LIFESTYLE

പിഗ്‌മെന്റേഷൻ കുറയ്ക്കാം, മികച്ച 7 ഫെയ്സ്പാക്കുകൾ ഇതാ

Follow Us ചർമ്മത്തിലെ കറുത്തപാടുകളും നിറവ്യത്യാസവും അകറ്റാൻ ഫെയ്സ്പാക്കുകൾ ചിത്രം: ഫ്രീപിക് ചർമ്മത്തിൽ ചില ഇടങ്ങളിൽ മാത്രം കണ്ടുവരുന്ന നിറ വ്യത്യാസമാണ് ഹൈപ്പർപിഗ്മൻ്റേഷൻ. മെലാനിൻ്റെ അമിതമായ ഉത്പാദനമാണ് ഇതിനു കാരണം. മുഖക്കുരു, അമിതമായി വെയിൽ ഏൽക്കുന്നത്, ഹോർമോണൽ വ്യതിയാനം എന്നിവയൊക്കെ ഇതിൻ്റെ അടിസ്ഥാന കാരണങ്ങളായേക്കും. ഇതിനു പരിഹാരമായി നിരവധി കെമിക്കൽ ട്രീറ്റ്മെൻ്റുകൾ ലഭ്യമാണ്. അവയുടെ പാർശ്വഫലങ്ങൾ ചർമ്മത്തിൻ്റെ സ്വാഭാവിക പ്രകൃതത്തെ തന്നെ ബാധിച്ചേക്കും. അതിനാൽ പ്രകൃതിദത്തമായ വഴികൾ തേടുന്നതാവും ഉചിതം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന മികച്ച 7 ഫേഷ്യൽ പാക്കുകൾ പരിചയപ്പെടാം. മഞ്ഞൾപ്പൊടി തൈര് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടിയിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ തൈര് ചേർത്തിളക്കി യോജിപ്പിക്കാം.​ അത് മുഖത്ത് പുരട്ടി 15 മുതൽ 20 മിനിറ്റു വരെ വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. മഞ്ഞൾപ്പൊടി മെലാനിൻ്റെ ഉത്പാദനം കുറയ്ക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ലാക്ടിക് ആസിഡ് ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുന്നതിന് ഗുണപ്രദമാണ്. നാരങ്ങ തേൻ ഒരു ടേബിൾസ്പൂൺ​ നാരങ്ങാനീരിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. അത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. വിറ്റാമിൻ സിയുടെ പ്രധാന ഉറവിടമാണ് നാരങ്ങ. അഥ് കറുത്ത പാടുകൾ അകറ്റാൻ ഗുണകരമാണ്. തേൻ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്ത് മൃദുവാക്കുന്നു. കറ്റാർവാഴ ജെൽ കറ്റാർവാഴയിൽ നിന്നും ജെൽ വേർതിരിച്ചെടുക്കാം. അത് നേരിട്ട് മുഖത്ത് പുരട്ടാം. 20 മിനിറ്റിനു ശേഷം കഴുകി കളയാം. കറ്റാർവാഴയിൽ അലോയിൻ അടങ്ങിയിട്ടുണ്ട്. ഇത് പിഗ്മൻ്റേഷൻ കുറയ്ക്കാൻ സഹായിക്കും. പപ്പായ തേൻ നന്നായി പഴുത്ത പപ്പായ ഉടച്ചെടുക്കാം. അതിലേയ്ക്ക് 1 ടേബിൾസ്പൂൺ​ തേൻ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം. പപ്പായയിൽ അടങ്ങിയിരിക്കുന്ന പപെയ്ൻ എന്ന എൻസൈം മികച്ച എക്സ്ഫേളിയേറ്ററാണ്. ഓട്സ് പാൽ രണ്ട് ടേബിൾസ്പൂൺ ഓട്സിലേയ്ക്ക് പാൽ ചേർത്ത് അരച്ചെടുക്കാം. അത് മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തക്കാളി വെളിച്ചെണ്ണ തക്കാളിയുടെ തൊലി വെയിലത്ത് വച്ച് ഉണക്കി പൊടിച്ചെടുക്കാം. അതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. പ്രകൃതി ദത്തവും ഗുണപ്രദവുമായ ഒരു സ്ക്രബാണിത്. മുഖത്ത് മാത്രമല്ല ടാൻ ഉണ്ടാകുന്ന ഇടങ്ങളിലും ഇത് ഉപയോഗിക്കാവുന്നതാണ്. റൈസ് വാട്ടർ ടോണർ അര കപ്പ് അരി രണ്ട് കപ്പ് വെള്ളത്തിൽ 30 മിനിറ്റ് കുതിർത്തു വയ്ക്കാം. ശേഷം അത് അരിച്ചെടുത്ത് പഞ്ഞി മുകികി മുഖത്ത് പുരട്ടാം. ആൻ്റി ഓക്സിഡൻ്റുകളുടെ സമ്പന്നമായ ഉറവിടാണ് റൈസ് വാട്ടർ. അത് ചർമ്മത്തിൻ്റെ പ്രകൃതത്തിൽ തന്നെ മാറ്റങ്ങൾ കൊണ്ടുവരുന്നു. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.