HOROSCOPE

അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനത്തിന് സാധ്യത, കുടുംബത്തിൽ സമാധാനമുണ്ടാവും

Follow Us ഒക്ടോബർ മാസത്തെ നക്ഷത്രഫലം 2024 ഒക്ടോബറിൽ ആദിത്യൻ കന്നി -തുലാം രാശികളിലായി സഞ്ചരിക്കുന്നു. ആദിത്യൻ ഒക്ടോബർ 16 വരെ കന്നിരാശിയിലാണ്. തുടർന്ന് തുലാം രാശിയിലും. അത്തം, ചിത്തിര, ചോതി എന്നീ ഞാറ്റുവേലകൾ ഇക്കാലത്ത് വരുന്നു. ചന്ദ്രൻ മാസാദ്യം കറുത്ത പക്ഷത്തിലാണ്. ഒക്ടോബർ 2 ന് ബുധനാഴ്ച അമാവാസി വരുന്നു. ഒക്ടോബർ 4 മുതൽ 13 വരെയാണ് കേരളത്തിലെ നവരാത്രിക്കാലം. കേരളത്തിൽ വിജയദശമി 13 നും അയൽ സംസ്ഥാനങ്ങളിൽ 12 നും ആചരിക്കുന്നു. ഒക്ടോബർ 17 ന് വെളുത്തവാവാണ്. ഒക്ടോബർ 31 ന് വ്യാഴാഴ്ച ദീപാവലി അഥവാ നരകചതുർദ്ദശി ആഘോഷിക്കപ്പെടുകയാണ്. ശനി കുംഭം രാശിയിൽ ചതയം നക്ഷത്രത്തിൽ വക്രഗതി തുടരുന്നു. വ്യാഴം ഇടവം രാശിയിൽ മകയിരത്തിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതിയിലും കേതു കന്നിയിൽ അത്തത്തിലും സഞ്ചരിക്കുന്നു. ബുധൻ കന്നിരാശിയിൽ ആണ്. ഒക്ടോബർ 10 ന് തുലാത്തിലേക്കും 30 ന് വൃശ്ചികത്തിലേക്കും സംക്രമിക്കുന്നു. ഒക്ടോബർ 19 വരെ ബുധന് മൗഢ്യാവസ്ഥയും ഉണ്ട്. ശുക്രൻ മാസത്തിന്റെ തുടക്കത്തിൽ തുലാത്തിലാണ്. ഒക്ടോബർ 13ന് വൃശ്ചികത്തിൽ പ്രവേശിക്കുന്നുണ്ട്. ചൊവ്വ മാസാരംഭത്തിൽ മിഥുനം രാശിയിലാണ്. ഒക്ടോബർ 20 ന് നീചക്ഷേത്രമായ കർക്കടകത്തിൽ പ്രവേശിക്കുന്നു. ഒക്ടോബർ 28 വരെ ചൊവ്വ പുണർതം നാളിലുമാണ്. തുടർന്ന് പൂയത്തിലേയ്ക്ക്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ ചോതി മുതൽ ഉത്രാടം വരെയുള്ള നാളുകാരുടെ ഒക്ടോബർ മാസത്തിലെ നക്ഷത്രഫലം ഇവിടെ വിശദീകരിക്കുന്നു. ചോതി അദ്ധ്വാനഭാരം അമിതമാവും. നേരത്തെ പ്രവർത്തനം തുടങ്ങി വൈകി അവസാനിപ്പിക്കേണ്ടുന്ന സ്ഥിതി ഈ മാസവും തുടരപ്പെടും. ഔദ്യോഗിക യാത്രകൾ വിജയിക്കുമെങ്കിലും ദേഹത്തിന് ആയാസമുണ്ടാക്കും. കർമ്മരംഗത്ത് സ്വയം ആവിഷ്കരിക്കുന്ന ആശയങ്ങൾക്ക് സഹപ്രവർത്തകരിൽ നിന്നും സമ്മിശ്ര പ്രതികരണമാവും വരിക. ഗവേഷണത്തിന് വേണ്ടത്ര സമയം കിട്ടിയേക്കില്ല. ഭൗതികമായ ആവശ്യങ്ങൾ തടസ്സം കൂടാതെ നിറവേറപ്പെടാം. ധനനിക്ഷേപം ഉയരാം. പുതിയ ഇലക്ട്രോണിക് ഉപകരണം, ആടയാഭരണങ്ങൾ ഇവ വാങ്ങുന്നതാണ്. സൗഹൃദം ഹൃദയബന്ധമായി മാറാനിടയുണ്ട്. കുടുംബത്തിൻ്റെ പിന്തുണയുണ്ടാവും. ദാമ്പത്യജീവിതം നയിക്കുന്നവർക്ക് ജോലി പരമായും മറ്റും