HOROSCOPE

കുടുംബജീവിതത്തിലെ സ്വൈരക്കേടുകൾ പരിഹരിക്കും, തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല

Follow Us ബുധൻ കന്നി രാശിയിൽ 2024 സെപ്തംബർ 23ന്, (1200 കന്നി 7 ന്) തിങ്കളാഴ്ച ബുധൻ തൻ്റെ ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കുന്നു. ഇതിനാൽ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു കൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ച വ്യക്തികളുടെ ഫലം എപ്രകാരമാവുമെന്ന് പരിശോധിക്കാം. ബുധന്/Mercury ക്ക് മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഒരു സവിശേഷതയുള്ളത് സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിവ മൂന്നും ഒരു രാശിയാണ് എന്നതാണ്. (മിഥുനം രാശി ബുധൻ്റെ സ്വക്ഷേത്രം മാത്രമാണ്) അതാകട്ടെ കന്നി/Virgo ആണ്. അതിലേക്ക് ബുധൻ സെപ്തംബർ 23 ന് പ്രവേശിക്കുന്നു. ഒക്ടോബർ 10 വരെ കന്നിരാശിയിൽ തുടരുന്നു. എന്നാൽ ഈ ഗുണഫലത്തെ തുരങ്കം വയ്ക്കുന്ന ഒരുകാര്യം ബുധന് ഈ കാലയളവിൽ മുഴുവൻ മൗഢ്യാവസ്ഥയുമുണ്ട് (combust) എന്നതാണ്. സൂര്യനും കന്നിരാശിയിൽ ബുധൻ്റെ സമീപത്തുകൂടി സഞ്ചരിക്കുകയാലാണ് ഈ സ്ഥിതി സംജാതമാകുന്നത്. സെപ്തംബർ 28 വരെ ബുധൻ ഉത്രം നക്ഷത്രമണ്ഡലത്തിലും തുടർന്ന് ഒക്ടോബർ 6 വരെ അത്തത്തിലും അതിനുശേഷം ചിത്തിരയിലും സഞ്ചരിക്കുന്നു. ഇക്കാലയളവിൽ സൂര്യനും ഉത്രം, അത്തം എന്നീ ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ഗോചരാൽ 2,4,6,8,10,11 എന്നീ ആറുരാശികളിൽ ബുധൻ ഗുണഫലങ്ങൾ നൽകും. മറ്റുള്ള ആറുരാശികളിൽ ദോഷകർത്താവ് ആയിരിക്കും. എന്നാൽ ബുധൻ കന്നിരാശിയിൽ ഏറ്റവും ബലശാലിയാകയാൽ ഗുണാനുഭവങ്ങൾക്ക് തന്നെയാവും മുൻതൂക്കം. അവയുടെ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. ചിങ്ങക്കൂറിന് (മകം, പൂരം, ഉത്രം ഒന്നാം പാദം) ബുധൻ രണ്ടാം ഭാവത്തിലാണ്. വാക്സിദ്ധി തുണയരുളും. വചോവിലാസത്താൽ പ്രശ്നങ്ങൾക്ക് ക്ഷണപരിഹാരം കാണുന്നതാണ്. വിദ്യാർത്ഥികൾക്ക് അദ്ധ്യാപരുടെ അനുമോദനം നേടാനാവും. ഗവേഷണ പ്രബന്ധം പണ്ഡിതരുടെ പ്രശംസ പിടിച്ചു പറ്റും. കുടുംബജീവിതത്തിലെ സ്വൈരക്കേടുകൾ ബുദ്ധിപൂർവ്വം പരിഹരിക്കുന്നതാണ്. സമൂഹത്തിൽ സ്വീകാര്യതയേറും. കാര്യാലോചന യോഗങ്ങളിൽ നിലപാടുകളും അഭിപ്രായപ്രകടങ്ങളും ശ്രദ്ധേയമായിത്തീരും. വ്യാപാര - വ്യവസായത്തിൽ നിന്നുള്ള ധനവരവ് പ്രതീക്ഷിച്ചതിലധികമായിരിക്കുന്നതാണ്. പാരമ്പര്യസ്വത്തുക്കൾ, ജീവിത പങ്കാളിയുടെ വസ്തുക്കൾ എന്നിവ കൈവശാവകാശത്തിൽ വരും. വിലകൂടിയ ആഭരണങ്ങളോ ഗൃഹോപകരണങ്ങളോ മികച്ച ഗ്രന്ഥങ്ങളോ പാരിതോഷികമായി ലഭിക്കാനിടയുണ്ട്. തൊഴിൽ യാത്രകൾ വിജയിക്കുന്നതാണ്. കന്നിക്കൂറിന് (ഉത്രം 