LIFESTYLE

ഈ ചേരുവ മതി; പാടുകൾ അകറ്റി ചർമ്മം തിളക്കമുള്ളതാക്കാം

Follow Us ചർമ്മാരോഗ്യത്തിനായി തേൻ എങ്ങനെ ഉപയോഗിക്കാം? ചിത്രം: ഫ്രീപിക് എണ്ണ മയമുള്ള ചർമ്മമാണോ നിങ്ങളുടേത്? എങ്കിൽ മികച്ച ചർമ്മ പരിചരണം ആവശ്യമാണ്. മുഖക്കുരു, ബ്ലാക്ക്ഹെഡ്, ഗ്രീസി സ്കിൻ, എന്നിവയൊക്കെയാണ് ഇത്തരം ചർമ്മക്കാർ നേരിടുന്ന പ്രധാന പ്രശ്നം. ഇവയെ പ്രതിരോധിക്കാൻ സഹായിക്കുന്ന ഒരു നാച്വറൽ ഘടകമാണ് തേൻ. ധാരാളം ആൻ്റിഓക്സിഡൻ്റ് ആൻ്റിബാക്ടീരിയൽ സവിശേഷതകൾ തേനിലുണ്ട്. ചർമ്മത്തിലെ അമിതമായ എണ്ണ മയം കുറയ്ക്കുന്നതിന് അത് ഗുണപ്രദമാണ്. തേൻ ശരിയായ രീതിയൽ ചർമ്മ പരിചരണത്തിന് ഉപയോഗിച്ചു നോക്കൂ, വളരെ പെട്ടെന്ന് തന്നെ മികച്ച ഫലം ലഭിക്കും. തേനും ഓട്സും ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു ബൗളിലേയ്ക്ക് തേനും, ഓട്സും, തിളപ്പിച്ചാറിയ വെള്ളവും ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. മൃദുവായി മസാജ് ചെയ്യാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ചു കഴുകി കളയാം. തേൻ നാരങ്ങാ നീര് ടോണർ ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു ബൗളിലേയ്ക്ക് ഒരു ടേബിൾസ്പൂൺ​ തേനെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ നാരങ്ങാ നീര് ചേർത്തിളക്കി യോജിപ്പിക്കാം. ഒരു പഞ്ഞി അതിൽ മുക്കി മുഖത്ത് പുരട്ടാം. ചർമ്മം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ കറുവാപ്പട്ട ഫെയ്സ്പാക് ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു ചെറിയ ബൗളിലേയ്ക്ക് തേനും കറുവാപ്പട്ട പൊടിച്ചതുമെടുത്ത് ഇളക്കി യോജിപ്പിക്കാം. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റ് വിശ്രമിക്കാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ തൈര് ഫെയ്സ്മാസ്ക് ചേരുവകൾ തയ്യാറാക്കുന്ന വിധം ചെറിയ ബൗളിലേയ്ക്ക് തൈരും തേനും ചേർത്തിളക്കി യോജിപ്പിച്ചെടുക്കാം. ഈ മിശ്രിതം മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകാം. തേൻ ഗ്രീൻ ടീ ടോണർ ചേരുവകൾ തയ്യാറാക്കുന്ന വിധം ഗ്രീൻ ടീയിലേയ്ക്ക് തേൻ ചേർത്തിളക്കി യോജിപ്പിക്കാം. അതിൽ പഞ്ഞി മുക്കി മുഖത്ത് പുരട്ടാം. മുഖം മൃദുവായി മസാജ് ചെയ്യാം. ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തേൻ കറ്റാർവാഴ ജെൽ മാസ്ക് ചേരുവകൾ തയ്യാറാക്കുന്ന വിധം ഒരു ടേബിൾസ്പൂൺ തേനിലേയ്ക്ക് രണ്ട് ടേബിൾസ്പൂൺ​ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് കണ്ണിനു ചുറ്റുമുള്ള ഭാഗം ഒഴിവാക്കിക്കൊണ്ട് മുഖത്ത് പുരട്ടാം. 15 മിനിറ്റിനു ശേഷം കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.