LIFESTYLE

ഇതിൽ ഒന്ന് തിരഞ്ഞെടുക്കൂ; മുടി കൊഴിച്ചിലിന് 7 പ്രകൃതിദത്ത വഴികൾ

Follow Us തലമുടി കൊഴിച്ചിൽ തടയുന്നതിന് പ്രകൃതിദത്തമായ വഴികൾ (ചിത്രം: ഫ്രീപിക്) മുടി കൊഴിച്ചിലിന് ശാശ്വതമായ ഒരു പരിഹാരമാണോ നിങ്ങൾ തേടുന്നത്? എങ്കിൽ ഈ പ്രകൃതിദത്ത വഴികളിൽ നിന്ന് ഉചിതമായ ഒന്ന് തിരഞ്ഞെടുത്ത് ഉപയോഗിക്കൂ. ചെമ്പരത്തി ചെമ്പരത്തിയുടെ ഇലയും പൂവും തലമുടിയെ പോഷിപ്പിക്കുന്നതിന് ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്നു. അവയിൽ ധാരാളം വിറ്റാമിനും അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. കൊഴിച്ചിൽ തടയുന്നതിനും കരുത്തുറ്റ തലമുടി വളരുന്നതിനും ഈ ചെടി ഏറെ ഗുണപ്രദമാണ്. ചെമ്പരത്തിയുടെ പൂവും ഇലയും അരച്ചെടുക്കാം. അത് തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റിനു ശേഷം കഴുകികളയാം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ഉപയോഗിക്കുന്നതു ശീലമാക്കൂ. തൈര് പ്രോട്ടീനുകൾ വിറ്റാമിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തൈര്. അവ മുടിയുടെ കരുത്തും തലയോട്ടിയുടെ ആരോഗ്യവും സംരക്ഷിക്കുന്നു. ധാരാളം ആൻ്റിബാക്ടീരിയൽ സവിശേഷതകൾ ഉള്ളതിനാൽ താരൻ ചൊറിച്ചിൽ എന്നീ അസ്വസ്ഥകളും പരിഹരിക്കാം. തണുപ്പിച്ചെടുത്ത തൈര് തലയോട്ടിയിലും മുടിയിലും പുരട്ടാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. റോസ്മേരി എണ്ണ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും മുടി വളർച്ച അതിവേഗത്തിലാക്കുന്നതിനും റോസ്മേരി എണ്ണ സഹായിക്കുന്നു. വെളിച്ചെണ്ണയിലേയ്ക്ക് ഏതാനും തുള്ളി റോസ്മേരി എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് തലയോട്ടിയിൽ പുരട്ടി മൃദുവായി മസാജ് ചെയ്യാം. 30 മിനിറ്റിനു ശേഷം കഴുകി കളയാം. മുട്ട പ്രോട്ടീൻ, ബയോട്ടിൻ, സൾഫർ എന്നിങ്ങനെ ആരോഗ്യകരമായ മുടിക്ക് ആവശ്യമായ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഹെയർ മാസ്ക്, മുടി കൊഴിച്ചിൽ തടഞ്ഞ് തലയോട്ടിക്ക് ആഴത്തിലുള്ള പോഷണം നൽകുന്നു. ഒരു മുട്ട നന്നായി ഉടച്ചെടുക്കാം. അതിലേയ്ക്ക് ഒരു ടേബിൾസ്പൂൺ ഒലിവ് എണ്ണ ചേർത്തിളക്കി യോജിപ്പിക്കാം. ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടാം. 20 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂവും തണുത്ത വെള്ളവും ഉപയോഗിച്ച് കഴുകി കളയാം. ഗ്രീൻ ടീ ആൻ്റി ഓക്സിഡൻ്റുകൾ ധാരാളം ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ആൻ്റി ഇൻഫ്ലമേറ്ററി സവിശേഷത തലമുടി വളർച്ച മെച്ചപ്പെടുത്തുന്നു. ഗ്രീൻ ടീ തയ്യാറാക്കി ചൂടാറിയതിനു ശേഷം തലമുടി കഴുകാൻ ഉപയോഗിക്കാം. ഒരു മണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. സവാള സൾഫറിൻ്റെ പ്രധാന സ്രോതസ്സാണ് സവാള. ഇത് കൊളാജൻ്റെ ഉത്പാദനം മെച്ചപ്പെടുത്തി കരുത്തുറ്റ പുത്തൻ മുടി വളരുന്നതിന് ഏറെ സഹായിക്കും. സവാള അരച്ച് ജ്യൂസ് അരിച്ചെടുക്കാം. അത് തലയോട്ടിയിലും മുടിയിലും പുരട്ടി 15 മിനിറ്റിനു ശേഷം കഴുകി കളയാം. ചണവിത്ത് ഓമേഗ 3 ഫാറ്റി ആഡിസിൻ്റെ സമ്പന്നമായ ഉറവിടമാണ് ചണവിത്ത്. ഇത് ഹെയർ ഫോളിക്കിളുകളെ പോഷിപ്പിക്കുന്നതു കൂടാതെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ചണവിത്തിൻ്റെ എണ്ണ നേരിട്ട് തലയോട്ടിയിലും മുടിയിലും പുരട്ടാവുന്നതാണ്. ഒരു മണിക്കൂറിനു ശേഷം കഴുകി കളയാം. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.