HOROSCOPE

കുടുംബത്തിൽ സമാധാനം പുലരും, പ്രണയികൾക്ക് വിഷമാവസ്ഥയുണ്ടാവും; ഒക്ടോബർ മാസത്തെ 7 നാളുകാരുടെ നക്ഷത്രഫലം

Follow Us ഒക്ടോബർ മാസത്തെ നക്ഷത്രഫലം 2024 ഒക്ടോബറിൽ ആദിത്യൻ കന്നി -തുലാം രാശികളിലായി സഞ്ചരിക്കുന്നു. ആദിത്യൻ ഒക്ടോബർ 16 വരെ കന്നിരാശിയിലാണ്. തുടർന്ന് തുലാം രാശിയിലും. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് വരുന്നു. ചന്ദ്രൻ മാസാദ്യം കറുത്ത പക്ഷത്തിലാണ്. ഒക്ടോബർ 2 ന് ബുധനാഴ്ച അമാവാസി വരുന്നു. ഒക്ടോബർ 4 മുതൽ 13 വരെയാണ് കേരളത്തിലെ നവരാത്രിക്കാലം. കേരളത്തിൽ വിജയദശമി 13 നും അയൽ സംസ്ഥാനങ്ങളിൽ 12 നും ആചരിക്കുന്നു. ഒക്ടോബർ 17 ന് വെളുത്തവാവാണ്. ഒക്ടോബർ 31 ന് വ്യാഴാഴ്ച ദീപാവലി അഥവാ നരകചതുർദ്ദശി ആഘോഷിക്കപ്പെടുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതിയിലും കേതു കന്നിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ബുധൻ കന്നിരാശിയിൽ ആണ്. ഒക്ടോബർ 10 ന് തുലാത്തിലേക്കും 30 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നു. ഒക്ടോബർ 19 വരെ ബുധന് മൗഢ്യാവസ്ഥയും ഉണ്ട്. ശുക്രൻ മാസത്തിന്റെ തുടക്കത്തിൽ തുലാത്തിലാണ്. ഒക്ടോബർ 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നുണ്ട്. ചൊവ്വ മാസാരംഭത്തിൽ മിഥുനം രാശിയിലാണ്. ഒക്ടോബർ 20 ന് നീചക്ഷേത്രമായ കർക്കടകത്തിൽ പ്രവേശിക്കുന്നു. ഒക്ടോബർ 28 വരെ ചൊവ്വ പുണർതം നാളിലുമാണ്. തുടർന്ന് പൂയത്തിലേയ്ക്ക്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ പൂയം മുതൽ ചിത്തിര വരെയുള്ള നാളുകാരുടെ ഒക്ടോബർ മാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു. പൂയം ആദിത്യൻ 3,4 രാശികളിൽ സഞ്ചരിക്കുന്നത് ഗുണകരമാണ്. ആദിത്യൻ കന്നിയിൽ സഞ്ചരിക്കുമ്പോൾ തൊഴിലിൽ അഭ്യുദയം പ്രതീക്ഷിക്കാം. വേതനവർദ്ധനവ് ഉണ്ടാവുന്നതാണ്. സ്ഥാനോന്നതിയും സാധ്യതയാണ്. അധികാരികളുടെ അനുകൂലത പ്രതീക്ഷിക്കാം. സാമ്പത്തിക ക്ലേശങ്ങളിൽ നിന്നും ഭാഗികമായെങ്കിലും മുക്തിയുണ്ടാവും. പരാശ്രയത്വം കുറയും. കുടുംബത്തിൽ സമാധാനം പുലരുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനോന്മുഖത വർദ്ധിക്കും. ഗൃഹം മോടിപിടിപ്പിക്കും. ഒക്ടോബർ 17 ന് ആദിത്യൻ തുലാത്തിലേക്കും 20 ന് കുജൻ കർക്കടകത്തിലേക്കും സംക്രമിക്കുന്നത് പ്രതികൂലതയ്ക്ക് കാരണമായേക്കാം. ആരോഗ്യപ്രശ്നങ്ങൾ ഉപദ്രവിക്കാം. വിരോധികൾ മൂലം മനശ്ശല്യം ഭവിക്കാനിടയുണ്ട്. എല്ലാക്കാര്യങ്ങളിലും