HOROSCOPE

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, Dec 22-Dec 28

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ ധനുരാശിയിൽ മൂലം ഞാറ്റുവേലയിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ ഉത്രം മുതൽ അനിഴം വരെയുള്ള നക്ഷത്രങ്ങളിലായി സഞ്ചരിക്കുകയാണ്. ചൊവ്വ കർക്കടകം രാശിയിൽ പൂയം നക്ഷത്രത്തിൽ വക്രഗതിയിൽ തുടരുന്നു. ബുധൻ ധനുരാശിയിൽ തൃക്കേട്ട നക്ഷത്രത്തിലാണ്. ശുക്രൻ മകരം രാശിയിൽ സഞ്ചരിക്കുന്നു. ഡിസംബർ 22 ന് രാത്രി അവിട്ടം നക്ഷത്രത്തിലേക്ക് പ്രവേശിക്കുകയാണ്. ശനി കുംഭം രാശിയിൽ ചതയത്തിലാണ്. ഡിസംബർ 27 വെള്ളി രാത്രി പൂരൂരുട്ടാതിയിൽ പ്രവേശിക്കുന്നു. ഇനി കുറേക്കാലം ശനി പ്രസ്തുത നക്ഷത്രത്തിലാവും സഞ്ചരിക്കുക. വ്യാഴം ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിൽ വക്രഗതിയിലായി നീങ്ങുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതി നക്ഷത്രത്തിലും കേതു കന്നിരാശിയിൽ ഉത്രം നക്ഷത്രത്തിലും സഞ്ചരിക്കുന്നു. ഞായർ ഉച്ചവരെ മകരക്കൂറുകാരുടെ അഷ്ടമരാശി തുടരും. തിങ്കളും ചൊവ്വയും ബുധൻ പ്രഭാതം വരെയും കുംഭക്കൂറുകാരുടെ അഷ്ടമരാശിക്കൂറ് ദിവസങ്ങളാണ്. അതിനുമേൽ വെള്ളി രാവിലെ വരെ മീനക്കൂറുകാർക്കും തുടർന്ന് മേടക്കൂറുകാർക്കും അഷ്ടമരാശി വരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ വാരഫലം ഇവിടെ പരിശോധിക്കുന്നു. അശ്വതി എതിർപ്പുകളെ കൂസാതെ തീരുമാനങ്ങൾ കൈക്കൊള്ളും. പുതിയ കാര്യങ്ങൾ സ്വീകരിക്കുമ്പോഴും പാരമ്പര്യത്തിൻ്റെ കരുത്തുകൾ തിരിച്ചറിയും. അവസരോചിത ബുദ്ധി ആത്മരക്ഷയ്ക്ക് സഹായകമാവും. സ്വന്തം ആശയധാരയിലേക്ക് സഹപ്രവർത്തകരെ കൊണ്ടുവരാനാവും. ഊർജ്ജസ്വലത പ്രശംസിക്കപ്പെടും. ചിലപ്പോൾ അക്കാര്യത്തിൽ ശാഠ്യത്തോളം ചെല്ലും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ശോഭിക്കാൻ സാധിക്കുന്നതാണ്. ഇടക്കിടെ മനസ്സമാധാനം കുറയും. സാമ്പത്തികമായി വലിയ മെച്ചം പറയാനില്ലെങ്കിലും കൈനഷ്ടം വരാതെ കാര്യസാധ്യമുണ്ടാവും. ഭരണി ഔദ്യോഗികമായി മുഖ്യ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് കഴിയുന്ന വാരമാണ്. അവ ഭംഗിയായി നിർവഹിക്കുന്നതിന് സഹപ്രവർത്തകർ പിന്തുണയ്ക്കും. തടസ്സങ്ങളിൽ പതറാതെ മുന്നോട്ടപോകുന്നതാണ്. വാഗ്ദാനം പാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങളുണ്ടാവും. ശുഭവാർത്ത പ്രതീക്ഷിക്കാം. അവധിക്കാലം ഭംഗിയായി ആഘോഷിക്കുവാൻ സാഹചര്യം ഒരുങ്ങും. ബിസിനസ്സ് ചർച്ചകളിൽ വിജയം പ്രതീക്ഷിക്കാം. പുതിയ സംരംഭങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെടും. ബാല്യ സുഹൃത്തുക്കളെ കാണാൻ കഴിയുന്നതാണ്. കാർത്തിക കൃതനിഷ്ഠയും പ്രവർത്തന മികവും പുലർത്തുന്നതിനാൽ ഉദ്യോഗസ്ഥർ അഭിനന്ദിക്കപ്പെടും. ദൈവികകാര്യങ്ങൾക്ക് നേരം കണ്ടെത്തുന്നതാണ്. സംഘടനകളിൽ പദവികൾ ലഭിച്ചേക്കാം. മുൻപേ നടന്നവരുടെ പ്രവർത്തന മാതൃകകൾ സ്വീകാര്യമാവും. നീതിയുക്തമായിട്ട് പ്രവർത്തിക്കാൻ സാധിക്കുന്നതാണ്. കച്ചവടത്തിൽ അധികം പണം ചെലവിടുന്നത് പ്രയോജനകരമാവില്ല. മേടക്കൂറുകാർക്ക് ചില മാനസിക ക്ലേശങ്ങൾ ഉണ്ടാവുന്നതാണ്. ഇടവക്കൂറുകാർക്ക് സഹോദരരുടെ പിന്തുണ ലഭിക്കും. സുഹൃൽ ബന്ധങ്ങളിൽ കരുതലുണ്ടാവണം. പഴയ കടബാധ്യതകൾ ചിത്തശല്യമായേക്കും. ഗൃഹത്തി സ്വസ്ഥതയുണ്ടാവും. രോഹിണി ജന്മവ്യാഴം, അഷ്ടമ സൂര്യൻ എന്നിവയാൽ മനക്ലേശവും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. ഏറ്റ ദൗത്യങ്ങൾ പൂർത്തീകരിക്കുവാൻ കുറച്ചധികം വൈകിയേക്കും. ധനപരമായി അമളി വരാതിരിക്കാൻ കരുതൽ വേണ്ടതുണ്ട്. അവധിക്കാലത്ത് കുടുംബാംഗങ്ങളുടെ ഒത്തുചേരലിന് മുൻകൈയ്യെടുക്കും. പ്രണയികൾക്ക് അനുകൂല സന്ദർഭമല്ല. വീട്ടുകാരുടെ എതിർപ്പ് പ്രകടമായേക്കും. സ്ഥലംമാറ്റ ഉത്തരവ് വൈകുന്നതിൽ അസ്വസ്ഥതയുണ്ടാവും. വാഗ്ദാനം പാലിക്കാൻ തെല്ല് വിഷമിച്ചേക്കാം. സാഹിത്യ, കലാ പ്രവർത്തനങ്ങളിലൂടെ ആശ്വാസം അനുഭവിക്കുന്നതാണ്. മകയിരം സ്വേച്ഛപോലെ കാര്യങ്ങൾ നിർവഹിക്കുന്നതിനാൽ കുടുംബാംഗങ്ങളിൽ നിന്നും നിസ്സഹകരണം ഉണ്ടാവാം. പ്രതീക്ഷിച്ച കരാർ പണികൾ / പ്രോജെക്ടുകൾ ലഭിക്കുന്നതാണ്. ഔദ്യോഗികമായി അധികച്ചുമതലകൾ ഉണ്ടാവും. തന്മൂലം ജോലിഭാരം കൂടാം. ബന്ധുക്കളുടെ കലഹത്തിൽ മാദ്ധ്യസ്ഥം വഹിക്കും. എന്നാൽ അതിൽ പക്ഷഭേദം ആരോപിക്കപ്പെടാൻ ഇടയുണ്ട്. നവസംരംഭങ്ങൾക്ക് സാമ്പത്തിക പിന്തുണ നേടാനായി പലരേയും കാണേണ്ടി വന്നേക്കും. രാഷ്ട്രീയ പ്രവർത്തനം ഉന്മേഷ രഹിതമാവും. ബുധനാഴ്ച മുതൽ കൂടുതൽ ഗുണഫലങ്ങൾ ഉണ്ടാവുന്നതായിരിക്കും. തിരുവാതിര ഉന്നമനേച്ഛയോടെ പ്രവർത്തിക്കും. എന്നാൽ സഹപ്രവർത്തകർ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്ന് തോന്നും. സ്വന്തം