കുറഞ്ഞൊരു കാലം അകന്നു കഴിയേണ്ടി വരുന്നതാണ്. വിശാഖം പന്ത്രണ്ടലിലും ജന്മരാശിയിലും ആദിത്യൻ സഞ്ചരിക്കുകയാൽ തുലാക്കൂറുകാർക്ക് പലതരം സമ്മർദ്ദങ്ങൾ വരാനിടയുണ്ട്. അനുഭവങ്ങളിൽ കയ്പുരസം കലരാം. അദ്ധ്വാനം പതിവായുള്ളതിലും അധികരിച്ചേക്കും. കൂടുതൽ നേരം ഓഫീസിൽ ചെലവഴിക്കേണ്ട സാഹചര്യം ഭവിക്കുന്നതാണ്. പിതൃ - പുത്ര ബന്ധത്തിൽ രമ്യത കുറയുന്നതായി തോന്നിയേക്കും. അലച്ചിൽ ആവർത്തിക്കാം. അത്യാവശ്യങ്ങൾക്കുള്ള ധനം വന്നുചേരും. വൃശ്ചികക്കൂറുകാർക്ക് ഗുണവത്തായ കാലമാണ്. അധികാരികളുടെ 'നല്ല പുസ്തകത്തിൽ' ഇടം പിടിച്ചേക്കും. കരാർ ജോലികൾ തുടർച്ചയായി ലഭിക്കുന്നതാണ്. കുടിശ്ശികകൾ അടച്ചുതീർക്കാനും സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാനും കഴിഞ്ഞേക്കും. അനിഴം ആദിത്യൻ, ബുധൻ, കേതു തുടങ്ങിയ ഗ്രഹങ്ങൾ പതിനൊന്നിലാകയാൽ അദ്ധ്വാനം സഫലമാവുന്നതാണ്. ന്യായമായ ഭൗതിക തൃഷ്ണകൾ നിറവേറപ്പെടും. ഊഹക്കച്ചവടം, ഇൻഷ്വറൻസ്, ഭാഗ്യക്കുറി മുതലായവയിൽ നിന്നും ധനാഗമം പ്രതീക്ഷിക്കാം. ഉല്പന്നങ്ങൾക്ക് സങ്കല്പിച്ചതിലും വില ലഭിക്കുന്നതായിരിക്കും. ഉദ്യോഗസ്ഥർക്ക് സ്വതന്ത്ര ചുമതല കിട്ടുന്നതാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ ചുവടുറപ്പിക്കാനും അണികളെ വളർത്താനും സാധിച്ചേക്കും. കുടുംബത്തിൽ സമാധാനമുണ്ടാവും. മകനോ/മകൾക്കോ ജോലി കിട്ടാൻ സാധ്യതയുണ്ട്. കിടപ്പുരോഗികൾക്ക് സമാശ്വാസം ഭവിക്കും. ഒക്ടോബർ 17 ന് ശേഷം കാര്യസാധ്യം പതുക്കെയാവും. നേട്ടങ്ങൾക്ക് കണക്കാക്കിയ അത്രയും മികവോ വ്യാപ്തിയോ ഉണ്ടായേക്കില്ല. തൃക്കേട്ട നവോന്മേഷം സംജാതമാകും. പ്രവർത്തനങ്ങളിൽ പൂർണ്ണ ശ്രദ്ധ അർപ്പിക്കാനാവും. സർക്കാർ കാര്യങ്ങളിൽ നേട്ടങ്ങളുണ്ടായേക്കാം. പുതുകാര്യങ്ങൾ തുടങ്ങാനുള്ള അനുമതി രേഖ ലഭിക്കുന്നതാണ്. ബാങ്കിൽ സമർപ്പിച്ച വായ്പ അപേക്ഷക്ക് അനുകൂലഫലം കിട്ടാം. സ്വാശ്രയ വ്യാപാരത്തിൽ നിന്നും ധനം മിച്ചം പിടിക്കാൻ കഴിയുന്നതാണ്. പാരമ്പര്യ തൊഴിലുകളിൽ മികവ് ദർശിക്കാനാവും. കുടുംബാംഗങ്ങളുടെ പ്രീതി നേടുംവിധം പ്രവർത്തിക്കും. പഴയകാലത്തോട് താത്പര്യം തോന്നാം. പഴയവസ്തുക്കൾ ശേഖരിക്കാൻ ശ്രമം തുടരുന്നതാണ്. അവിവാഹിതരുടെ വിവാഹകാര്യത്തിൽ ശുഭതീരുമാനം ഉണ്ടാവാനിടയുണ്ട്. ബന്ധുക്കളുടെ തർക്കത്തിൽ ഫലപ്രദമായ വിധം ഇടപെടൽ നടത്തും. ഒക്ടോബർ അവസാന ആഴ്ച ഗുണഫലം കുറയാം. മൂലം കഴിഞ്ഞ കുറേക്കാലത്തെ വ്യക്തിപരവും