സുഗമത കുറയുന്നതാണ്. ആയില്യം പല നേട്ടങ്ങളും കരഗതമാവുന്ന വാരമാണ്. അവ അല്പ പ്രയത്നത്താൽ ലഭിക്കുകയും ചെയ്യും. തൊഴിലിടത്തിൽ സ്വസ്ഥതയും സുഗമതയുമുണ്ടാവും. സംഘടനയുടെ നേതൃപദവികളിൽ എത്തിപ്പെടാം. തൻ്റെ കഴിവുകളെ മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിൽ വിജയിക്കുന്നതാണ്. വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം നിക്ഷേപങ്ങൾ നടത്തും. അവിവാഹിതർക്ക് നല്ല ആലോചനകൾ വരാം. ഭൂമി വില്പനയിൽ ശ്രദ്ധിച്ചില്ലെങ്കിൽ അമളി പിണയാം. സഹോദരരുടെ ആശയങ്ങളോട് പിണങ്ങാനിടയുണ്ട്. ചെറുയാത്രകൾ വേണ്ടിവരുന്നതാണ്. മക്കളുടെ താത്പര്യം മുൻനിർത്തി പുതുവാഹനം വാങ്ങിയേക്കും. മാസത്തിൻ്റെ രണ്ടാം പകുതിയിൽ ചെലവധികരിക്കാം. വൃദ്ധജനങ്ങളുടെ പരിപാലനത്തിൽ ജാഗ്രതയുണ്ടാവണം. മകം രണ്ടാം രാശിയിലും മൂന്നാം രാശിയിലും ആയി ആദിത്യൻ സഞ്ചരിക്കുന്നു. മാസത്തിൻ്റെ ആദ്യപകുതിയിൽ അപ്രതീക്ഷിത തടസ്സങ്ങൾ വരാം. സമയബന്ധിതമായി പലതും പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. ലഘുപ്രയത്നത്താൽ നേടേണ്ടവ ക്ലേശിച്ചാവും നേടുക. അധികാരികളുടെ അനിഷ്ടം നേരിടേണ്ടി വരുന്നതായിരിക്കും. പ്രണയികൾക്ക് വിഷമാവസ്ഥയുണ്ടാവും. മാസത്തിൻ്റെ രണ്ടാം പകുതി ശോഭനമായിരിക്കും. തൊഴിലന്വേഷണം ശുഭപര്യവസായി ആവും. പണയവസ്തു വീണ്ടെടുക്കാൻ സാധിക്കുന്നതാണ്. വിരോധികളുടെ പ്രവർത്തനങ്ങളെ നിരാകരിക്കാനാവും. സഹായ വാഗ്ദാനങ്ങൾ സഫലമായേക്കും. കുട്ടികളുടെ പഠനോന്നതിയിൽ സംതൃപ്തിയുണ്ടാവും. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയവും സൗകര്യവും വന്നുചേരുന്നതാണ്. ആരോഗ്യപുഷ്ടി നേടും. പൂരം പല കാര്യങ്ങളും മനസ്സിൽ തീരുമാനിക്കപ്പെടും. എന്നാൽ പ്രയോഗികമാക്കുക എളുപ്പമായേക്കില്ല. സഹിഷ്ണുത പരീക്ഷിക്കപ്പെടും. സഹോദരരുടെ കാര്യത്തിൽ ഗുണാനുഭവങ്ങൾ ഉണ്ടാവും. വ്യവഹാരങ്ങളിൽ വിജയത്തിന് സാധ്യതയുണ്ട്. മത്സരബുദ്ധി ഉപേക്ഷിക്കുകയുമില്ല. മാസത്തിൻ്റെ ഒന്നാം പകുതിയിൽ ഇതാവും ഏറെക്കുറെയുള്ള സ്ഥിതി. ഒക്ടോബർ 17 മുതൽ സ്ഥിതിയിൽ ചില മാറ്റങ്ങൾ വരുന്നതാണ്. സാമൂഹ്യമായ അംഗീകാരം കൂടുതലായി വന്നുചേരും. സ്ത്രീകളുടെ അകമഴിഞ്ഞ പിന്തുണ കിട്ടുന്നതാണ്. ജീവിതപങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമാവും. വായന , പഠനം , കലാപരിശീലനം ഇവയ്ക്ക് കൂടുതൽ സമയം കണ്ടെത്തുവാൻ സാധിക്കും. മക്കളുടെ ഭാവികാര്യങ്ങളിൽ ഉചിത തീരുമാനം കൈക്കൊണ്ടേക്കും. ഉത്രം