ബിസിനസ്സിൽ വരുമാനം ശരാശരിയായിരിക്കും. പാർട്ണർഷിപ്പ് സംരംഭങ്ങളിൽ അതൃപ്തി തോന്നും. കുട്ടികൾക്കൊപ്പം അവധിക്കാല യാത്രകൾ നടത്തുന്നതാണ്. വ്യവഹാരത്തിന് മുതിരരുത്. കുടുംബ സാഹചര്യങ്ങൾ സമ്മിശ്രമായിരിക്കും. വിദേശത്തു കഴിയുന്നവർക്ക് നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കേണ്ടി വരുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യകാര്യത്തിൽ അലംഭാവമരുത്. പുണർതം കർമ്മരംഗത്ത് ശോഭിക്കുവാൻ കഴിയുന്നതാണ്. അധിക ജോലി ചെയ്യേണ്ടി വരുന്ന വാരമായിരിക്കും. ഒപ്പമുളളവരുടെ വിശ്വാസമാർജിക്കുന്നതാണ്. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. അപരിചിതരുടെ വാക്കുകൾ മുഖവിലക്കെടുക്കുന്ന സ്വഭാവം ദോഷകരമായേക്കും. ചെറുയാത്രകൾ കൂടുതലുണ്ടാവും. പണമെടപാടുകളിൽ സൂക്ഷ്മത വേണ്ടതുണ്ട്. പൂർവ്വാധികം ഭംഗിയിൽ കുടുംബ ക്ഷേത്രത്തിലെ ഉത്സവം നടത്തുന്നതിന് അവസരം ലഭിച്ചതിനാൽ ചാരിതാർത്ഥ്യമുണ്ടാവും. കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിച്ചെന്നു വരില്ല. ചൊവ്വ രണ്ടാം നക്ഷത്രത്തിലാകയാൽ വാക്കുകൾ തീക്ഷ്ണമാവുന്നതാണ്. പൂയം പലതരം പ്രോൽസാഹനങ്ങൾ വന്നുചേരുന്ന വാരമാണ്. പക്ഷേ തീരുമാനമെടുക്കേണ്ടത് അവനവൻ തന്നെയാണല്ലോ. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂലത ഉണ്ടായേക്കും. രാഷ്ട്രീയ ബന്ധങ്ങളാൽ പ്രയോജനമുണ്ടാവും. ബിസിനസ്സുകാർക്ക് സീസൺ അനുസരിച്ചുള്ള വ്യാപാരം ഗുണകരമാവുന്നതായിരിക്കും. ജന്മകുജനാൽ അമിതക്ഷോഭം വരാമെന്നതിനാൽ വാക്കുകൾ നിയന്ത്രിക്കേണ്ടതുണ്ട്. പ്രമാണങ്ങളിലും കരാറുകളിലും ഒപ്പിടുന്നതിന് മുന്നേ ഉള്ളടക്കം മനസ്സിലാക്കാൻ മറക്കരുത്. ആയില്യം പല കാര്യങ്ങളിലും ആധികാരികമായ അഭിപ്രായം പറയും. മുഖം നോക്കാതെ വാക്കുകൾ പറയുന്നത് ശത്രുക്കളെ സൃഷ്ടിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രതയുണ്ടാവും. പരീക്ഷകൾ തൃപ്തി നൽകും. കലാമത്സരങ്ങൾക്ക് തീവ്രപരിശീലനം കൈക്കൊള്ളേണ്ടി വരുന്നതാണ്. പണയവസ്തു തിരിച്ചെടുക്കാൻ സാധിക്കുന്നത് ആശ്വാസം നൽകും. പല കാര്യങ്ങളിലും ബന്ധുക്കളുടെ അഭിപ്രായത്തോട് വിയോജിക്കും. തന്മൂലം ചില അസ്വാരസ്യങ്ങൾ ഉയർന്നുവരാനിടയുണ്ട്. വാതകഫാദികളായ അസുഖങ്ങൾ ഉപദ്രവിച്ചേക്കാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.