1,2,3, അത്തം, ചിത്തിര 3,4) ജന്മരാശിയിൽ ബുധൻ സഞ്ചരിക്കുന്നു. കന്നിക്കൂറിൻ്റെ അധിപനുമാണ് ബുധൻ. അതിനാൽ ഒട്ടൊക്കെ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാവും. പഠന സംബന്ധിയായ കാര്യങ്ങളിൽ കൂടുതൽ ഉത്സുകത വരും. ഇഷ്ടജനങ്ങളെ സന്ദർശിക്കാനും സന്തോഷമനുഭവിക്കാനും അവസരം ലഭിക്കുന്നതായിരിക്കും. തീരുമാനങ്ങളും കർമ്മങ്ങളും ഏകപക്ഷീയമാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വാദവിവാദങ്ങൾക്ക് തിണ്ണമിടുക്ക് വന്നുചേരുമെങ്കിലും അതിനെ നിയന്ത്രിക്കണം. സ്വന്തം ബിസിനസ്സിൽ നിന്നും ലാഭം ഉയരും. ഊഹക്കച്ചടത്തിൽ വിജയിക്കാനായേക്കും. ഒപ്പമുള്ളവർക്ക് ഉചിതമായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയും. ആരോഗ്യപരമായി കരുതൽ പുലർത്തണം. കണക്കുകൾ കൃത്യമാക്കി സൂക്ഷിക്കാനും മറക്കരുത്. തുലാക്കൂറിന് (ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ) ബുധൻ പന്ത്രണ്ടാം രാശിയിൽ സഞ്ചരിക്കുന്നു. ചെലവ് കുറയ്ക്കാനും സാമ്പത്തിക അച്ചടക്കം പാലിക്കാനും ശ്രമിക്കണം. വലിയ ധനച്ചെലവുള്ള കോഴ്സുകൾക്ക് ചേരുവാൻ അവസരം ലഭിക്കുന്നതാണ്. ചില നേട്ടങ്ങൾക്ക് യാത്ര അനിവാര്യമാവും. ആ നിലയ്ക്ക് സമയനഷ്ടവും ശരീരക്ലേശവും വരാം. ഉദ്യോഗസ്ഥർക്ക് പദവിയിൽ ഉയർച്ച വരുവാനിടയുണ്ട്. എന്നാൽ ഒപ്പം സ്ഥലം മാറ്റത്തിനും സാധ്യത കാണുന്നു. വ്യവഹാരങ്ങൾക്ക് പ്രേരണയുണ്ടാവും. മുതിരാതിരിക്കുക ഉത്തമം. ബിസിനസ്സിൽ ഒരുപാട് മുതൽ മുടക്കാതിരിക്കുന്നത് നല്ലത്. ബന്ധുക്കളുടെ വാക്കുകൾ ആശയക്കുഴപ്പത്തിന് ഇടവരുത്തിയേക്കും. ആദർശം പറയും. പ്രായോഗികമായി വിരുദ്ധമായത് ചെയ്യുകയാൽ കുടുംബാംഗങ്ങളുടെ പോലും പരിഹാസത്തിന് പാത്രമാകാം. വൃശ്ചികക്കൂറിന് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട) പതിനൊന്നാം ഭാവത്തിൽലാണ് ബുധൻ സഞ്ചരിക്കുന്നത്. ഏതുഗ്രഹവും ലാഭഭാവം എന്നറിയപ്പെടുന്ന പതിനൊന്നാമെട ത്തിൽ അധികം ശുഭഫലങ്ങൾ നൽകും. ബുധൻ ബലവാനും കൂടിയാകയാൽ വൃശ്ചികക്കൂറുകാർക്ക് ബന്ധുജനപ്രീതി ഉണ്ടാവും. അവരിൽ നിന്നും ധനം, ഉപഹാരം ഇവ ലഭിക്കാം. കച്ചവടക്കാർക്ക് കരാറുകളും ഏജൻസി വ്യാപാരവും അനുകൂലമായി വരും. ആവശ്യപ്പെട്ട ദിക്കിലേക്ക് സ്ഥലംമാറ്റം ലഭിക്കാം. സംഘടനകളിൽ നേതൃപദവിയിലെത്തും. ഏകോപനസിദ്ധി പ്രശംസനീയമാവും. കടം വാങ്ങിയവർ മടക്കിനൽകിയേക്കാം. സാഹിത്യ പ്രവർത്തനത്തിൽ വ്യക്തമായ ദിശാബോധം വരുന്നതാണ്. തൊഴിൽ തേടുന്നവർക്ക് നിരാശപ്പെടേണ്ടി വരില്ല. വിവാഹാർത്ഥികൾക്കും ശുഭവാർത്ത പ്രതീക്ഷിക്കാവുന്നതാണ്. ബുദ്ധിശക്തി ഉണർന്ന് പ്രവർത്തിക്കും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.