HOROSCOPE

വാരഫലം, മകം മുതൽ തൃക്കേട്ട വരെ; Weekly Horoscope, October 13-October 19

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കന്നി - തുലാം രാശികളിൽ ചിത്തിര ഞാറ്റുവേലയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 17 ന് വെളുത്തവാവ് ആണ്. പിറ്റേന്നുമുതൽ ചന്ദ്രൻ കറുത്തപക്ഷത്തിൽ. അവിട്ടം മുതൽ ഭരണി - കാർത്തിക വരെയാണ് ഈയാഴ്ചത്തെ നക്ഷത്രങ്ങൾ. ശനി കുംഭം രാശിയിൽ വക്രഗതിയിൽ ചതയത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. ബുധൻ തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ഈയാഴ്ചയും ബുധൻ മൗഢ്യസ്ഥിതിയിൽ തുടരുകയാണ്. ശുക്രൻ ഞായറാഴ്ച തുലാത്തിൽ നിന്നും വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. സഞ്ചാരം വിശാഖത്തിലും അനിഴത്തിലുമായാണ്. ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറാഴ്ച ഉച്ചവരെ മിഥുനക്കൂറുകാർക്കും തുടർന്ന് ചൊവ്വാഴ്ച്ച ഉച്ചവരെ കർക്കിടകക്കൂറുകാർക്കും ആണ്. അതിനുമേൽ വ്യാഴാഴ്ച സായാഹ്നം വരെ ചിങ്ങക്കൂറുകാർക്ക്. തുടർന്ന് ശനി സായാഹ്നം വരെ കന്നിക്കൂറുകാർക്കും അതിനുമേൽ തുലാക്കൂറുകാർക്കുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മകം മുതൽ തൃക്കേട്ട വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു. മകം സമചിത്തതയോടു കൂടി പെരുമാറും. പ്രവർത്തന ശൈലിയിൽ മാറ്റം വരുത്താൻ തയ്യാറാവുന്നതാണ്. ഗൃഹത്തിലെ ഇളം തലമുറയുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നതിലെ വിമുഖത മാറും. മുൻവാരങ്ങളിൽ പൂർത്തിയാക്കാത്ത കാര്യങ്ങൾ വാരാദ്യം തന്നെ പൂർത്തീകരിക്കും. ഭോഗസുഖമുണ്ടാവും. പ്രണയികൾക്ക് സന്തോഷാനുഭവങ്ങൾ നിരന്തരമാവും. ഭൂമിയിൽ നിന്നുമുള്ള ആദായം ഫലപ്രദമായി അത്യാവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്തും. കിടപ്പുരോഗികൾക്ക് പുതിയ ചികിൽസ ഫലപ്രദമാകുന്നതാണ്. സ്ഥലം മാറ്റക്കാര്യത്തിൽ അനിശ്ചിതത്വം തുടരും. പൂരം യാത്രകൾ അനിവാര്യമാകും. വ്യക്തിപരവും തൊഴിൽപരവുമായ ആവശ്യങ്ങൾ അതിലുണ്ടാവും. ചിന്താപൂർവ്വം തീരുമാനങ്ങൾ കൈക്കൊള്ളും. ക്രിയാത്മകത കൂടുന്നതായിരിക്കും. വിദ്യാർത്ഥികൾ പഠനത്തിനൊപ്പം കലാപരമായ കാര്യങ്ങളിലും താല്പര്യം കാട്ടുന്നതാണ്. കൂട്ടുകച്ചവടത്തിൽ പുതിയ പാർട്ണർമാരെ ഉൾപ്പെടുത്തുന്ന കാര്യത്തിൽ തർക്കങ്ങൾ ഏർപ്പെടാം. ദാമ്പത്യത്തിൽ സുഖവും സംതൃപ്തിയും അനുഭവപ്പെടും. വസ്തുവകകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ബുധനും വ്യാഴനും ശുഭാരംഭത്തിന് ഉചിതമല്ല. ഉത്രം ആദിത്യസഞ്ചാരം അനുകൂലമല്ലാത്തതിനാൽ ഔദ്യോഗികമായി സമ്മർദ്ദം തുടരും. ദുർഘടപ്രശ്നങ്ങൾ പരിഹരിക്കുന്ന ചുമതല ഒറ്റയ്ക്ക് ഏൽക്കേണ്ടി വരുന്നതായിരിക്കും. വ്യാപാര വ്യവസായരംഗം മോശമാവില്ല. വിപണിയിലെ കിടമത്സരങ്ങളെ ധൈര്യപൂർവ്വം അഭിമുഖീകരിക്കും. ജാമ്യം നിൽക്കും മുൻപ് വ്യവസ്ഥകൾ മനസ്സിലാക്കപ്പെടണം. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാകും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ സ്വീകാര്യമായി തോന്നിയേക്കും. ബന്ധുക്കളുടെ സഹകരണം പ്രതീക്ഷിച്ചതിലധികമാവും. ദൈവിക സമർപ്പണങ്ങൾക്ക് സമയം കണ്ടെത്തും. അത്തം നക്ഷത്രനാഥനായ ചന്ദ്രന് ബലമുള്ള വാരമാകയാൽ മനപ്രസാദമുണ്ടാവും. ചെയ്യുന്ന ജോലികളിൽ തൃപ്തി ഭവിക്കും. സാങ്കേതിക കാര്യങ്ങളിൽ കൂടുതൽ അറിവുനേടാൻ പരിശ്രമിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കുള്ള