LIFESTYLE

അരിപ്പൊടിയും ബീറ്റ്റൂട്ടും കയ്യിലുണ്ടോ? മുഖത്തെ ടാൻ നീക്കം ചെയ്യാൻ ഒരു വിദ്യയുണ്ട്: DIY Tan Removal Mask

Follow Us DIY Tan Removal Face Mask: ടാൻ അതുമൂലമുള്ള കറുത്തപാടുകൾ എന്നിവ അകറ്റാർ ഫെയ്സ്മാസ്ക് വീട്ടിൽ തയ്യാറാക്കാം ചിത്രം: ഫ്രീപിക് Homemade Face Mask for Sun Tan: ടാനും, മൃതചർമ്മവും നിങ്ങളുടെ സൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുന്നതായി തോന്നുണ്ടോ? ഇത് സ്വാഭാവികമായ ഒന്നാണ്. അമിതമായി സൂര്യപ്രകാശം ഏൽക്കുന്നതും, വരണ്ട ചർമ്മ പ്രകൃതവും ഇതിനു പിന്നിലെ കാരണങ്ങളാകാം. കൈയ്യിലും കാലിലും മാത്രമല്ല മുഖത്തെ ടാനും കരുവാളിപ്പും ആണ് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നത്. അവ കുറയ്ക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു നാച്വറൽ ഫെയ്സ് മാസ്ക് ട്രൈ ചെയ്യാം. ബീറ്റ്റൂട്ടും അരിപ്പൊടിയും ആണ് പ്രധാന ചേരുവകൾ. ഈ മാസ്ക് മികച്ച എക്സ്ഫോളിയേറ്ററായി പ്രവർത്തിക്കുന്നു. അമിതമായ സെബം ഉത്പാദനം തടയുന്നതിനൊപ്പം ചർമ്മത്തിൽ അടിഞ്ഞു കൂടിയ അഴുക്കും, മൃതകോശങ്ങളും, ചുളിവുകളും നീക്കം ചെയ്യാൻ ഇത് ഗുണപ്രദമാണ്. ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കാം. അതിലേയ്ക്ക് രണ്ട് കപ്പ് റൈസ് വാട്ടർ ചേർത്ത് അരച്ചെടുക്കാം. ശേഷം ജ്യൂസ് അരിച്ചെടുക്കുക. ഇതിലേയ്ക്ക് പാൽപ്പൊടിയും അരിപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. മുഖത്തും ശരീരത്തിൽ ടാൻ കാണുന്ന ഇടങ്ങളിലും ഇത് പുരട്ടാം. 20 മിനിറ്റിനു ശേഷം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകി കളയാം. മികച്ച് ഫലം ലഭിക്കുന്നതിന് ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കാം. ടാൻ അകറ്റാൻ ഗോതമ്പ് പൊടിയും അരിപ്പൊടി ഇല്ലെങ്കിലും ഗോതമ്പ് പൊടി ഉപയോഗിച്ചും ടാൻ അകറ്റാനുള്ള ഫെയ്സ്പാക്ക് തയ്യാറാക്കാവുന്നതേയുള്ളൂ. അതിനൊപ്പം പാൽ, മഞ്ഞൾപ്പൊടി, റോസ് വാട്ടർ എന്നിവ ചേർത്താൽ മതിയാകും. ഗോതമ്പ് പൊടിയും പാലും രണ്ട് ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് മൂന്ന് ടേബിൾസ്പൂൺ പാൽ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഗോതമ്പ് പൊടിയും മഞ്ഞൾപ്പൊടിയും ഒരു ടേബിൾസ്പൂൺ ഗോതമ്പ് പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. ഗോതമ്പ് പൊടി സ്ക്രബ് ഒരു ടേബിൾസ്പൂൺ ഗോതമ്പ്പൊടിയിലേക്ക് ഒരു ടേബിൾസ്പൂൺ റോസ് വാട്ടറും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.