HOROSCOPE

തൊഴിലിൽ തടസ്സങ്ങളുണ്ടാവില്ല, പുതുവാഹനം വാങ്ങാൻ അനുകൂല സമയമല്ല

Follow Us ഒക്ടോബർ മാസത്തെ നക്ഷത്രഫലം 2024 ഒക്ടോബറിൽ ആദിത്യൻ കന്നി -തുലാം രാശികളിലായി സഞ്ചരിക്കുന്നു. ആദിത്യൻ ഒക്ടോബർ 16 വരെ കന്നിരാശിയിലാണ്. തുടർന്ന് തുലാം രാശിയിലും. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് വരുന്നു. ചന്ദ്രൻ മാസാദ്യം കറുത്ത പക്ഷത്തിലാണ്. ഒക്ടോബർ 2 ന് ബുധനാഴ്ച അമാവാസി വരുന്നു. ഒക്ടോബർ 4 മുതൽ 13 വരെയാണ് കേരളത്തിലെ നവരാത്രിക്കാലം. കേരളത്തിൽ വിജയദശമി 13 നും അയൽ സംസ്ഥാനങ്ങളിൽ 12 നും ആചരിക്കുന്നു. ഒക്ടോബർ 17 ന് വെളുത്തവാവാണ്. ഒക്ടോബർ 31 ന് വ്യാഴാഴ്ച ദീപാവലി അഥവാ നരകചതുർദ്ദശി ആഘോഷിക്കപ്പെടുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതിയിലും കേതു കന്നിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ബുധൻ കന്നിരാശിയിൽ ആണ്. ഒക്ടോബർ 10 ന് തുലാത്തിലേക്കും 30 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നു. ഒക്ടോബർ 19 വരെ ബുധന് മൗഢ്യാവസ്ഥയും ഉണ്ട്. ശുക്രൻ മാസത്തിന്റെ തുടക്കത്തിൽ തുലാത്തിലാണ്. ഒക്ടോബർ 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നുണ്ട്. ചൊവ്വ മാസാരംഭത്തിൽ മിഥുനം രാശിയിലാണ്. ഒക്ടോബർ 20 ന് നീചക്ഷേത്രമായ കർക്കടകത്തിൽ പ്രവേശിക്കുന്നു. ഒക്ടോബർ 28 വരെ ചൊവ്വ പുണർതം നാളിലുമാണ്. തുടർന്ന് പൂയത്തിലേയ്ക്ക്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ പുണർതം വരെയുള്ള നാളുകാരുടെ ഒക്ടോബർ മാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു. അശ്വതി ആദിത്യ ബുധന്മാരും കേതുവും ആറാമെടത്തിൽ സഞ്ചരിക്കുന്നതിനാൽ കാര്യവിജയം ഉണ്ടാവുന്നതാണ്. സുചിന്തിതമായ തീരുമാനങ്ങൾ, കൃത്യമായ നിർവഹണം എന്നിവ അഭിനന്ദനം നേടിത്തരും. പുതിയ കാര്യങ്ങളറിയാനുള്ള ത്വരയുണ്ടായിരിക്കും. മറ്റുള്ളവരിൽ ഉത്സാഹശീലം സംക്രമിപ്പിക്കാനും കഴിയുന്നതാണ്. ആത്മാർത്ഥത തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ചുറ്റുമാളുണ്ടാവുന്നത് വിജയമായി കരുതാം. മനസ്സിനെ ആഹ്ളാദിപ്പിക്കുന്ന അനുഭവങ്ങൾ കൂടുന്നതാണ്. മറ്റുള്ളവരുടെ സംതൃപ്തിയെക്കാൾ ആത്മഹർഷത്തിന് പ്രാധാന്യം നൽകുന്നതായിരിക്കും. സഹോദരരുടെ പൂർണ്ണമായ സഹകരണം പ്രതീക്ഷിക്കാം. ഒക്ടോബർ 17 മുതൽ സൂര്യൻ്റെ തുലാരാശി പ്രവേശം, ചൊവ്വയുടെ നാലിലെ സ്ഥിതി എന്നിവ വരികയാൽ ഗുണാനുഭവങ്ങൾക്ക് മങ്ങലേൽക്കാൻ സാധ്യതയുണ്ട്. ഭരണി പ്രയോജനമുള്ള കാര്യങ്ങൾ ചിന്തിക്കാനും പ്രാവർത്തികമാക്കാനും