HOROSCOPE

Thulam Monthly Horoscope: തുലാം മാസത്തെ നക്ഷത്രഫലം, മൂലം മുതൽ രേവതി വരെ

Follow Us Monthly Horoscope: തുലാം മാസം നിങ്ങൾക്കെങ്ങനെ? ആദിത്യൻ തുലാം ഒന്നിന്, 2024 ഒക്ടോബർ 17 ന് രാവിലെ 7:42ന് തുലാം രാശിയിൽ പ്രവേശിക്കുന്നു. ചിത്തിര, ചോതി, വിശാഖം എന്നീ ഞാറ്റുവേലകളാണ് തുലാം മാസത്തിലുള്ളത്. തുലാം രാശി ആദിത്യൻ്റെ നീചക്ഷേത്രമാണ് എന്നതും പ്രസ്താവ്യം. തുലാം ഒന്നിനും തുലാം മുപ്പതിനും വെളുത്തവാവും തുലാം 16ന് കറുത്തവാവും ഭവിക്കുന്നു. തുലാം 15 ന് / ഒക്ടോബർ 31ന് ആണ് ദീപാവലി. വ്യാഴം ഇടവം രാശിയിൽ മകയിരം നക്ഷത്രത്തിലാണ്. ശനി കുംഭം രാശിയിൽ വക്രഗതിയായി ചതയം നക്ഷത്രത്തിലൂടെ കടന്നുപോകുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ, തുലാം നാലിന്/ ഒക്ടോബർ 20ന് തൻ്റെ നീചക്ഷേത്രമായ കർക്കടകം രാശിയിൽ പ്രവേശിക്കുന്നു. പുണർതം, പൂയം നക്ഷത്രങ്ങളിലായാണ് ചൊവ്വയുടെ സഞ്ചാരം. അടുത്ത മൂന്നുമാസക്കാലം നേർ - വക്രഗതിയായി ചൊവ്വ കർക്കടകം രാശിയിൽ തന്നെയുണ്ടാവും. ബുധൻ മാസാരംഭത്തിൽ തുലാം രാശിയിലാണ്. തുലാം 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നു. തുലാം 5 മുതൽ ബുധൻ്റെ മൗഢ്യം തീരുകയുമാണ്. ശുക്രൻ തുലാം 22 വരെ വൃശ്ചികം രാശിയിലും തുടർന്ന് ധനുരാശിയിലുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ചവരുടെ 1200 തുലാം മാസത്തിലെ സമ്പൂർണ്ണ അനുഭവങ്ങൾ ഇവിടെ സമഗ്രമായി അവതരിപ്പിക്കുന്നു. മൂലം ആദിത്യൻ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ ഔദ്യോഗികമായി മുന്നേറ്റമുണ്ടാകും. തൊഴിൽ തേടുന്നവർക്ക് ആദായമാർഗം തുറന്നുകിട്ടുന്നതാണ്. സ്വകാര്യ സ്ഥാപനത്തിലെ ജോലിയിൽ ഉയർച്ച വരും. വേതന വർദ്ധനവിനും സാധ്യതയുണ്ട്. രാഷ്ട്രീയത്തിൽ വിജയിക്കുവാനാവും. അണികളുടെ വിശ്വാസാദരം നേടുന്നതാണ്. ബന്ധുക്കളിൽ നിന്നും സ്നേഹവും പിന്തുണയും ലഭിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഏകാഗ്രത പുലർത്താനാവും. ബിസിനസ്സ് നവീകരണം സാധ്യമാകുന്നതാണ്. വിദേശത്തു കഴിയുന്നവർക്ക് വിസ സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവാം. ആരോഗ്യപരമായി കരുതൽ വേണം. ചൊവ്വ അഷ്ടമസ്ഥനാകുന്നത് മനക്ലേശത്തിനും ഇടവരുത്താം. പൂരാടം ഉദ്യോഗസ്ഥർക്ക് ഉന്മേഷവും പ്രവൃത്തിയിൽ വിജയവും ഉണ്ടാവും. ആഗ്രഹിച്ച നാട്ടിലേക്ക് സ്ഥലം മാറ്റം പ്രതീക്ഷിക്കാം. അസൗകര്യമുള്ള ഷിഫ്റ്റുകളിൽ നിന്നും മാറാനാവുന്നതാണ്. അഭിമുഖങ്ങളിലും മത്സരങ്ങളിലും വിജയിക്കും. സംഘടനകളിൽ നേതൃപദവി ലഭിക്കാം. ദാമ്പത്യത്തിലെ സ്വൈരക്കേടുകൾ സ്വയം തിരുത്തി മുന്നോട്ടു പോകും. ചെറുതും വലുതുമായ സംരംഭങ്ങളുമായി കർമ്മരംഗം വികസിപ്പിക്കുവാൻ സാധിക്കുന്നതാണ്. നാട്ടിലെ പൊതുക്കാര്യങ്ങളുടെ മുൻനിരയിൽ ഇടം പിടിക്കുവാനാവും. പിതൃ - പുത്ര ബന്ധം കൂടുതൽ രമ്യമാകും. കലാപരമായ സിദ്ധികൾ പോഷിപ്പിക്കാൻ സാഹചര്യമുണ്ടാവും. പാരമ്പര്യസ്വത്തുക്കൾ സംബന്ധിച്ച വ്യവഹാരങ്ങൾ രാജിയാവുന്നതാണ്. സാഹസങ്ങൾ ഒഴിവാക്കണം. ഉത്രാടം മങ്ങിപ്പോയ സഹജവാസനകൾ പുറത്തെടുക്കുവാൻ സാഹചര്യമുണ്ടാവും. ഔദ്യോഗികമായ ചുമതലകൾ വർദ്ധിക്കുന്നതാണ്. പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് വേതന വർദ്ധനവോ മറ്റു സാമ്പത്തിക ആനുകൂല്യമോ സിദ്ധിക്കും. ഗവേഷകർക്ക് പ്രോജക്ടുകൾ പരിസമാപ്തിയിൽ എത്തിക്കാനാവും. പ്രൊഫഷണലുകൾ തൊഴിൽപരമായ കിടമത്സരങ്ങൾ നേരിടുന്നതാണ്. ഉപഭോക്താക്കളുടെ ആവശ്യമറിഞ്ഞുള്ള വ്യാപാരവുമായി മുന്നോട്ടുപോകും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പരപ്രേരണയില്ലാതെ പങ്കുചേരുന്നതാണ്. മകരക്കൂറുകാർക്ക് ഏഴാം ഭാവത്തിൽ ചൊവ്വ സഞ്ചരിക്കുകയാൽ പ്രണയ തടസ്സം വരാം. കടബാധ്യതകൾ പരിഹരിക്കുന്നതിന് പോംവഴി തെളിയുന്നതാണ്. ഊഹക്കച്ചവടത്തിൽ ലാഭനഷ്ടങ്ങൾ മാറി മാറി വരും. ധനുക്കൂറുകാർ വാഹനം കൈകാര്യം ചെയ്യുന്നത് ഏറ്റവും ജാഗ്രതയോടെയാവണം. തിരുവോണം പ്രയത്‌നത്തിന് അംഗീകാരം ലഭിക്കും. ലക്ഷ്യപ്രാപ്തി സാധ്യമാകുന്നതാണ്. കൃത്യനിർവഹണം അഭംഗുരമാവും. ഗവേഷകരുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും അംഗീകരിക്കപ്പെടും. തൊഴിലിടത്തിൽ മുന്നത്തെക്കാളും സമാധാനമുണ്ടാകും. സുഹൃത്തുക്കളുടെ അനൈക്യം ഒത്തുതീർപ്പാക്കുന്നതിന് മുൻകൈയെടുക്കും. ദാമ്പത്യത്തിൽ സ്വാഭാവികത നിറയുന്നതാണ്. പരസ്പരധാരണ പുലർത്തിക്കൊണ്ട് കുടുംബകാര്യങ്ങളിൽ മുഴുകന്നതിനാവും. ഗൃഹനിർമ്മാണത്തിൽ ഏർപ്പെട്ട