LIFESTYLE

ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം തടസ്സമാകില്ല, ഇങ്ങനെ ചെയ്താൽ മതി

Follow Us കക്ഷത്തിലെ കറുപ്പ് നിറം അകറ്റാനുള്ള വിദ്യകൾ (ചിത്രം: ഫ്രീപിക്) ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ കക്ഷത്തിലെ കറുപ്പ് നിറം വില്ലാനാകാറുണ്ടോ?. അനവധിപ്പേർ അഭിമുഖീകരിക്കുന്ന പ്രശ്നമാണിത്. വസ്ത്രധാരണം മുതൽ ഹോർമോണൽ വ്യതിയാനം വരെ ഇതിനു പിന്നിലെ കാരണങ്ങളാകാം. കക്ഷത്തിലെ ചർമ്മം വളരെ സെൻസിറ്റീവാണ്. അതിനാൽ വളരെ ശ്രദ്ധയോടെ വേണം ഈ പ്രശ്നം നേരിടാൻ. കെമിക്കൽ അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കുന്നത് ചിലപ്പോൾ പ്രതികൂല ഫലങ്ങൾ നൽകിയേക്കാം. ശരിയായ പരിചരണം എങ്ങനെ നൽകണം എന്ന് കൂടുതൽ അറിയാം. ദിവസവും എക്സ്ഫോളിയേറ്റ് ചെയ്യുക മൃത കോശങ്ങളാണ് പലപ്പോഴും കക്ഷത്തിലെ കറുപ്പ് നിറം വർധിപ്പിക്കുന്നതിനു പിന്നിൽ. അത് നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ആഴ്ചയിൽ ഒരിക്കലെങ്കിലും എക്സ്ഫോളിയേറ്റ് ചെയ്യുക. ഇത് കക്ഷത്തിലെ ഇരുളിമ കുറയ്ക്കും. പ്രകൃതിദത്തമായ വഴികൾ മഞ്ഞൾപ്പൊടി, നാരങ്ങ, വെള്ളരി ഉരുളക്കിഴങ്ങ് എന്നിവയൊക്കെ പ്രകൃതിദത്തമായി തന്നെ കക്ഷത്തിലെ കറുപ്പ് നിറം അകറ്റാൻ സഹായിക്കും. ദിവസവും മോയ്സ്ച്യുറൈസ് ചെയ്യാം കട്ടി കുറഞ്ഞ മോയ്സ്ച്യുറൈസർ കക്ഷത്തിനായി ഉപയോഗിക്കുക. അത് പുരട്ടി മൃദുവായി മസാജ് ചെയ്യാം. കെമിക്കൽ രഹിത ഉത്പന്നങ്ങൾ പ്രകൃതിദത്തമായ ആൻറി പെർസ്പിറൻ്റുകൾ ഉപയോഗിക്കുക. കെമിക്കൽ അടങ്ങിയ ഉത്പന്നങ്ങൾ കറുപ്പ് നിറം വർധിപ്പിക്കും. ഹേം റെമഡീസ് ബേക്കിങ്ങ് സോഡ, വെളിച്ചെണ്ണ, അല്ലെങ്കിൽ ആപ്പിൾ സിഡാർ വിനാഗിരി എന്നിവ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ ഉപയോഗിക്കാവുന്നതാണ്. അത്തരം വസ്തുക്കൾ ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കണം എന്ന് പരിചയപ്പെടാം: കടലമാവ് കടലമാവിനൊപ്പം കുറച്ച് അരിപ്പൊടിയും മഞ്ഞൾപ്പൊടിയും ചേർത്തിളക്കി യോജിപ്പിക്കാം. അതിലേക്ക് അൽപ്പം തേനും പാലും ചേർത്തിളക്കാം. ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടുക. 10 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്യാം. കടലമാവിൻ്റെ എക്സഫോളിയേറ്റിംഗ് ഗുണങ്ങൾ മൃത ചർമ്മത്തെ നീക്കം ചെയ്ത് സ്വാഭാവിക നിറം നിലനിർത്തുന്നതിന് സഹായിക്കും. വെളിച്ചെണ്ണ ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഒരു നാരങ്ങയും പകുതി പിഴിഞ്ഞ് നീര് ചേർത്തിളക്കി യോജിപ്പക്കാം. ഈ മിശ്രിതം കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം 10 മിനിറ്റിനു ശേഷം കോട്ടൺ തുണിയോ അല്ലെങ്കിൽ പഞ്ഞിയോ ഉപയോഗിച്ച് തുടച്ചു മാറ്റാം. സവാള ഒരു സവാള അരിഞ്ഞ് അരച്ച് നീര് പ്രത്യേകം എടുക്കാം. ഇതിലേക്ക് ബേക്കിംഗ് സോഡയും തൈരും നാരങ്ങയുടെ നീരും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം കക്ഷത്തിൽ കറുപ്പ് നിറമുള്ള ഭാഗങ്ങളിൽ പുരട്ടാം. അഞ്ച് മിനിറ്റിനു ശേഷം നാരങ്ങ ഉപയോഗിച്ച് കക്ഷത്തിൽ വൃത്താകൃതിയിൽ മസാജ് ചെയ്യാം. തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടു തവണ ഇതു ചെയ്യുന്നത് ഗുണകരമാണ്. ചെറുനാരങ്ങ കുളിക്കുന്നതിനു മുമ്പായി ഒരു ചെറുനാരങ്ങയുടെ പകുതി നീരെടുത്ത് കക്ഷത്തിൽ പുരട്ടി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. ദിവസവും ഇങ്ങനെ ചെയ്യുന്നത് കക്ഷത്തിലെ ഇരുണ്ട നിറവും ഒപ്പം ദുർഗന്ധവും അകറ്റാൻ സഹായിച്ചേക്കും. ആപ്പിൾ സിഡാർ വിനാഗിരി രണ്ട് സ്പൂൺ ആപ്പിൾ സിഡാർ വിനാഗിരിയിലേക്ക് അൽപ്പം ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കുക. ഇത് കക്ഷത്തിൽ പുരട്ടുക. അഞ്ച് മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.