LIFESTYLE

നരച്ച മുടി മറയ്ക്കാൻ ബ്യൂട്ടി പാർലറിൽ പോകേണ്ട, ഇതാ ചില നുറുങ്ങു വിദ്യകൾ

Follow Us നരച്ച മുടിക്ക് നിറം നൽകാൻ ഉപയോഗിക്കാവുന്ന പ്രകൃതിദത്ത മാർഗങ്ങൾ ചിത്രം: ഫ്രീപിക് വളരെ ചെറുപ്പത്തിൽ തന്നെ നരച്ച മുടി പലരിലും കണ്ടിട്ടുണ്ടാകില്ലേ? 30കളിലും 40കളിലുമൊക്കെയാണ് തലമുടി നരയ്ക്കുക എന്നത് തെറ്റിദ്ധാരണ മാത്രമാണ്. ജനിതക പരമായ കാര്യങ്ങൾക്കൊണ്ടും, സമ്മർദ്ദം, ജീവിത ശൈലി എന്നിവ കൊണ്ടും മുടി അകാലമായി നരച്ചേക്കാം. മുടിക്ക് നിറം നൽകുന്ന മെലാനിൻ്റെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. എന്നാൽ ഈ അകാല നര ചെറുപ്പക്കാർക്കിടയിൽ ഏറെ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്. അതിനു പരിഹാരമായി ധാരാളം ഉത്പന്നങ്ങൾ വിപണയിൽ ലഭ്യമാണ്. അവ തലമുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ പ്രകൃതിദത്തമായ പരിഹാരമാണ് ഗുണകരം. അതിനായി വീട്ടിൽ തന്നെ ട്രൈ ചെയ്യാവുന്ന ഏതാനും വിദ്യകൾ പരിചയപ്പെടാം. നെല്ലിക്ക ഉലുവ ഹെയർമാസ്ക് തലമുടിയുടെ ആരോഗ്യത്തിന് ഗുണപ്രദമായ ആൻ്റിഓക്സിഡൻ്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. അത് വേരുകളിൽ നിന്നു തന്നെ സംരക്ഷണം നൽകുന്നു. ഉലുവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ മുടികൊഴിച്ചിൽ തടയുന്നു. നെല്ലിക്ക ഉണക്കിപൊടിച്ചതിലേയ്ക്ക് ഉലുവപൊടിച്ചതും കറിവേപ്പില ഉണക്കിപൊടിച്ചതും ചേർക്കാം. അതിലേയ്ക്ക് തൈരോ വെള്ളമോ ചേർത്തിളക്കി യോജിപ്പിക്കാം. ശേഷം മുടിയിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ ഹെയർപാക് ഉപയോഗിക്കൂ. ഉരുളക്കിഴങ്ങ് തൊലി ഉരുളക്കിഴങ്ങിൻ്റെ തൊലി പിഗ്മെൻ്റേഷൻ വർധിപ്പിച്ച് നരച്ച മുടിക്ക് നിറം നൽകാൻ ഏറെ ഗുണപ്രദമാണ്. ഉരുളക്കിഴങ്ങ് തൊലിയിലേയ്ക്ക് രണ്ട് കപ്പ് വെള്ളം ഒഴിക്കാം. 5 മിനിറ്റിനു ശേഷം ഇത് തിളപ്പിക്കാം. ശേഷം വെള്ളം തണുക്കാൻ മാറ്റി വയ്ക്കുക. തണുത്ത വെള്ളത്തിൽ നിന്നും ഉരുളക്കിഴങ്ങിൻ്റെ തൊലി മാറ്റാം. വെള്ളം ഉപയോഗിച്ചു മുടി കഴുകാം. ആഴ്ചയിൽ രണ്ടു തവണ ഇത് ഉപയോഗിക്കുന്നത് മികച്ച ഫലം നൽകും. തേയില വെള്ളം രണ്ട് ടേബിൾസ്പൂൺ​ തേയിലപ്പൊടി ഒരു കപ്പ് വെള്ളത്തിൽ ചേർത്തു തിളപ്പിക്കാം. അത് തണുത്തതിനു ശേഷം അരിച്ചെടുത്ത് തലമുടി കഴുകാൻ ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കൽ ഇങ്ങനെ ചെയ്തു നോക്കൂ. കറിവേപ്പില വെളിച്ചെണ്ണ ഹെയർ മാസ്ക് കറിവേപ്പിലയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വിറ്റാമിൻ ബിയും അടങ്ങിയിട്ടുണ്ട്. അവ മെലാനിൻ്റെ ഉത്പാദനത്തിന് ഗുണപ്രദമാണ്. ഒരു പാനിൽ രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം.​ അതിലേയ്ക്ക് 12 കറിവേപ്പില ചേർക്കാം. 20 മിനിറ്റ് തണുക്കാൻ മാറ്റി വയ്ക്കാം. ശേഷം തലയോട്ടിയിലും മുടിയിലും ഈ എണ്ണ പുരട്ടി മസാജ് ചെയ്യാം. വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ ഇങ്ങനെ ചെയ്തു നോക്കൂ. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.