LIFESTYLE

നിങ്ങൾക്കറിയാമോ? അടുക്കളയിൽ വെറുതെ കളയുന്ന പലതും സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കാം

Follow Us പഴത്തൊലി, ഉരുളക്കിഴങ്ങിൻ്റെ തൊലി എന്നിവ സൗന്ദര്യ പരിചരണത്തിനായി ഉപയോഗിക്കാം ചിത്രം: ഫ്രീപിക് കഞ്ഞി വെള്ളവും, പഴത്തൊലിയും, ഉരുളക്കിഴങ്ങിൻ്റെ തൊലിയും അടുക്കളയിലെ ഭക്ഷണ മാലിന്യമായാണോ കരുതാറുള്ളത്? എന്നാൽ ചർമ്മ സംരക്ഷണത്തിനായുള്ള ചില സാധ്യതകളാണ് നിങ്ങൾ ഇത്തരത്തിൽ വെറുതെ കളയുന്നത്. അടുക്കളയിൽ നിന്ന് പുറത്തേയ്ക്ക് തള്ളപ്പെടുന്ന അത്തരം വസ്തുക്കളിൽ ചിലത് ചർമ്മ പരിചരണത്തിന് ഉപയോഗിക്കാം എന്ന് അറിയാമോ? കഞ്ഞി വെള്ളം വിറ്റാമിൻ സി, വിറ്റാമിൻ ബി എന്നിവയുടെ കലവറയാണ് കഞ്ഞി വെള്ളം. പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, സെലനീയം എന്നീ ധാതുക്കളും കഞ്ഞി വെള്ളത്തിൽ അടങ്ങിയിട്ടുണ്ട്. കൊറിയൻ സ്കിൻ കെയറിൽ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ചേരുവയാണ് ഇത്. ചോറ് വേവിച്ച വെള്ളം അരിച്ചെടുത്ത് ഒന്ന് രണ്ട് ദിവസം മാറ്റി വയ്ക്കാം. ഇതുപയോഗിച്ച് മുടിയും മുഖവും കഴുകാവുന്നതാണ്. പഴത്തൊലി പൊട്ടാസ്യത്തിൻ്റെ പ്രധാന ഉറവിടമായ പഴം ആരോഗ്യത്തിന് മാത്രമല്ല ചർമ്മ പരിചരണത്തിനും ഉപയോഗിക്കാം. പഴത്തൊലി മൃദുവായി മുഖത്ത് മസാജ് ചെയ്യുക. 15 മിനിറ്റിനു ശേഷം ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി കളയാം. മൃത ചർമ്മം നീക്കം ചെയ്ത് പ്രകൃതി ദത്തമായ തിളക്കം ലഭിക്കുന്നതിന് ഇത് സഹായിക്കും. ഉരുളക്കിഴങ്ങ് തൊലി ഫ്ലേവനോയിഡുകൾ, ഫീനോൾ, ഗ്ലൈക്കോആൽക്കലോയിഡ്സ് എന്നിങ്ങനെ ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്ന ധാതുക്കൾ ഉരുളക്കിഴങ്ങിൻ്റെ തൊലിയിലുണ്ട്. നിറം വർധിപ്പിച്ച് ചർമ്മം തിളക്കമുള്ളതാക്കി തീർക്കുന്നതിന് അത് ഉപയോഗിക്കാവുന്നതാണ്. ഉരുളക്കിഴങ്ങിൻ്റെ തൊലി അരച്ചെടുത്ത് ചർമ്മത്തിൽ പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. വെള്ളരിയുടെ തൊലി വെള്ളരിയുടെ തൊലി അരച്ചെടുത്ത് മുഖത്ത് പുരട്ടുന്നത് ചുളിവുകൾ, വീക്കം, ചുവപ്പ്, കറുത്ത പാടുകൾ എന്നിന അകറ്റാൻ സഹായിക്കും. മഗ്നീഷ്യം പൊട്ടാസ്യം, സിലിക്ക എന്നീ ധാതുക്കൾ വെള്ളരി തൊലിയിൽ അടങ്ങിയിട്ടുണ്ട്. തൈര് ബാക്കി വന്ന തൈരോ അല്ലെങ്കിൽ പാൽ പിരഞ്ഞു പോയതിനാൽ മിച്ചം വന്ന തൈരോ ആയിക്കൊള്ളട്ടെ, ചർമ്മ പരിചരണത്തിന് ഇത് മികച്ച ചേരുവയാണ്. തൈരിൽ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മൃദകോശങ്ങൾ നീക്കം ചെയ്യുന്നതിന് ഏറെ ഫലപ്രദമാണ്. കുറച്ച് തൈര് കറുത്ത പാടുകളിലും, നിറ വ്യത്യാസം ഉള്ളിടത്തും പുരട്ടാം. ചർമ്മത്തിനു മാത്രമല്ല തലമുടിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. താരന് മികച്ച പ്രതിവിധിയാണ് തൈര്. ഓറഞ്ച് തൊലി ഒരു ടേബിൾ സ്പൂണ്‍ ഓറഞ്ച് തൊലി പൊടിച്ചതില്‍ ഒരു സ്പൂണ്‍ മുള്‍ട്ടാനിമിട്ടിയും കുറച്ച് റോസ് വാട്ടറും ചേര്‍ത്തിളക്കി യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടി പതിനഞ്ച് മുതൽ പത്ത് മിനിറ്റു വരെ വിശ്രമിക്കാം. ആഴ്ചയില്‍ ഒരു തവണ ഇത് ചെയ്യാവുന്നതാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.