HOROSCOPE

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, October 20-October 26

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ തുലാം രാശിയിൽ ചിത്തിര, ചോതി ഞാറ്റുവേലകളിലായി സഞ്ചരിക്കുന്നു. ചന്ദ്രൻ കൃഷ്ണപക്ഷത്തിൽ കാർത്തിക - രോഹിണി മുതൽ ആയില്യം - മകം വരെയുള്ള നക്ഷത്രങ്ങളിലാണ്. കറുത്ത തൃതീയ മുതൽ ദശമി വരെയുള്ള തിഥികളാണ് ഈയാഴ്ചയുള്ളത്. ഒക്ടോബർ 20ന് ആണ് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിൽ പ്രവേശിക്കുന്നത്. കർക്കടകം ചൊവ്വയുടെ നീചരാശിയാണെന്നത് ഓർമ്മിക്കുമല്ലോ? ഈയാഴ്ച മുഴുവൻ ചൊവ്വ പുണർതം നാലാംപാദത്തിലാണ്. ബുധൻ തുലാം രാശിയിൽ ചോതി - വിശാഖം നക്ഷത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. ഒക്ടോബർ 21 ന് ഒരുമാസക്കാലമായി തുടരുന്ന ബുധൻ്റെ മൗഢ്യം അവസാനിക്കും. ശുക്രൻ വൃശ്ചികം രാശിയിൽ അനിഴം നക്ഷത്രത്തിലാണ് ഈയാഴ്ച സഞ്ചരിക്കുന്നത്. ശനി കുംഭം രാശിയിൽ വക്രഗതിയിൽ ചതയം നക്ഷത്രത്തിൽ തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ഈയാഴ്ചത്തെ അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്: ഞായർ മുഴുവനും തിങ്കൾ സന്ധ്യവരേയും തുലാക്കൂറുകാർക്ക് അഷ്ടമരാശിയുണ്ട്. തുടർന്ന് ബുധൻ അർദ്ധരാത്രിവരെ വൃശ്ചികക്കൂറുകാർക്ക്. അതിനുശേഷം ശനിയാഴ്ച പ്രഭാതം വരെ ധനുക്കൂറുകാർക്കും തുടർന്ന് മകരക്കൂറുകാർക്കും അഷ്ടമരാശി ഭവിക്കുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു അശ്വതി ന്യായമായ ആഗ്രഹങ്ങൾ സഫലമാവുന്നതാണ്. തൊഴിലിടത്തിൽ സമ്മർദ്ദം കുറയും. എന്നാൽ കർമ്മനൈരന്തര്യത്താൽ വിശ്രമിക്കാനവസരം കിട്ടിയേക്കില്ല. രണ്ടാമെടത്ത് കേസരിയോഗം വരികയാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ വാക്ശുദ്ധി, ധനലാഭം, കുടുംബ സൗഖ്യം എന്നിവ കൂടുതലായി പ്രതിക്ഷിക്കാം. ചൊവ്വ, ബുധൻ, ദിവസങ്ങളിൽ പലരുടെയും സഹായവും പിന്തുണയും പ്രവൃത്തിവിജയത്തിന് കാരണമാകും. വ്യാഴം , വെള്ളി , ശനി ദിവസങ്ങളിൽ ചന്ദ്രകുജയോഗം ഉള്ളതിനാൽ മനക്ലേശമുണ്ടായാലും കാര്യനിർവ്വഹണം തടസ്സപ്പെടില്ല. വാഹനയാത്രയിൽ ശ്രദ്ധ കുറയരുത്. ഭരണി വാക്കുകൾ ശ്രദ്ധാപൂർവ്വം പറയും. ആദ്ധ്യാത്മിക രംഗത്തുള്ളവരുടെ പരിചയം നേടുന്നതാണ്. പതിവുകാര്യങ്ങൾ മുടങ്ങുകയില്ല. അടുക്കും ചിട്ടയും പ്രശംസിക്കപ്പെടുന്നതാണ്. സുഹൃത്തുക്കളുടെ സമാഗമത്താൽ മാനസിക സൗഖ്യം വന്നുചേരും. ഭൂതകാല സ്മരണയിൽ മുഴുകുന്നതാണ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രതീക്ഷിച്ച സഹായം വന്നെത്തിയേക്കും. പാരിതോഷികങ്ങൾ, ഇഷ്ടവസ്തുക്കൾ ഇവ ലഭിച്ചേക്കാം. വീടിൻ്റെ നവീകരണം ചർച്ചചെയ്യപ്പെടും. പണം കണ്ടെത്തുന്ന കാര്യം വിഷമിപ്പിക്കാം. പാരമ്പര്യ തൊഴിലിൽ നിന്നും ആദായം കുറയും. കാർത്തിക സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. വാരാദ്യ ദിവസങ്ങളിൽ അശനശയന സുഖമുണ്ടാവും. ബന്ധുസമാഗമം സന്തോഷമേകും. പാരിതോഷികങ്ങൾ ലഭിക്കാനിടയുണ്ട്. ഔദ്യോഗികമായി കൂട്ടുത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റാൻ കഴിയുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ ഏറെ പരിശ്രമിക്കേണ്ടി വരുന്നതാണ്. കുടുംബത്തിൻ്റെ ആവശ്യങ്ങൾ അധികരിച്ചേക്കും. ധനപരമായി തെല്ല് ഞെരുക്കം അനുഭവപ്പെടുകയാൽ അവയിൽ ചിലതൊക്കെ ഒഴിവാക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ആലസ്യം ഉണ്ടായേക്കും. രോഹിണി വാരത്തിൻ്റെ തുടക്കം ആശാവഹമായേക്കില്ല. ചെലവിനായിരിക്കും മുൻതൂക്കം വരുന്നത്. ചെറുയാത്രകൾ ചെയ്യേണ്ടിവരും. തുടർ ദിവസങ്ങളിൽ പുണ്യകാര്യങ്ങളും ക്ഷേത്രദർശനവും നടന്നേക്കും. സുഹൃൽ സമാഗമങ്ങളിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കും. ഔദ്യോഗിക കൃത്യങ്ങളിൽ തടസ്സമുണ്ടാകാം. ആലസ്യം ഭവിക്കാനും സാധ്യതയുണ്ട്. സഹോദരൻ്റെ നിലപാടുകൾ ഗുണകരമാവും. വാക്കുകളിൽ കാർക്കശ്യം കലരാതെ നോക്കേണ്ടതുണ്ട്. തന്മൂലം ചിലർ ശത്രുക്കളാവും. വസ്തുവില്പനയിലെ മാന്ദ്യം നീങ്ങിയേക്കും. നീക്കുപോക്കുകൾ വേണ്ടിവരുന്നതാണ്. മകയിരം കൃത്യാന്തരങ്ങൾ വർദ്ധിക്കുന്നതാണ്. തനിക്കു വേണ്ടിയും അന്യനു വേണ്ടിയും അധ്വാനിക്കേണ്ട സ്ഥിതയുണ്ടാവും. മൗനം ഭജിക്കേണ്ട സാഹചര്യവും ഭവിക്കാം. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനായേക്കില്ല. കച്ചവടത്തിൽ ലാഭമുണ്ടാവുന്നതാണ്. എന്നാൽ മുൻപ് വാങ്ങിയ കടത്തിൻ്റെ കൊള്ളപ്പലിശ ഇനത്തിൽ തന്നെ കുറേ പണം ചെലവാകും. മിഥുനക്കൂറുകാർ രണ്ടിൽ ചൊവ്വ സഞ്ചരിക്കുകയാൽ പരുക്കൻ വാക്കുകൾ ഉച്ചരിക്കും. ദാമ്പത്യത്തിൽ സമാധാനം പുലരാൻ അനുരഞ്ജനം അനിവാര്യമാകും. തിരുവാതിര പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളും മുൻപ് പുനരാലോചന