ഔദ്യോഗികവുമായ ക്ലേശങ്ങൾക്ക് അവസാനം കണ്ടേക്കും. ജീവിതം പ്രതീക്ഷാനിർഭരമാവും. ആത്മവിശ്വാസം വർദ്ധിക്കും. അർഹതയുള്ള തൊഴിൽ കിട്ടാത്തതിൻ്റെ വിഷമം തീരുന്നതാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് ഉയർച്ചയുണ്ടാവും. സംരംഭങ്ങൾക്ക് സർക്കാരിൻ്റെ അംഗീകാരം വന്നെത്തും. പരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയിൽ ശോഭിക്കുവാനാവും. കടബാധ്യത പരിഹരിക്കാൻ വഴിതെളിയുന്നതാണ്. പിതാവിന് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും ലഭിക്കേണ്ട അവകാശങ്ങൾ ലഭിച്ചുതുടങ്ങും. വിദേശത്തുപോകാൻ അവസരം വന്നെത്തും. പ്രണയികൾ വിവാഹ തീരുമാനത്തിലെത്തിയേക്കാം. പൂരാടം കർമ്മരംഗത്തെ ചെടിപ്പും ഉദാസീനതയും മാറും. അധികാരികൾ പ്രോൽസാഹിപ്പിക്കും. ദുർഘട പ്രശ്നങ്ങൾ അവസരോചിതമായി പരിഹരിച്ച് സഹപ്രവർത്തകരുടെ പിന്തുണ നേടും. ഗാർഹിക കാര്യങ്ങളിലും ശ്രദ്ധ ചെലുത്താനാവും. മകളുടെ ജോലിക്കാര്യത്തിലെ ഉൽക്കണ്ഠയ്ക്ക് ശമനം വരുന്നതാണ്. വയോജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ചികിൽസാമാറ്റം ഗുണവത്താകും. വീടുമാറുന്ന കാര്യം തൽകാലം ഉപേക്ഷിക്കുന്നതാണ്. നക്ഷത്രനാഥനായ ശുക്രൻ്റെ സൽഭാവസ്ഥിതിയാൽ സംരംഭങ്ങളിൽ നേട്ടങ്ങൾ വന്നെത്തും. കലാപരമായ പഠനത്തിന് അവസരം സിദ്ധിക്കുന്നതാണ്. വായ്പകൾ പ്രയോജനപ്പെടുത്തും. നവീനഗൃഹോപകരണങ്ങൾ വാങ്ങിയേക്കും. ബന്ധുജനങ്ങളുടെയും സുഹൃത്തുക്കളുടെയും മാനസിക പിൻബലം ശക്തി പകരും. ഉത്രാടം ധനുക്കൂറുകാർക്ക് കൂടുതൽ അനുകൂല ഫലങ്ങൾ ഉണ്ടാവുന്നതാണ്. മകരക്കൂറുകാർക്ക് സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാം. തൊഴിൽ തടസ്സം നീങ്ങുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് സാധ്യതയുണ്ട്. പുതിയ ഭാഷ, സാങ്കേതിക വിഷയങ്ങൾ, പരീക്ഷാ പരിശീലനം ഇവ പഠിക്കാൻ അവസരമുണ്ടാവും. സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മുഴുകുന്നതാണ്. സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെടും. ഊഹക്കച്ചവടത്തിൽ ആദായമുണ്ടാവും. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ വർദ്ധിക്കുന്നതാണ്. കുടുംബസമേതമുള്ള തീർത്ഥയാത്രകൾക്ക് സമയം കണ്ടെത്തും. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും നൂതനാശയങ്ങൾ പ്രാവർത്തികമാക്കാൻ സാഹചര്യം ഒരുങ്ങും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.