ധനമാന്ദ്യത്തിന് മാറ്റം വരുന്നതായിരിക്കും. മകളുടെ ജോലിക്കാര്യത്തിൽ ശുഭവാർത്ത പ്രതീക്ഷിക്കാം. പണയ വസ്തുക്കൾ വീണ്ടെടുക്കാനാവും. ശനി മൂന്നാം നക്ഷത്രത്തിൽ സഞ്ചരിക്കുകയാൽ ആരോഗ്യകാര്യങ്ങളിൽ ജാഗ്രതയുണ്ടാവണം. അവിട്ടം മുൻമാസത്തെക്കാൾ എന്തുകൊണ്ടും മെച്ചപ്പെട്ട ഫലങ്ങൾ വന്നെത്തും. ഉന്നതോദ്യോഗസ്ഥർ അനുകൂലമായ നിലപാട് കൈക്കൊള്ളും. കരാർ പണികൾ പുതുക്കിക്കിട്ടാം. ഇൻഷ്വറൻസ്, ചിട്ടി, നറുക്കെടുപ്പ് ഇവയിലൂടെ ധനാഗമം പ്രതീക്ഷിക്കാം. വസ്തുകച്ചവടത്തിൽ പ്രതീക്ഷിച്ചതിലും ലാഭമുണ്ടാകുന്നതാണ്. കടബാധ്യതയാൽ നട്ടം തിരിഞ്ഞവർക്ക് ഭാഗികമായ തിരിച്ചടവ് സാധ്യമായേക്കും. പഴയ വാഹനം മാറ്റിവാങ്ങാൻ കഴിയുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാഠ്യേതരങ്ങളായ ചില കലാ-കായിക- ബൗദ്ധിക പരിപാടികളിൽ പരീശീലനം കിട്ടാം. രോഗഗ്രസ്തനായ ബന്ധുവിനെ സന്ദർശിച്ച് വേണ്ട സഹായങ്ങൾ ചെയ്യാൻ സന്നദ്ധതയുണ്ടാവും. അമിതമായ ആത്മവിശ്വാസം ദോഷകരമാവാം. ചെലവിനങ്ങളിൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചതയം ആദിത്യൻ ഒമ്പതിലും കേതു അഷ്ടമത്തിലും ചൊവ്വ ആറിലും സഞ്ചരിക്കുന്നു. പലതരം സമ്മർദ്ദങ്ങളുണ്ടാവും. കുടുംബപരമായ കാര്യങ്ങളിൽ തെറ്റായ ഉപദേശം ലഭിച്ചേക്കാം. തൊഴിൽ തേടുന്നവർക്ക് താൽകാലികമായ ജോലി കൈവരുമെങ്കിലും അദ്ധ്വാനം കഠിനമായിരിക്കും. കക്ഷിരാഷ്ട്രീയത്തിൽ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞേക്കില്ല. ചെറുകിട വ്യാപാരികൾക്ക് വായ്പ ലഭിക്കാനിടയുണ്ട്. ആത്മീയ സാധനകൾക്ക് അവസരം ഉണ്ടാവും. വാക്കും കർമ്മവും ഒന്നാവാൻ sreeശ്രദ്ധ വേണം. വൃദ്ധദമ്പതികൾക്ക് മകളുടെ ജോലിസ്ഥലത്തേക്ക് താമസം മാറ്റേണ്ടി വരാം. കൂട്ടുകച്ചവടത്തിൽ അല്പലാഭം പ്രതീക്ഷിക്കാം. മാസത്തിൻ്റെ രണ്ടാം പകുതി മുതൽ സ്ഥിതിഗതികൾ മെച്ചപ്പെടുന്നതാണ്. പൂരൂരുട്ടാതി പ്രവൃത്തികളിലെ ശുഷ്കാന്തിയും നിഷ്കർഷയും ആദരിക്കപ്പെടും. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്നവർക്ക് വേതന വർദ്ധനവ് പ്രതീക്ഷിക്കാം. സുഹൃത്തുക്കളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കും. സംഘടനകളിൽ താത്പര്യം കുറയുന്നതാണ്. കുടുംബാംഗങ്ങളെ ഏകോപിപ്പിക്കും. അവരുടെ അഭിപ്രായങ്ങൾ മനസ്സു തുറന്ന് കേൾക്കും. വിൽപ്പനയിൽ തടസ്സം നേരിട്ട വസ്തു വിൽക്കാൻ സാധിക്കുന്നതാണ്. നവസംരംഭങ്ങൾ തുടങ്ങാൻ ഗ്രഹാനുകൂല്യം ഇല്ലാത്ത കാലമാണ്. ഗൃഹനിർമ്മാണത്തിൽ മാന്ദ്യം ഉണ്ടാകും. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലുകളിൽ നിന്നും സാമാന്യമായ വിധം വരുമാനം പ്രതീക്ഷിക്കാം. വിദേശത്തുള്ളവരുടെ തൊഴിൽ ക്ലേശങ്ങൾ കുറച്ചൊക്കെ പരിഹരിക്കപ്പെടും. ജാമ്യം നിൽക്കുന്നതിൽ ജാഗ്രത വേണം. ഉത്രട്ടാതി രാഹു ജന്മനക്ഷത്രത്തിലും ആദിത്യൻ അഷ്ടമത്തിലും വ്യാഴം മൂന്നിലും സഞ്ചരിക്കുന്നു. ലക്ഷ്യത്തെക്കുറിച്ച് അവ്യക്തതയുണ്ടാവും. പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമെങ്കിലും പകുതിയിൽ ഉപേക്ഷിക്കാം. പാരമ്പര്യമായി ചെയ്തുപോരുന്ന തൊഴിലിൽ നിന്നും സാമാന്യമായ വരുമാനം മാത്രമാവും കൈവരിക. ആദരണീയരെ നിന്ദിക്കുന്നവർക്കൊപ്പം ചേർന്നേക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ടതായ രേഖകൾ / അനുമതിപത്രം ഇവയ്ക്ക് കാലവിളംബം വരാനിടയുണ്ട്. ചെറുകിട വ്യാപാരത്തിൽ നിന്നും തരക്കേടില്ലാത്ത ലാഭം പ്രതീക്ഷിക്കാം. പ്രണയികൾക്ക് ആഹ്ളാദിക്കാനുള്ള സന്ദർഭങ്ങളുണ്ടാവും. സുഹൃൽ ബന്ധങ്ങൾ ദൃഢമാകുന്നതാണ്. അന്യനാട്ടിൽ കഴിയുന്നവർക്ക് വാർഷിക അവധി ലഭിച്ചേക്കും. രേവതി നക്ഷത്രനാഥനായ ബുധൻ്റെ ബലം വ്യക്തിപരമായും ഔദ്യോഗികമായും പ്രയോജനം ചെയ്യും. പരിശ്രമങ്ങൾക്ക് അർഹാംവിധം പ്രതിഫലം ലഭിക്കുന്നതായിരിക്കും. അവതരണ ശൈലിയിലെ പുതുമ എഴുത്തുകാർക്ക് കൂടുതൽ വായനക്കാരെ സമ്മാനിച്ചേക്കും. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ സ്വാശ്രയ ബിസിനസ്സുകളിൽ പരിഷ്കാരം നടപ്പിലാക്കും. അഞ്ചിൽ ചൊവ്വ സഞ്ചരിക്കുന്നതിനാൽ നിർബന്ധബുദ്ധി കൂടും. വേണ്ടാത്ത കാര്യങ്ങൾക്കുള്ള ശാഠ്യം ശത്രുക്കളെ സൃഷ്ടിക്കാനിടയുണ്ട്. അഷ്ടമത്തിലെ സൂര്യസ്ഥിതിയാൽ പിതൃപുത്രബന്ധത്തിൽ കാലുഷ്യം ഏർപ്പെടാം. വീടുവിട്ടു നിൽക്കുന്നവർക്ക് മടക്കം എളുപ്പമായേക്കില്ല. ജീവകാരുണ്യ പ്രവർത്തനത്തിന് സമയം കണ്ടെത്തുന്നതാണ്. പൂർവ്വകാല സുഹൃത്തുക്കളുടെ സമാഗമം സംഘടിപ്പിക്കാൻ മുൻകൈയെടുക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.