ്യത കാണുന്നു. കൂട്ടുകെട്ടുകൾ നിരീക്ഷിക്കപ്പെടണം. പൂരാടം പ്രവൃത്തികൾ മുഴുമിപ്പിക്കുന്നതിന് ആവർത്തിത പ്രയത്നങ്ങൾ വേണ്ടി വരുന്നതാണ്. അക്കാര്യത്തിൽ ഒപ്പമുള്ളവരുടെ പിന്തുണ വേണ്ടത്ര ലഭിച്ചുകൊള്ളണമെന്നില്ല. അനുബന്ധ തൊഴിലുകളിൽ നിന്നും സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ആദിത്യൻ്റെ ജന്മരാശി സഞ്ചാരം ദേഹക്ലേശത്തിന് കാരണമാകുന്നതാണ്. രാഷ്ട്രീയ നിലപാടുകൾ ശത്രുക്കളെ സൃഷ്ടിക്കും. പിതൃ-പുത്രബന്ധം അത്ര രമ്യമാവണം എന്നില്ല. അനുരഞ്ജനാന്തരീക്ഷം രൂപപ്പെടാൻ വൈകും. അഭിമുഖങ്ങളിൽ വിജയിച്ചാലും പുതിയ തൊഴിലിൽ പ്രവേശിക്കാൻ കാലതാമസമുണ്ടാവും. പ്രണയികൾക്ക് നല്ല കാലമാണ്. കലാപരമായും സംതൃപ്തി ഭവിക്കും. വസ്തുക്കളുടെ കരം അടയ്ക്കൽ, പ്രമാണം സൂക്ഷിച്ചു വെക്കുക തുടങ്ങിയവ ശ്രദ്ധാപൂർവ്വം ചെയ്യണം. ഉത്രാടം ഉദ്യോഗസ്ഥർക്ക് ഭാരിച്ച ചുമതലകൾ ഏറ്റെടുക്കേണ്ടി വരും. തൊഴിലിടത്തിൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടാവുന്നതാണ്. ആദർശവും പ്രായോഗികതയും സമന്വയിപ്പിക്കുന്നതിൽ വിഷമമനുഭവിക്കും. നിലവിലെ തൊഴിൽ ഉപേക്ഷിച്ചാൽ ഉടനടി മറ്റൊരു തൊഴിൽ കിട്ടാൻ സാധ്യത കുറവാണെന്നത് ഓർമ്മയിലുണ്ടാവണം. വഴിനടത്തയും യാത്രാക്ലേശവും അധികരിക്കും. കരാർ പണികൾ ലാഭകരമാവും. ചെറുകിട സംരംഭങ്ങളിൽ നിന്നും തൃപ്തികരമായ വരുമാനം വന്നെത്തും. ബന്ധുക്കളുടെ സഹകരണത്തിൽ സന്തോഷമുണ്ടാവും. ആത്മാർത്ഥ സുഹൃത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുൻകൈയ്യെടുക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും സാമാന്യമായി പ്രതീക്ഷിക്കാം. മിതവ്യയം പാലിക്കുക എളുപ്പമല്ലെന്നറിയും. തിരുവോണം ആദിത്യൻ പന്ത്രണ്ടാമെടത്തിൽ സഞ്ചരിക്കുന്നത് അധിക യാത്രകൾക്കും സാമ്പത്തിക വ്യയത്തിനും ഇടവരുത്തും. വ്യാഴം അഞ്ചിൽ സഞ്ചരിക്കുകയാൽ സദ്ഭാവനയുണ്ടാവും. നല്ല കാര്യങ്ങൾ ചിന്തിക്കാനും ചെയ്യാനും കഴിയും. മക്കളുടെ പലതരം ശ്രേയസ്സ് ആശ്വാസവും സന്തോഷവും നിറയ്ക്കുന്നതാണ്. തൊഴിൽ സമ്മർദ്ദം കൂടിയേക്കും. സമയബന്ധിതമായി ദൗത്യം പൂർത്തിയാക്കുക എളുപ്പമാവില്ല. കർമ്മമേഖലയോട് വിരക്തി തോന്നാം. സമൂഹം അംഗീകരിക്കാത്ത വരുടെ പിന്തുണ വന്നെത്തും. ശുക്രൻ അനുകൂലത്തിലാകയാൽ പ്രണയികൾക്ക് നല്ലമാസമാണ്. ഏഴാം ഭാവത്തിൽ ചൊവ്വ തുടരുന്നത് ദാമ്പത്യരംഗത്ത് അസ്വാരസ്യം സൃഷ്ടിക്കും. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാവണം. അവിട്ടം മകരക്കൂറുകാർക്ക് പ്രവർത്തന രംഗം കുറച്ചൊക്കെ കയ്പുള്ളതാവും. അദ്ധ്വാനം ഏറിയേക്കും. കുംഭക്കൂറുകാർക്ക് ഉജ്ജ്വല വിജയം നേടാനാവുന്നതാണ്. വ്യാപാര പുരോഗതി പ്രതീക്ഷിച്ചതിലധികമാവും. മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കും. തൊഴിലില്ലാത്തവർക്ക് പുതിയ അവസരങ്ങൾ വന്നുചേരുന്നതാണ്. പൊതുവേ ചതയം നാളുകാർക്ക് ജന്മശനിക്കാലം ആവുകയാൽ മാനസികവും ശാരീരികവുമായ ക്ലേശങ്ങൾ വന്നുകൊണ്ടിരിക്കും. അവയ്ക്ക് അപ്പോൾ തന്നെ ഉചിതമായ പരിഹാരം കണ്ടെത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ബന്ധുക്കളുടെ പിണക്കം തീരും. എതിർക്കുന്നവരെ അവഗണിച്ചുകൊണ്ട് യാത്രതുടരുന്നതാണ്. ഗൃഹത്തിൽ സാമാന്യമായ സമാധാനം പ്രതീക്ഷിക്കാം. ധനപരമായി സമാശ്വാസമുണ്ടാവും. ചതയം ഉദ്യോഗസ്ഥർക്ക് സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരം കിട്ടുന്നതാണ്. