HOROSCOPE

Daily Horoscope October 09, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) ആഴ്‌ച ഏതാണ്ട് പകുതി പിന്നിട്ടിരിക്കുന്നു, നിങ്ങൾ ഇപ്പോഴും കാര്യമായ നേട്ടങ്ങൾ കൈവരിച്ചതായി തോന്നുന്നില്ല. ഒരുപക്ഷേ ഇത് ഏതെങ്കിലും യാഥാസ്ഥിതിക അർത്ഥത്തിൽ നേട്ടത്തിനുള്ള സമയമല്ല. എന്തുകൊണ്ടാണ് നിങ്ങൾ ഒരു മാറ്റത്തിന് ശ്രമിക്കാത്തത്? നിങ്ങൾ മുൻകാല തടസങ്ങൾ മറന്ന് നിങ്ങളുടെ പദ്ധതികളുമായി മുന്നോട്ട് പോകണം. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) ഭാഗ്യ നക്ഷത്രങ്ങൾ നിങ്ങൾക്ക് അനുകൂലമായി തുടരുന്നു. പ്രധാനമായും ഏപ്രിൽ മാസത്തിലും മെയ് തുടക്കത്തിലും ജനിച്ചവർക്ക്​ ഇതു അനുകൂലമാണ്. മെയ് അവസാനത്തോടെ ജനിച്ച ഇടവം രാശിക്കാർക്ക് അവരുടെ പൂർണ്ണമായ ഗ്രഹ വിന്യാസത്തിനായി അൽപ്പം കൂടി കാത്തിരിക്കേണ്ടി വരും. പക്ഷേ ഇപ്പോഴും അവരുടെ നേട്ടങ്ങങ്ങൾ അനുഭവിക്കാൻ കഴിയും. ഓർക്കുക, അതിനായി പങ്കാളികൾ മുൻകൈ എടുക്കേണ്ടി വന്നേക്കാം. മിഥുനം രാശി (മെയ് 22 - ജൂൺ 21) നിങ്ങളുടെ സാമ്പത്തിക സങ്കീർണതകളെക്കുറിച്ച് ധാരാളം പറയുകയും എഴുതുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ പറയാൻ പറ്റുന്നത്, നിങ്ങൾ ഇപ്പോഴും പല കാര്യങ്ങളിലും പോരാടുന്നുണ്ടെന്നും എന്നാൽ ഏതാനും ആഴ്‌ചകൾക്കുള്ളിൽ സ്ഥിതിഗതികൾ ഗണ്യമായി ലഘൂകരിക്കപ്പെടുമെന്നുമാണ്. ഒന്നാമതായി, നിങ്ങളുടെ ഗ്രഹാധിപനായ ബുധൻ അതിൻ്റെ നിലവിലെ സ്ഥാനത്തു നിന്ന് പുറത്തുകടക്കണം. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) വ്യത്യസ്‌ത ഗ്രഹങ്ങൾ, അവയുടെ വ്യത്യസ്‌ത വഴികളിൽ, നിങ്ങൾക്ക് ചില ശോഭയുള്ള സാമ്പത്തിക ആശയങ്ങൾ കൊണ്ടുവരുന്നു. എന്നിരുന്നാലും, ഉയർന്നുവരുന്ന എതിർപ്പിനെ നേരിടാതിരിക്കണമെങ്കിൽ നിങ്ങളുടെ പദ്ധതികൾ പ്രാബല്യത്തിൽ വരുത്തുന്നതിലേക്ക് നിങ്ങൾ ഉടൻ നീങ്ങണം. പക്ഷേ, ഒരു ചെറിയ ഘർഷണം അനിവാര്യമായിരിക്കാം, ഒരുപക്ഷേ അത് ഉപയോഗപ്രദമായേക്കാം. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) നിങ്ങളുടെ നിലവിലെ നക്ഷത്രങ്ങളുടെ ദീർഘകാല പ്രഭാവം അളക്കാൻ പ്രയാസമാണ്. നമുക്ക് ഉറപ്പോടെ പറയാൻ കഴിയുന്നത്, ഈ ആഴ്‌ചയിലെ പൊതുവായ വ്യതിചലനം നിങ്ങള ബാധിക്കില്ലാ എന്നാണ്. ഇതുവരെ, പ്രകോപിപ്പിക്കുന്ന തരത്തിൽ അവ്യക്തമായി തുടരുന്ന ചില വ്യക്തിപരമായ പ്രശ്‌നങ്ങളിഷ വ്യക്തത ലഭിക്കും. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) വിചിത്രമായ ഒരു കഥയ്ക്ക് സന്തോഷകരമായ ഒരു അന്ത്യമുണ്ടാകുമെന്ന് കേൾക്കുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകാം. ഭൂതകാലത്തെ പിന്നിലാക്കി ഒന്നും സംഭവിച്ചില്ലെന്ന് നടിക്കുക മാത്രമാണ് ഇപ്പോൾ മുന്നിലുള്ള ഏക പോംവഴി എന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. എന്നാൽ യഥാർത്ഥത്തിൽ അങ്ങനെയല്ല, അത് നിങ്ങൾ തന്നെ വിസ്മരിക്കരുത്. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23) അസാധാരണമായ അളവിലുള്ള ഗ്രഹ പ്രവർത്തനം നിങ്ങളെ ഒരു ഉറച്ച പാഠം പഠിപ്പിക്കുന്നു. അതായത് പൊള്ളയായ അടിത്തറയിൽ പണിത് ഉയർത്തിയ ഒരു വീട് അധികകാലം നിലനിൽക്കില്ലാ എന്നതു പോലെ. കൂടുതൽ സ്ഥിരത കൈവരിക്കേണ്ട സമയമാണിത്. ഒരർത്ഥത്തിൽ, നിങ്ങൾ യഥാർത്ഥ ലോകത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) ഒരു പ്രത്യേക പങ്കാളിത്തം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ട സമയം അതിവേഗം ആസന്നമായിരിക്കുന്നു. അന്തിമ തീരുമാനം എടുക്കുന്നതിനും തുറന്നു പറച്ചിലുകൾ നടത്തുന്നതിനും ഇപ്പോൾ ഉള്ളതിനേക്കാൾ മികച്ച സമയമായിരിക്കാം വാരാന്ത്യം. എന്നാൽ അടുത്ത ആഴ്ച ഇതിലും മികച്ചതായിരിക്കുമെന്ന് നിങ്ങളിൽ ചിലർ പ്രതീക്ഷിക്കാം. ധനു രാശി (നവംബർ 23 - ഡിസംബർ 22) നിങ്ങൾ മുന്നോട്ട് പോകണം, അല്ലെങ്കിൽ ഒരു സുപ്രധാന അവസരം നഷ്ടപ്പെടാം. നിങ്ങളുടെ രാശിയുടെ വളരെ അനുകൂലവും സൗഹൃദപരവുമായ ഭാഗങ്ങളിൽ ബുധൻ ദീർഘനേരം ചെലവഴിക്കില്ല. അതിനാൽ, സാധ്യതയില്ലെങ്കിലും വ്യത്യസ്ത ഓപ്ഷനുകൾ പരീക്ഷിച്ചുകൊണ്ട് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് കഴിയുന്നത് നിങ്ങൾ ചെയ്യണം. മകരം രാശി (ഡിസംബർ 23 - ജനുവരി 20) ഒരു വേർപിരിയൽ, അല്ലെങ്കിൽ ചില ഒഴുവാക്കലുകൾ, നിങ്ങൾക്ക് മുറിവ് ഉണ്ടാക്കിയേക്കാം. എന്നിരുന്നാലും, ഈ നിമിഷത്തിൻ്റെ ചൂടിൽ ചെയ്തതെന്തും നിങ്ങൾ ആഗ്രഹിക്കുന്നതല്ലായിക്കാം. അത് ചിലപ്പോൾ പാഴായേക്കാം. പ്രതിബദ്ധതയുടെ ചോദ്യം ഉണ്ടാകണം. നിങ്ങൾക്ക് ചില കാര്യങ്ങൾ തോന്നുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ തന്നെ കണ്ടെത്തണം. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) നിങ്ങളുടെ പ്രതിഭയ്ക്ക് നിങ്ങൾ പ്രശസ്തനാണ്. അധ്യാപകരും തൊഴിലുടമകളും സഹപ്രവർത്തകരും ബന്ധുക്കളും ഇപ്പോൾ നിങ്ങളുടെ ചില പ്രത്യേക ആശയങ്ങളുമായി മുന്നോട്ടുപോകാൻ ഇടം നൽകാൻ തയ്യാറാണെന്ന് പ്രതീക്ഷിക്കാം. എന്നിരുന്നാലും നിങ്ങളുടെ യഥാർത്ഥ ഉദ്ദേശ്യങ്ങൾ ആരും തെറ്റിദ്ധരിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കണം. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) മറ്റുള്ളവരുടെ കാര്യങ്ങളിൽ, ആവശ്യമില്ലാത്തപ്പോൾ ഇടപെടുന്ന ഒരു മോശമായ ശീലം നിങ്ങൾക്കുണ്ട്. ഇത് ഒരു നിഷ്‌കളങ്കമായ ഗുണം ആകാം. ചിലപ്പോൾ ചിലർക്കു പ്രിയപ്പെട്ടതുമാകാം. എന്നാൽ ഭൂരിഭാഗം സമയങ്ങളിലും ഈ സ്വഭാവം നിങ്ങൾക്ക് തിരിച്ചടിയാകാറുണ്ട്. സ്വന്തം കാര്യം നോക്കി സ്വന്തം ലക്ഷ്യത്തിനായി പരിശ്രമിക്കുന്നതാണ് ഊ ആഴ്‌ച നിങ്ങൾക്ക് നല്ലത്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.