Follow Us വരണ്ട ചർമ്മത്തിൻ്റെ പരിചരണം ചിത്രം: ഫ്രീപിക് ഡിസംബറിൽ തണത്തു വിറയ്ക്കുകയാണോ? ശരീരത്തിൻ്റെ ആരോഗ്യം ചർമ്മ സംരക്ഷണം എന്നിവയിൽ ഏറെ ശ്രദ്ധിക്കേണ്ട സമയമാണിത്. അന്തരീക്ഷത്തിലെ ഈർപ്പ കുറവും തണുപ്പും ചർമ്മത്തിലെ ജലാംശം ഇല്ലാതാക്കുന്നു. അതിനാൽ അമിതമായ വരൾച്ച അനുഭവപ്പെട്ടേക്കാം. ഇത് വിണ്ടുകീറൽ, ചുളിവുകൾ, പാടുകൾ, വരകൾ എന്നിവയ്ക്കു കാരണമാകും. വെള്ളം കുടിക്കുന്നതിൻ്റെ അളവ് കുറയുന്നതും ഇതിനു കാരണമായേക്കാം. എന്നാൽ ഈ സമയം ശരിയായ പരിചരണം നൽകിയാൽ ഒരുപരിധി വരെ ആരോഗ്യകരമായ ചർമ്മം തണുപ്പുകാലത്തും നിലനിർത്താൻ സാധിക്കും. ഇളം ചൂടുവെള്ളത്തിൽ കുളിക്കുക തണുപ്പുകാലത്ത് പലരും നല്ല ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നോക്കുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചർമ്മത്തിലെ ഈർപ്പവും ആവശ്യമായ എണ്ണകളും നീക്കം ചെയ്യും. അതിനാല്‍ ഇളം ചൂടുവെള്ളത്തിൽ കുളിക്കുക. ഇത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാതിരിക്കാനും വരണ്ട ചര്‍മ്മത്തെ തടയാനും സഹായിക്കും. വെളിച്ചെണ്ണ പുരട്ടുക കുളിച്ചതിന് ശേഷം മോയ്സ്ചറൈസറായി വെളിച്ചെണ്ണ പുരട്ടുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും. കഠിനമായ ക്ലെൻസറുകൾ ആൽക്കഹോൾ, സൾഫേറ്റ്, മറ്റ് സുഗന്ധ ദ്രവ്യങ്ങൾ എന്നിവ അടങ്ങിയ ക്ലെൻസറുകൾ ചർമ്മാരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കും. ചർമ്മത്തിന് ആവശ്യമായ എണ്ണ നീക്കം ചെയ്ത് വരൾച്ച ഉണ്ടാകുന്നതിനുള്ള സാധ്യത ഇവ സൃഷ്ടിച്ചേക്കും. കഠിനമായ അല്ലെങ്കിൽ വീര്യം കൂടി ക്ലെൻസറുകൾ നിങ്ങളുടെ ചർമ്മത്തിൻ്റെ പിഎച്ച് ലെവലുമായി ഒത്തു പോകില്ല. വരൾച്ച, വിണ്ടു കീറൽ എന്നിവയ്ക്ക് കാരണമാകും ഇത്. ചർമ്മത്തിനനുയോജ്യമായ രീതിയിൽ ഓയിൽ ക്ലെൻസറും പിന്നീട് വെള്ളത്തെ അടിസ്ഥാനമാക്കിയുള്ള ക്ലെൻസറുകളും ഉപയോഗിക്കുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ എക്സ്ഫോളിയൻ്റുകൾ ഉപയോഗിച്ച് മൃതചർമ്മം നീക്കം ചെയ്യുക. സൺസ്ക്രീൻ ഉപയോഗിക്കുക തണുപ്പ് കാലത്ത് സൂര്യ പ്രകാശത്തിന് കാഠിന്യമില്ലെന്ന് തോന്നിയേക്കാം. എന്നാൽ അൾട്രാവയലറ്റ് രശ്മികൾ എല്ലായിപ്പോഴും അന്തരീക്ഷത്തിലുണ്ട്. അത് അകാല വാർദ്ധക്യത്തിൻ്റെ ലക്ഷണങ്ങളിൽ തുടങ്ങി ചർമ്മത്തിൽ ടാനുകൾ ഉണ്ടാകുന്നതിനും കാരണമാകും. ഇവ ഉപയോഗിക്കൂ ചർമ്മം, ചുണ്ട് എന്നിവ വരണ്ടു പോകുന്നതു തടയാൻ സഹായിക്കുന്ന ഫെയ്സ്പാക്കുകളും ലിപ്ബാമുകളും വീട്ടിൽ തന്നെ തയ്യാറാക്കാം പാല്‍ തേന്‍ പാക്ക് പാലില്‍ തേന്‍ ചേര്‍ത്ത് ചര്‍മ്മത്ത് പുരട്ടി മസാജ് ചെയ്യുന്നത് വരണ്ട ചര്‍മ്മത്തെ അകറ്റാന്‍ സഹായിക്കും. പാലിൽ ലാക്ടിക് ആഡിട് അടങ്ങിയിട്ടുണ്ട്. അത് മികച്ച എക്സ്ഫേളിയേറ്ററാണ്. പാലിൽ അടങ്ങിയിരിക്കുന്ന ആരോഗ്യകമായ കൊഴുപ്പ് ചർമ്മ വരണ്ടു പോകുന്നതു തടയുന്നു. തേൻ ചർമ്മം മൃദുവാക്കുന്നതിനും തിളക്കം നൽകുന്നതിനും സഹായിക്കും. റോസ് വാട്ടര്‍ ഗ്ലിസറിന്‍ റോസ് വാട്ടറും ഗ്ലിസറിനും കലർത്തി മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം രാത്രി ഉറങ്ങാൻ പോകുന്നതിനുമുമ്പ് ചർമ്മത്തിൽ പുരട്ടുക. ജലാംശം നിലനിർത്താനും വരണ്ട ചര്‍മ്മത്തെ അകറ്റാനും ഈ പാക്ക് സഹായിക്കും. കറ്റാർവാഴ ജെൽ ചുണ്ടുകളിലെ വരൾച്ച തടയാൻ മികച്ചതാണ് കറ്റാർവാഴ ജെൽ. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ കറ്റാർവാഴയുടെ ജെൽ ചുണ്ടിൽ പുരട്ടുന്നത് ഗുണകരമാണ്. പാൽപ്പാട പാൽപ്പാട ചുണ്ടിലെ വരൾച്ച തടയാൻ സഹായിക്കും. പാൽപ്പാടയിൽ അൽപ്പം നാരങ്ങാ നീര് കൂടി ചേർത്തിളക്കി യോജിപ്പിച്ച് ചുണ്ടിൽ പുരട്ടാം. തേൻ തേൻ മറ്റൊരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. വരണ്ടിരിക്കുന്ന ചുണ്ടിനെ മൃദുലവും ഈർപ്പമുള്ളതും ആക്കുന്നു. അതിനൊപ്പം അൽപ്പം പഞ്ചസാര കൂടി ചേർത്താൽ മികച്ച സ്ക്രബറാക്കി മാറ്റാം. ഒരു സ്പൂൺ പഞ്ചസാരയിലേക്ക് മൂന്നോ നാലോ തുള്ളി ഒലിവ് എണ്ണയും അരസ്പൂൺ തേനും ചേർത്തിളക്കി ചുണ്ടിൽ പുരട്ടാം. ശേഷം വിരലുകൾ ഉപയോഗിച്ച് മൃദുവായി മസാജ് ചെയ്യുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None
Popular Tags:
Share This Post:
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
- by Sarkai Info
- December 24, 2024
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം: Merry Christmas 2024 Wishes
December 24, 2024What’s New
ഇനി ചിരിക്കാൻ മടിക്കേണ്ട, പല്ലിലെ മഞ്ഞ നിറം അകറ്റാൻ വിദ്യകൾ അനവധി
- By Sarkai Info
- December 24, 2024
മുഖം കണ്ണാടി പോലെ തിളങ്ങാൻ അരിപ്പൊടിയും തൈരും ഇങ്ങനെ ഉപയോഗിക്കൂ
- By Sarkai Info
- December 23, 2024
Spotlight
വെയിലേറ്റ് കരുവാളിച്ച മുഖം ഇനി തിളങ്ങും, തക്കാളി ഇങ്ങനെ ഉപയോഗിക്കൂ
- by Sarkai Info
- December 23, 2024
വരണ്ട മുടിക്ക് മികച്ച പരിഹാരം ഈ 7 പ്രകൃതിദത്ത കണ്ടീഷ്ണറുകൾ
- by Sarkai Info
- December 23, 2024
Today’s Hot
-
- December 22, 2024
-
- December 22, 2024
-
- December 22, 2024
ഫെയ്സ് സ്ക്രബുകൾ ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഇവ കയ്യിലുണ്ടെങ്കിൽ
- By Sarkai Info
- December 21, 2024
Featured News
തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒറ്റമൂലി; ഈ എണ്ണ ഉപയോഗിക്കൂ
- By Sarkai Info
- December 20, 2024
കറിവേപ്പില സൂപ്പറാണ്, ചുളിവുകൾ അകറ്റാം യുവത്വം തുളുമ്പുന്ന ചർമ്മം നേടാം
- By Sarkai Info
- December 20, 2024
സ്ട്രെച്ച് മാർക്ക് കുറയുന്നില്ലേ? ഈ വിദ്യകൾ പരീക്ഷിക്കൂ
- By Sarkai Info
- December 20, 2024
Latest From This Week
തണുപ്പുകാലത്ത് വരണ്ട ചർമ്മം ഇനി ബുദ്ധിമുട്ടിക്കില്ല, ഇവ ശീലമാക്കിക്കോളൂ
LIFESTYLE
- by Sarkai Info
- December 20, 2024
പിഗ്മെന്റേഷൻ കുറയ്ക്കാം, മികച്ച 7 ഫെയ്സ്പാക്കുകൾ ഇതാ
LIFESTYLE
- by Sarkai Info
- December 20, 2024
ഇതിൽ ഒന്ന് തിരഞ്ഞെടുക്കൂ; മുടി കൊഴിച്ചിലിന് 7 പ്രകൃതിദത്ത വഴികൾ
LIFESTYLE
- by Sarkai Info
- December 20, 2024
Subscribe To Our Newsletter
No spam, notifications only about new products, updates.