LIFESTYLE

തലമുടിയുടെ പ്രശ്നങ്ങൾക്ക് ഒറ്റമൂലി; ഈ എണ്ണ ഉപയോഗിക്കൂ

Follow Us മുടിയുടെ ആരോഗ്യത്തിന് വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഔഷധ ഗുണങ്ങളുള്ള എണ്ണ ചിത്രം: ഫ്രീപിക് മുടി പരിചരണത്തിൻ്റെ കാര്യത്തിൽ മലയാളികൾ എന്നും ആയുർവേദത്തെയാണ് ആശ്രയിക്കുന്നത്. ധാരാളം ഔഷധ ഗുണങ്ങളുള്ള നീലിഭൃംഗാദിയാണ് തലമുടിയുടെ സംരക്ഷണത്തിനായി ഏറെക്കാലമായി ഉപയോഗത്തിലിരിക്കുന്നത്. മുടിയുടെ പ്രകൃതം, നിറം, താരൻ തുടങ്ങി നിരവധി പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയാണിത്. എന്നാൽ ഈ എണ്ണ കടയിൽ മാത്രമേ കിട്ടു എന്നത് തെറ്റിദ്ധാരണയാണ്. കുറച്ച് ചേരുവകൾ കൊണ്ട് അത് വീട്ടിൽ തയ്യാറാക്കാവുന്നതേയുള്ളൂ. ഭൃംഗരാജ് അഥവ കയ്യോന്നി, വെളിച്ചെണ്ണ, നെല്ലിക്ക, ത്രിഫല തുടങ്ങി ധാരാളം ഔഷധ കൂട്ടുകളാണ് ഇതിൽ ഉൾച്ചേരുന്നത്. ഇവയൊന്നും ലഭ്യമല്ലെങ്കിലും വളരെ എളുപ്പത്തിൽ മുടിയുടെ ആരോഗ്യത്തിനായി എണ്ണ തയ്യാറാക്കാം. ചേരുവകൾ തയ്യാറാക്കുന്ന വിധം ഉപയോഗിക്കേണ്ട വിധം മുടി പല ഭാഗങ്ങളാക്കി വിരലുകൾ ഉപയോഗിച്ച് തലമുടിയിൽ മസാജ് ചെയ്യാൻ ശ്രദ്ധിക്കാം.​ ഇത് തലയോട്ടിയിലേയ്ക്കുള്ള രക്തചംക്രമണം വർധിപ്പിച്ച് പോഷകങ്ങളുടെ ആഗിരണം സുഗമമാക്കുന്നു. 10 മിനിറ്റ് മസാജ് ചെയ്തതിനു ശേഷം 30 മിനിറ്റ് വിശ്രമിക്കാം. ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയാം. ഇതിലേയ്ക്ക് ബദാം എണ്ണ കൂടി കലർത്തി ഉപയോഗിക്കാവുന്നതാണ്. മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.