നല്ലതാണ്. വേണ്ടിയിരുന്നില്ലെന്ന് പിന്നീട് തോന്നാനിടയുണ്ട്. ചൊവ്വ ജന്മരാശിയിൽ നിന്നും മാറിയത് കുറച്ചൊക്കെ ആശ്വാസകരമാണ്. അനാവശ്യമായ സമ്മർദ്ദം കുറയും. ലാഘവത്വമുണ്ടാവുന്നതാണ്. ആകസ്മിക യാത്രകൾ വാരാദ്യം വേണ്ടി വരാം. കൈവായ്പകൾ വാങ്ങാനും സാധ്യതയുണ്ട്. മറ്റു ദിവസങ്ങൾ താരതമ്യേന ആശ്വാസകരമാണ്. ജീവിതപങ്കാളിയുടെ ആരോഗ്യപ്രശ്നങ്ങൾക്ക് നല്ല ചികിൽസ ലഭിക്കും. കർമ്മരംഗം സക്രിയമാവും. മകളുടെ കാര്യത്തിൽ ശുഭതീരുമാനം കൈക്കൊള്ളും. പുണർതം ചൊവ്വ പുണർതം നാളിൽ തുടരുകയാൽ എല്ലാക്കാര്യങ്ങളിലും ജാഗ്രത വേണം. കൃത്യമായ ആസൂത്രണമില്ലാതെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പക്ഷം പരാജയം വരാനിടയുണ്ട്. മിക്കപ്പോഴും സാമ്പത്തിക അച്ചടക്കം പാലിക്കാനായേക്കില്ല. പുതിയ വാഹനം വാങ്ങുന്ന കാര്യം പിന്നീടത്തേക്കാക്കുകയാവും ഉചിതം. സ്വതന്ത്ര നിലപാടുകളെ സംഘടന പ്രോൽസാഹിപ്പിക്കാൻ സാധ്യതയില്ല. സ്വകാര്യസ്ഥാപനത്തിൽ ജോലിക്കുള്ള ശ്രമം വിജയിക്കുന്നതാണ്. പുതിയ കരാറുകൾ ലഭിക്കാം. മകൻ്റെ അഭിപ്രായം സ്വീകരിക്കുന്നതിൽ സന്ദിഗ്ദ്ധതയുണ്ടാവും. പൂയം ആഴ്ചയുടെ ആരംഭത്തിൽ നല്ലതുടക്കമുണ്ടാവും. ഒപ്പമുള്ളവർക്ക് ആത്മവിശ്വാസം പകർന്നു നൽകും. കാര്യനിർവഹണശേഷി അസൂയവഹമാവും. പറയാനുള്ളത് വെള്ളം ചേർക്കാതെയും മയപ്പെടുത്താതെയും പറയുന്നതാണ്. വീരസാഹസങ്ങൾക്ക് മുതിരരുത്. ജന്മത്തിലെ ചൊവ്വയും അഷ്ടമത്തിലെ ശനിയും അനുകൂലാവസ്ഥയിൽ അല്ലെന്നത് മറക്കാൻ പാടില്ല. വാരമധ്യത്തിൽ ദേഹക്ലേശമുണ്ടാകും. സമയനിഷ്ഠ പാലിക്കാനായേക്കില്ല. ആത്മീയ സാധനകൾക്ക് നേരം കണ്ടെത്തുന്നതാണ്. വാരാന്ത്യ ദിവസങ്ങളിൽ വിനോദങ്ങളിലും വിരുന്നുകളിലും പങ്കെടുക്കും. ആയില്യം നക്ഷത്രാധിപനായ ബുധന് മൗഢ്യം തീരുകയാൽ ചിന്തകൾക്ക് തെളിച്ചമുണ്ടാവും. കർമ്മരംഗം ഉന്മേഷഭരിതമാവും. സ്വസ്ഥാപനത്തിൽ നവീകരണം നടത്തുവാൻ ശ്രമമാരംഭിക്കും. സാമൂഹികമായ സ്വീകാര്യത വർദ്ധിക്കുന്നതാണ്. ബന്ധുക്കളുടെ തർക്കം പരിഹരിക്കാനാവും. രോഗഗ്രസ്തർക്ക് ചികിൽസാമാറ്റം ഫലപ്രദമാവും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ ഉദാരതയോടെ നിർവഹിക്കും. നഷ്ടപ്പെട്ടതായി കരുതിയ രേഖകൾ സ്വശേഖരത്തിൽ നിന്നും തിരിച്ചുകിട്ടും. ശുക്രൻ പഞ്ചമഭാവത്തിൽ സഞ്ചരിക്കുകയാൽ പ്രതിഭാശക്തി പ്രകടിപ്പിക്കാനാവും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.