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. പണം മുടക്കിയുള്ള വ്യാപാരത്തിൽ നേട്ടമുണ്ടാകുന്നതാണ്. പൊതുപ്രവർത്തകരുടെ നിലപാടുകൾ സുതാര്യമാവും. പ്രവർത്തനം നീതിബോധത്തോടെയാവുകയാൽ പിന്നീട് പശ്ചാത്തപിക്കേണ്ട സ്ഥിതിയുണ്ടാവില്ല. തമസ്കരണത്തിലൂടെ ശത്രുക്കളെ പരാജയപ്പെടുത്തും. സാമ്പത്തികമായി മെച്ചപ്പെടുന്ന കാലമാണ്. കിട്ടാക്കടങ്ങൾ മടക്കിക്കിട്ടാം. വസ്തുവ്യാപാരത്തിൽ അധിക ലാഭമുണ്ടാവും. ജന്മശനി ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാം. അനാവശ്യമായ മാനസിക പിരിമുറുക്കം ഉണ്ടാവാം. കരുതൽ വേണ്ടതുണ്ട്. കുടുംബത്തോടൊപ്പം നല്ലനിമിഷങ്ങൾ ചെലവഴിക്കുന്നതിന് അവസരം കൈവരും. ഗവേഷണത്തിന് സർക്കാരിൽ നിന്നും സഹായ ധനം ലഭിക്കും. പൂരൂരുട്ടാതി പ്രവർത്തനത്തിൽ വിജയിക്കാൻ പറ്റിയ അന്തരീക്ഷമാണ്. ചെറിയ പ്രയത്നത്താൽ കൂടുതൽ നേട്ടങ്ങൾ ആർജ്ജിക്കും. സഹപ്രവർത്തകരുടെ സഹായം ലഭിക്കുന്നതാണ്. മേലധികാരികൾക്ക് നല്ല അഭിപ്രായമുണ്ടാവും. ഗൃഹത്തിൻ്റെ അറ്റകുറ്റം പൂർത്തിയാക്കും. പഴയ വാഹനം വിറ്റ് പുതിയത് വാങ്ങാൻ സാധിക്കുന്നതാണ്. കടബാധ്യതകളിൽ കുറച്ചെങ്കിലും തീർക്കാൻ സാധിക്കും. പണയവസ്തുക്കൾ വീണ്ടെടുക്കാനാവും. വിരോധികളെ അവഗണിച്ച് മുന്നേറും. വിദേശത്തു കഴിയുന്നവർക്ക് തൊഴിലിലെ അനിശ്ചിതത്വം നീങ്ങുന്നതാണ്. വ്യവഹാരങ്ങളിൽ അനുകൂല വിധി നേടും. സഹോദരരുടെ ആവശ്യങ്ങൾ നിറവേറാൻ ആത്മാർത്ഥമായി പരിശ്രമിക്കും. മാസാന്ത്യത്തിൽ ശനി പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. മനോവാക്കർമ്മങ്ങളിൽ ഏറ്റവും ശ്രദ്ധയുണ്ടാവണം. ഉത്രട്ടാതി ആദിത്യൻ പത്താം ഭാവത്തിൽ സഞ്ചരിക്കുന്നത് അനുകൂലമായ ഫലമുണ്ടാക്കും. തൊഴിലിൽ വിജയിക്കാൻ കഴിയും. ഉദ്യോഗമായാലും വ്യാപാരമായാലും തൊഴിലിടത്തിൽ സ്വസ്ഥത പ്രതീക്ഷിക്കാം. പുതിയ കാര്യങ്ങൾ പഠിച്ചറിയാനുള്ള സന്നദ്ധത വന്നുചേരുന്നതാണ്. വ്യക്തി സ്വാതന്ത്ര്യം കാത്തുരക്ഷിക്കുന്നതിൽ ദാർഢ്യം ഉണ്ടാവും. സാമ്പത്തികമായ പരാശ്രയത്വം ഏതാണ്ട് ഇല്ലാതാവും. അഞ്ചിലെ കുജസഞ്ചാരം മൂലം അനാവശ്യമായിട്ടുള്ള കാര്യങ്ങൾക്ക് കടുംപിടിത്തം നടത്തും. തന്മൂലം ഒപ്പമുളളവർ വിഷമിച്ചേക്കും. ബന്ധുജനങ്ങളുടെ സ്വകാര്യങ്ങളിൽ ഇടപെട്ട് അഭിപ്രായം പറയുന്നതിനാൽ വിരോധം ഭവിക്കാം. സ്വതസിദ്ധമായ കഴിവുകൾ അല്പം മങ്ങാനിടയുണ്ട്. ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കപ്പെടണം. രേവതി നക്ഷത്രാധിപനായ ബുധന് മൗഢ്യമില്ലാത്ത മാസമാകയാൽ ബുദ്ധിശക്തി ഉണർന്ന് പ്രവർത്തിക്കും. പഠനത്തിൽ വളർച്ച ഉണ്ടാവുന്നതാണ്. അഭിമുഖങ്ങളിൽ വിജയിച്ച് പുതിയ തൊഴിലിന് അർഹത നേടുന്നതാണ്. ബന്ധുക്കളുമായുള്ള പിണക്കം തീരാനും ഒത്തുചേരാനും സാധ്യത കാണുന്നു. സാങ്കേതിക കാര്യങ്ങൾ പഠിച്ചറിയുന്നതിന് ഔൽസുക്യം ഉണ്ടാവുന്നതാണ്. ആദിത്യൻ അനുകൂല രാശിയിൽ സഞ്ചരിക്കുകയാൽ ഉപജീവനമാർഗം പുഷ്ടിപ്പെടും. ചുമതലകൾ ഭംഗിയായി നിർവഹിക്കുന്നതാണ്. മുതിർന്ന സഹോദരരുടെ പിന്തുണ പ്രതീക്ഷിക്കാം. വ്യാപാര സംബന്ധമായ സഞ്ചാരം നേട്ടങ്ങളുണ്ടാക്കുന്നതാണ്. തീർത്ഥാടനത്തിനും അവസരം കൈവരും. മക്കളുടെ കാര്യത്തിൽ ചില ഉൽക്കണ്ഠകൾ വന്നേക്കാം. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ വേണ്ടതുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
Monthly Horoscope January 2025: ജനുവരി മാസഫലം, അശ്വതി മുതൽ ആയില്യംവരെ
- by Sarkai Info
- December 24, 2024
Daily Horoscope December 24, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- by Sarkai Info
- December 24, 2024
What’s New
Weekly Horoscope (December 22 – 28, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
- By Sarkai Info
- December 23, 2024
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 23, 2024
Spotlight
Today’s Hot
-
- December 20, 2024
-
- December 20, 2024
-
- December 19, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28
- By Sarkai Info
- December 19, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; അഷ്ടമ ശനി ആർക്കൊക്കെ?
- By Sarkai Info
- December 18, 2024
Daily Horoscope December 18, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 18, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; കണ്ടക ശനി ആർക്കൊക്കെ?
- By Sarkai Info
- December 17, 2024
Featured News
Daily Horoscope December 17, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 17, 2024
Saturn Transit 2025: 2025ലെ ശനിയുടെ രാശി മാറ്റം; ഏഴര ശനി ആർക്കൊക്കെ?
- By Sarkai Info
- December 16, 2024
Daily Horoscope December 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
- By Sarkai Info
- December 16, 2024
Latest From This Week
സമ്പൂർണ വാരഫലം, അശ്വതി മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 15, 2024
Weekly Horoscope (December 15 – 21, 2024): ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?
HOROSCOPE
- by Sarkai Info
- December 15, 2024
വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, Dec 15-Dec 21
HOROSCOPE
- by Sarkai Info
- December 14, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.
Popular News
Top Picks
വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, Dec 15-Dec 21
- December 13, 2024
വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 15-Dec 21
- December 12, 2024