അനുകൂലമായ ഗ്രഹസ്ഥിതിയാണ് ഉള്ളത്. തൊഴിലിൽ തടസ്സങ്ങളുണ്ടാവില്ല. തൊഴിൽ അന്വേഷണം വിജയം കാണും. ഗവേഷകർക്ക് പ്രബന്ധരചന പൂർത്തിയാക്കാനാവും. ബുധൻ ബൗദ്ധികമായ ഉണർവ്വുണ്ടാക്കും. ശുക്രൻ്റെ സ്ഥിതിയാൽ കുടുംബ ഭദ്രത പ്രതീക്ഷിക്കാം. ജീവിതനിലവാരം ഉയരുന്നതായിരിക്കും. ഊഹക്കച്ചവടത്തിൽ നിന്നും ആദായം പ്രതീക്ഷിക്കാം. നവസംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. കൃഷിയിൽ താല്പര്യം ജനിക്കുന്നതാണ്. വസ്തുവകകളിൽ നിന്നും ചെറിയ വരുമാനം കിട്ടുന്നതാണ്. സൂര്യൻ തുലാം രാശിയിൽ പ്രവേശിക്കുന്ന ഒക്ടോബർ 17 മുതൽ കാര്യങ്ങൾ മന്ദഗതിയിലാവാം. അലസത പിടിപെടാം. സമയബന്ധിതമായി ദൗത്യങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞേക്കില്ല. കാർത്തിക മേടക്കൂറുകാർക്ക് ആദ്യപകുതിയും ഇടവക്കൂറുകാർക്ക് രണ്ടാം പകുതിയും ആശ്വാസകരമായിരിക്കും. നേട്ടങ്ങളിൽ കർമ്മരംഗപുഷ്ടി തന്നെ പ്രധാനം. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതല ലഭിക്കുന്നതാണ്. തൊഴിലന്വേണം സഫലമായേക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാവും. ഇഷ്ടവസ്തുക്കൾ വാങ്ങാൻ സാധിക്കുന്നതാണ്. ഗാർഹിക രംഗത്ത് സ്വസ്ഥതയുണ്ടാവും. കുടുംബകാര്യങ്ങൾക്ക് വേണ്ടത്ര സമയം നീക്കിവെക്കാനും മനസ്സർപ്പിക്കാനും സാധിക്കുന്നതാണ്. കിടപ്പുരോഗികൾക്ക് ആശ്വാസം പ്രതീക്ഷിക്കാം. മേടക്കൂറുകാർക്ക് മാസത്തിൻ്റെ രണ്ടാം പകുതിയിൽ മാനസിക സമ്മർദ്ദവും സാമ്പത്തികമായ ഞെരുക്കവും അനുഭവപ്പെടാം. ഇടവക്കൂറുകാർക്കാകട്ടെ മാസാദ്യത്തിൽ ചില പിടിപ്പുകേടുകൾ ഉണ്ടാവുന്നതാണ്. ആരോഗ്യ ജാഗ്രത അനിവാര്യം. പ്രണയക്ലേശത്തിന് സാധ്യത കാണുന്നു. രോഹിണി മാസാദ്യം ക്രിയാപരത വേണ്ടത്രയുണ്ടാവില്ല. ആലോചനകളും പുനരാലോചനകളും ആവർത്തിക്കും. സൗഹൃദങ്ങളും ബന്ധുത്വവും നിലനിർത്തുന്നത് വെല്ലുവിളിയായി അനുഭവപ്പെടും. ദൗത്യം ഏല്പിച്ചവർ പിൻവലിയാനിടയുണ്ട്. ആശയവിനിമയത്തിൽ അവ്യക്തത നിഴലിച്ചേക്കും. മാസത്തിൻ്റെ രണ്ടാം പകുതിക്കാവും മേന്മ അധികമുണ്ടാവുക. തർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയം നേടാനാവും. ഭൂമിയുടെ ക്രയവിക്രയത്തിലെ തടസ്സങ്ങൾ നീങ്ങുന്നതായിരിക്കും. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഏകാഗ്രതയുണ്ടാവും. സാങ്കേതിക വിജ്ഞാനം നേടുന്നതാണ്. തൊഴിലിടത്തിലും എല്ലാ വിഭാഗം ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കുന്നതിൽ വിജയം വരിക്കും. ധനപരമായി നല്ല ആശ്വാസമനുഭവപ്പെടുന്നതാണ്. മകയിരം ഇടവക്കൂറുകാർക്ക് 5 ,6 രാശികളിലും മിഥുനക്കൂറിന് 4,5 രാശികളിലും ആദിത്യൻ സഞ്ചരിക്കുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും പ്രയോഗിക്കാനും ഉത്സുകതയുണ്ടാവും. അലസത മിഥുനക്കൂറുകാർക്ക് കൂടിയേക്കും. എന്നാലും ലക്ഷ്യനിർവഹണത്തിൽ നിന്നും പിന്നോട്ടേക്ക് പോവില്ല. ആരുടെ ഉപദേശമാണ് ശരി എന്ന് ഇടവക്കൂറുകാരും സന്ദേഹികളാവുന്നതാണ്. പുതുവാഹനം വാങ്ങാൻ ഇപ്പോൾ അനുകൂല സമയമല്ല. സുഹൃൽ ബന്ധം ദൃഢമാകാം. അകലെയുള്ള ബന്ധുഗൃഹം സന്ദർശിക്കാൻ അവസരം ലഭിക്കുന്നതാണ്. മുടങ്ങിപ്പോയ കലാപഠനം പുനരാരംഭിക്കാൻ സാധിക്കുന്നതായിരിക്കും. വസ്തുവ്യാപാരം മാന്ദ്യത്തിലാകാനിടയുണ്ട്. മാതാപിതാക്കൾക്ക് പെൺമക്കളുടെ വീട്ടിൽ പോയി താൽക്കാലികമായി താമസിക്കേണ്ടി വരാം. വായ്പകൾ അടക്കുന്നതിൽ ക്ലേശിച്ചേക്കും. തിരുവാതിര ആദിത്യൻ 4, 5 രാശികളിൽ സഞ്ചരിക്കുന്നതിനാൽ പലതരം സമ്മർദ്ദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ചൊവ്വയും ജന്മരാശിയിൽ ഉള്ളതിനാൽ കരുതൽ എല്ലാക്കാര്യത്തിലും അനിവാര്യമാണ്. സാഹസങ്ങളിൽ നിന്നും പിന്തിരിയണം. ധനപരമായ അച്ചടക്കം പാലിക്കേണ്ടതുണ്ട്. കുടുംബത്തിലെ വയോജനങ്ങളുടെ ആരോഗ്യപാലനത്തിൽ അനാസ്ഥയരുത്. ഒപ്പം തന്നെ സ്വന്തം ആരോഗ്യകാര്യങ്ങളിലും ജാഗ്രത വേണം. ജാമ്യം നിൽക്കുന്നത് എല്ലാവശങ്ങളും പരിശോധിച്ചാവണം. ഉദ്യോഗം ഉപേക്ഷിക്കുന്നതിന് അനുകൂലതയില്ല. ദിവസക്കരാറുകൾ പുതുക്കപ്പെട്ടേക്കും. ഏജൻസി ഏർപ്പാടുകൾ ഒരുവിധം ലാഭകരമാവുന്നതാണ്. വാഹനം വാങ്ങുന്നത് പിന്നീടത്തേക്കാക്കുക ഉചിതമായിരിക്കും. ഭാവന ഉണർന്നു പ്രവർത്തിക്കുന്നത് കലാകാരന്മാർക്ക് ഗുണകരമാവും. ബുധൻ് സമയോചിതമായി പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതാണ്. പുണർതം ഗ്രഹാനുകൂല്യം വേണ്ടത്ര ഇല്ലാത്ത കാലമാകയാൽ പണം മുടക്കിയുള്ള പുതിയ സംരംഭങ്ങൾക്ക് തുനിയരുത്. സാഹസകർമ്മങ്ങൾ ഒഴിവാക്കണം. ചില കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുന്നതാണ്. ലക്ഷ്യം നേടാൻ ആവർത്തിത പരിശ്രമങ്ങൾ ആവശ്യമായി വന്നേക്കും. ഗൃഹത്തിൽ സമാധാനം കുറയാനിടയുണ്ട്. ജന്മനക്ഷത്രത്തിലൂടെ ചൊവ്വ സഞ്ചരിക്കുകയാൽ പെട്ടെന്ന് പ്രകോപിതരാവും. ഗൃഹനിർമ്മാണം മെല്ലേയാവും. ആരോഗ്യപരിരക്ഷയിൽ അലംഭാവമരുത്. വിദേശ പഠനത്തിന് അനുമതി വൈകാനാണ് സാധ്യത കാണുന്നത്. ചെലവിൽ നിയന്ത്രണം വന്നില്ലെങ്കിൽ കടബാധ്യതക്ക് സാധ്യതയുണ്ട്. കർക്കടകക്കൂറുകാരായ പുണർതം നാളുകാർ ഒക്ടോബർ പകുതി വരെ കർമ്മരംഗത്തിൽ നിന്നും നേട്ടങ്ങൾ കൊയ്യുന്നതായിരിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.