യത്നം വിജയം കാണും. സുഹൃദ്ബന്ധം കൂടുതൽ ദൃഢതരമാവും. മിതവ്യയശീലം പാലിക്കാൻ കഴിഞ്ഞേക്കില്ല. ഗൃഹം പുതുക്കിപ്പണിയുന്നതിൽ വിദഗ്ദ്ധരുടെ ഉപദേശം തേടും. ഭക്ഷണകാര്യത്തിൽ സ്വയം നിയന്ത്രണം കൊണ്ടുവരും. വെള്ളി , ശനി ദിവസങ്ങൾ അഷ്ടമരാശിക്കൂറ് ആകയാൽ കരുതൽ വേണ്ടതുണ്ട്. ചിത്തിര പൊതുപ്രവർത്തകർ ഉറച്ച തീരുമാനങ്ങളെടുക്കും. ചിലപ്പോൾ അത് ബുദ്ധിപരമല്ലെന്ന് വന്നേക്കുമെങ്കിലും വ്യതിചലനത്തിന് മുതിരുകയില്ല. വിവിധങ്ങളായ കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണ്. സ്വാശ്രയ തൊഴിലിനായി വായ്പ നേടാനുള്ള ശ്രമം വിജയിച്ചേക്കില്ല. വിദേശത്തുള്ള സുഹൃത്തുക്കളുടെ സഹായം ലഭിച്ചേക്കാം. പ്രണയബന്ധം ദൃഢതരമാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുന്നതാണ്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വൈദ്യോപദേശം കൈക്കൊള്ളും. ചോതി സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അലച്ചിലും തടസ്സവും തുടരുന്നതാണ്. മേലധികാരികളുടെ ഭാഗത്തുനിന്നും നിസ്സഹകരണം ഉണ്ടാവും. വായ്പകൾ അടയ്ക്കുന്നതിൽ തടസ്സം വരാനിടയുണ്ട്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറാനായി വ്യക്തിപരമായ ആവശ്യങ്ങൾ മാറ്റിവെക്കുന്നതാണ്. സന്നദ്ധപ്രവർത്തനങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയും. അറ്റകുറ്റപ്പണി കഴിഞ്ഞ് വാഹനം ഉപയോഗപ്രദമാവും. മുൻ സഹപാഠികളുമായി ഒത്തുചേരാനവസരം കൈവരുന്നതാണ്. ഏജൻസി പ്രവർത്തനത്തിൽ ലാഭം പ്രതീക്ഷിക്കാം. ഭോഗസുഖം, സുഖഭക്ഷണം എന്നിവയുണ്ടാവും. വിശാഖം പരിഗണന നൽകാതെ പ്രവർത്തിക്കും. ആദ്യം ചെയ്യേണ്ടതാവില്ല ആദ്യം ചെയ്യുക. തന്മൂലം ചില സമ്മർദ്ദങ്ങൾ ഉണ്ടായേക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളെ ബോധവൽക്കരിക്കേണ്ട സാഹചര്യം സംജാതമാകും. പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് അസൗകര്യമുള്ള ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതായി വന്നേക്കും. ധനവരവ് മോശമാവില്ല. പുതിയ ധനാഗമ മാർഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതാണ്. വിദേശത്തുനിന്നും സ്കോളർഷിപ്പിന് അംഗീകാരമുണ്ടാവും. പിതൃ-പുത്ര ബന്ധത്തിലെ സ്വൈരക്കേടുകൾ പരിഹരിക്കുന്നതാണ്. അനിഴം മുൻതീരുമാനങ്ങൾ ഭംഗിയായി നിറവേറ്റാനാവും. പല കാര്യങ്ങളിലും ആധികാരികമായ അഭിപ്രായം പറയും. സാമൂഹികമായ അംഗീകാരം വർദ്ധിക്കുന്നതാണ്. സുഹൃത്തുക്കളുടെ സഹായം ശക്തി പകരും. ഇഷ്ടവസ്തുക്കൾ പാരിതോഷികമായി ലഭിക്കുന്നതാണ്. ആശയവിനിമയശേഷി കൊണ്ട് സദസ്സുകളെ കീഴടക്കുന്നതാണ്. നേതൃപദവിയിലേക്ക് നിർദ്ദേശിക്കപ്പെടാം. കുടുംബകാര്യങ്ങളിൽ ജീവിതപങ്കാളിയുടെ ഉപദേശം വിലപ്പെട്ടതായി അനുഭവപ്പെടും. പഴയ കടബാധ്യതകൾ പരിഹരിക്കുവാൻ വഴിതെളിയുന്നതാണ്. വാരാന്ത്യം കൂടുതൽ ശോഭയുള്ളതാവും. തൃക്കേട്ട സർക്കാർ കാര്യങ്ങളിൽ അനുകൂലമായ നടപടികളുണ്ടാവും. ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ പ്രീതി ലഭിക്കുന്നതാണ്. ബുദ്ധിപരമായ തന്ത്രങ്ങൾ മെനഞ്ഞ് ശത്രുക്കളെ പരാജയപ്പെടുത്തും. കായികമായ പരിശീലനം അഭംഗുരമായി തുടരാനാവും. പ്രധാന തീരുമാനങ്ങൾ സഹപ്രവർത്തകരുടെ നിർദ്ദേശപ്രകാരം കൈക്കൊള്ളും. ഉടമ്പടികളിൽ ഒപ്പിടും മുൻപ് നിയമക്കുരുക്കുകൾ ഉണ്ടോ എന്നു പരിശോധിക്കണം. സാമ്പത്തികമായ അച്ചടക്കം അനിവാര്യമാണ്. ഭൂമി വ്യാപാരത്തിൽ അമളി പറ്റുവാൻ സാധ്യതയുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.