LIFESTYLE

മുടി കൊഴിച്ചിലിനു കാരണം താരനാണോ? എങ്കിൽ ഗ്രാമ്പൂ ഇങ്ങനെ ഉപയോഗിക്കൂ

Follow Us താരനകറ്റി മുടികൊഴിച്ചിൽ തടയാൻ ഗ്രാമ്പൂ ചിത്രം: ഫ്രീപിക് കറിയുടെ മണവും രുചിയും വർധിപ്പിക്കാൻ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും ഗ്രാമ്പൂ ഉപയോഗിക്കാവുന്നതാണ്. പ്രധാനമായും തലമുടിയെ ബാധിക്കുന്ന പല പ്രശ്നങ്ങൾക്കും ശാശ്വതമായ പരിഹാരം നൽകാൻ ഗ്രാമ്പൂ ഗുണപ്രദമാണ്. ധാരാളം ആൻ്റിഓക്സിഡൻ്റ് സവിശേഷതകൾ അതിൽ അടങ്ങിയിട്ടുണ്ട്. താരൻ അകറ്റി തലയോട്ടിയുടെ ആരോഗ്യം ഇത് മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലെ വീക്കം തടഞ്ഞ് തലമുടി വളർച്ച പോഷിപ്പിക്കുന്നതിന് ഈ സുഗന്ധവ്യജ്ഞനം ഉപയോഗിക്കാം എന്ന് അറിയാമോ? ഫോളിക്കിളുകളെ പുരനുജ്ജീവിപ്പിച്ച് പോഷകങ്ങളുടെ ആഗിരണവും സുഗമമാക്കുന്നു. ഇതിനായി ഗ്രാമ്പൂ വ്യത്യസ്ത തരത്തിൽ ഉപയോഗിക്കാം. രണ്ട് കപ്പ് വെള്ളത്തിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ ഗ്രാമ്പൂ ചേർക്കാം. ഈ വെള്ളം അഞ്ച് മുതൽ ആറ് മിനിറ്റു വരെ തിളപ്പിക്കുക. ശേഷം അടുപ്പണച്ച് ഒരു രാത്രി മുഴുവനോ അല്ലെങ്കിൽ മൂന്നോ നാലോ മണിക്കൂറോ മാറ്റി വയ്ക്കാം. ശേഷം വെള്ളം അരിച്ചെടുത്ത് അടച്ചുറുപ്പുമുള്ള പാത്രത്തിലേയ്ക്കു മാറ്റാം. ഷാമ്പുവും കണ്ടീഷ്ണറും ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം ഗ്രാമ്പൂ വെള്ളം തലമുടിയിൽ ഒഴിക്കുക. 10 മിനിറ്റ് മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. പത്ത് തുള്ളി ഗ്രാമ്പൂ എണ്ണയിലേയ്ക്ക്, ഒരു കപ്പ് വെളിച്ചെണ്ണ അല്ലെങ്കിൽ അവോക്കാഡോ എണ്ണ ചേർത്ത് കിടക്കുന്നതിനു മുമ്പ് തലയോട്ടിയിൽ പുരട്ടുക. രാവിലെ ഷാംമ്പൂ ഉപയോഗിച്ച് കഴുകി കളയുക. ഗ്രാമ്പൂവിലേതു പോലെ തന്നെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ആൻ്റിമൈക്രോബയൽ സവിശേഷതകളും വെളിച്ചെണ്ണയിലും, അവോക്കാഡോയിലും അടങ്ങിയിട്ടുണ്ട്. ഇത് താരൻ അകറ്റി വേരിൽ നിന്നു തന്നെ മുടിക്ക് കരുത്ത് നൽകുന്നു. ഗ്രാമ്പൂ എല്ലാവർക്കും അനുയോജ്യമായെന്നു വരില്ല. അതിനാൽ പാച്ച് ടെസ്റ്റ് ചെയ്തതിനു ശേഷം ഉപയോഗിക്കുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.