ചിങ്ങക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതി കൂടുതൽ ഗുണകരമാവും. പ്രയത്നം സഫലമാവുന്നതാണ്. കൊടുക്കാനുള്ള തുക ഭാഗികമായി നൽകാനാവും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പിതാവിൻ്റെ ആവശ്യങ്ങൾക്ക് സമയം കണ്ടെത്തുന്നതാണ്. കന്നിക്കൂറുകാർക്ക് ഏറെക്കുറെ സമ്മിശ്രമായ ഫലം തന്നെയാകും ഉടനീളം. വ്യവഹാരങ്ങൾ ഒഴിവാക്കാനാവും. അലച്ചിലുണ്ടായേക്കും. കുടുംബാംഗങ്ങളുടെ തീരുമാനം മനസ്സില്ലാ മനസ്സോടെ സ്വീകരിക്കുന്നതാണ്. പൂർവ്വ സഹപാഠികളുടെ യോഗം വിളിച്ചുകൂട്ടും. കൃത്യമായ വരവുചെലവു കണക്കുകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ബിസിനസ്സിൽ പുതിയ തന്ത്രങ്ങൾ സ്വീകരിക്കാൻ നിർബന്ധിതനാവും. അത്തം ജന്മരാശിയിലും രണ്ടിലുമായി ആദിത്യനും ജന്മരാശിയിൽ ജന്മനക്ഷത്രത്തിലായി കേതുവും സഞ്ചരിക്കുന്ന കാലമാണ്. അനായാസം ചെയ്യേണ്ടുന്നവ ആയാസത്തോടെ ചെയ്യേണ്ടിവരും. തീരുമാനങ്ങളിൽ സന്ദിഗ്ദ്ധതയുണ്ടാവും. കൈയ്യിൽ കരുതി വെച്ചിരുന്ന ധനം മറ്റാവശ്യങ്ങൾക്ക് ചെലവഴിക്കപ്പെടാം. ഊർജ്ജശോഷണം സംഭവിക്കുന്നതായി അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളിലും ജാഗ്രത വേണം. വലിയ നേട്ടങ്ങളും ലാഭവും പ്രതീക്ഷിച്ചിടത്ത് സാമാന്യമായി വിജയിക്കുന്നതാണ്. ശനി, വ്യാഴം , ശുക്രൻ തുടങ്ങിയ ഗ്രഹങ്ങൾ അനുകൂലരാവുകയാൽ ശത്രുക്കളെ അതിജീവിക്കാനും കലാപരമായി ഉയരാനും ചില ഭാഗ്യാനുഭവങ്ങൾ വന്നുചേരാനും ആത്മീയമായ ഉണർവ്വിനും കൂടി സാധ്യതയുണ്ട്. ഒക്ടോബർ 20 മുതൽ മെച്ചപ്പെട്ട ഫലങ്ങൾ ഉണ്ടാവാം. ചിത്തിര കന്നിക്കൂറുകാർക്ക് ജന്മത്തിലും തുലാക്കൂറുകാർക്ക് പന്ത്രണ്ടിലുമായി ആദിത്യൻ സഞ്ചരിക്കുന്നു. പുറമേ പറഞ്ഞില്ലെങ്കിലും വല്ല സമ്മർദ്ദങ്ങളും ഇവരെ ഉള്ളിൽ അലട്ടുന്നുണ്ടാവും. വിചാരിച്ച കാര്യങ്ങളിൽ ഭാഗിക വിജയം മാത്രം നേടുന്നതാണ്. പ്രതീക്ഷിച്ച കേന്ദ്രങ്ങളിൽ നിന്നും സഹായം കിട്ടിയേക്കില്ല. ഭാര്യാഭർത്താക്കന്മാർ വ്യത്യസ്ത ജോലിസ്ഥലത്ത് തുടരുകയാൽ കുടുംബകാര്യങ്ങളിൽ കുഴമറിച്ചിലുണ്ടാവും. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും കഴിവ് മുഴുവനായും പ്രദർശിപ്പിക്കാൻ കഴിഞ്ഞേക്കില്ല. ലോൺ അപേക്ഷ നിരസിക്കപ്പെടാം. പുതുതായി ആവിഷ്കരിച്ച പദ്ധതികളിൽ ഉപഭോക്താക്കളുടെ പ്രതികരണം തണുത്തതായിരിക്കും. പ്രൊഫഷണലുകൾക്ക് മത്സരങ്ങളെ നേരിടേണ്ടിവരും. കലാപ്രവർത്തകർക്ക് മുന്നേറാൻ അവസരം ലഭിക്കുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.