LIFESTYLE

കറിവേപ്പില സൂപ്പറാണ്, ചുളിവുകൾ അകറ്റാം യുവത്വം തുളുമ്പുന്ന ചർമ്മം നേടാം

Follow Us ചർമ്മ പരിചരണത്തിന് കറിവേപ്പില ചിത്രം: ഫ്രീപിക് കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തിൽ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടാതെ ചുളിവുകൾ, നേർത്ത വരകൾ, മറ്റ് അകാല വാർധക്യ ലക്ഷണങ്ങൾ എന്നിവ തടയുകയും ചെയ്യുന്നു. കറിവേപ്പിലയ്ക്ക് മുറിവുണക്കാനുള്ള കഴിവുള്ളതായി പഠനങ്ങൾ പറയുന്നു. ധാരാളം ആൻ്റിഓക്‌സിഡൻ്റുകൾ കറിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, സി എന്നിവയാൽ സമ്പന്നമാണ് കറിവേപ്പില. ഇത് ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുന്നതിനും ചുളിവുകളില്ലാത്ത യുവത്വമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു. കറിവേപ്പിലയുടെ ആൻ്റിഓക്‌സിഡൻ്റ്, ആന്റി-ഡയബറ്റിക്, ആന്റി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ മുഖക്കുരു, വിണ്ടുകീറൽ, മറ്റ് ചർമ്മ പ്രശ്നങ്ങൾ എന്നിവയെ ചികിത്സിക്കാൻ സഹായിക്കുന്നു. ചർമ്മസംരക്ഷണത്തിനായി കറിവേപ്പില ഉപയോ​ഗിക്കേണ്ട വിധം. കറിവേപ്പില തേൻ ഒരു പിടി കറിവേപ്പിലയുടെ പേസ്റ്റും ഒരു ടേബിൾസ്പൂൺ തേനും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. പത്ത് മിനിറ്റിനു ശേഷം കഴുകി കളയാം. ചർമ്മത്തിന് തിളക്കം നൽകുന്നതിനും പിഗ്മെൻ്റേഷൻ കുറയ്ക്കാനും ഇത് സഹായിക്കുന്നു. കറിവേപ്പില മഞ്ഞൾപ്പൊടി കറിവേപ്പില അരച്ചെടുത്തതിലേയ്ക്ക് മഞ്ഞൾപ്പൊടിയുംചേർത്തിളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. മുഖക്കുരു അകറ്റി ചർമ്മത്തിലെ വീക്കം കുറയ്ക്കാൻ ഈ പാക്ക് സഹായിക്കുന്നു. കറിവേപ്പില തൈര് രണ്ട് സ്പൂൺ കറിവേപ്പില പേസ്റ്റും അൽപം തൈരും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടാം. നന്നായി ഉണങ്ങിയതിനു ശേഷം കഴുകി കളയുക. മുഖത്തെ കറുപ്പ് മാറാൻ ഈ പാക്ക് സഹായിക്കും. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.