HOROSCOPE

വാരഫലം, അശ്വതി മുതൽ ആയില്യം വരെ; Weekly Horoscope, October 13-October 19

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കന്നി - തുലാം രാശികളിൽ ചിത്തിര ഞാറ്റുവേലയിൽ സഞ്ചരിക്കുകയാണ്. ഒക്ടോബർ 17 ന് വെളുത്തവാവ് ആണ്. പിറ്റേന്നുമുതൽ ചന്ദ്രൻ കറുത്തപക്ഷത്തിൽ. അവിട്ടം മുതൽ ഭരണി - കാർത്തിക വരെയാണ് ഈയാഴ്ചത്തെ നക്ഷത്രങ്ങൾ. ശനി കുംഭം രാശിയിൽ വക്രഗതിയിൽ ചതയത്തിലാണ്. വ്യാഴം ഇടവം രാശിയിൽ മകയിരത്തിൽ സഞ്ചരിക്കുന്നു. രാഹു മീനം രാശിയിൽ ഉത്രട്ടാതിയിലും കേതു കന്നിരാശിയിൽ അത്തത്തിലുമാണ്. ചൊവ്വ മിഥുനം രാശിയിൽ പുണർതത്തിൽ സഞ്ചരിക്കുന്നു. ബുധൻ തുലാം രാശിയിൽ ചിത്തിര നക്ഷത്രത്തിലാണ്. ഈയാഴ്ചയും ബുധൻ മൗഢ്യസ്ഥിതിയിൽ തുടരുകയാണ്. ശുക്രൻ ഞായറാഴ്ച തുലാത്തിൽ നിന്നും വൃശ്ചിക രാശിയിൽ പ്രവേശിക്കുന്നു. സഞ്ചാരം വിശാഖത്തിലും അനിഴത്തിലുമായാണ്. ഈയാഴ്ചയിലെ അഷ്ടമരാശിക്കൂറ് ഇപ്രകാരമാണ്. ഞായറാഴ്ച ഉച്ചവരെ മിഥുനക്കൂറുകാർക്കും തുടർന്ന് ചൊവ്വാഴ്ച്ച ഉച്ചവരെ കർക്കിടകക്കൂറുകാർക്കും ആണ്. അതിനുമേൽ വ്യാഴാഴ്ച സായാഹ്നം വരെ ചിങ്ങക്കൂറുകാർക്ക്. തുടർന്ന് ശനി സായാഹ്നം വരെ കന്നിക്കൂറുകാർക്കും അതിനുമേൽ തുലാക്കൂറുകാർക്കുമാണ്. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നക്ഷത്രങ്ങളിൽ ജനിച്ച വ്യക്തികളുടെ സമ്പൂർണ്ണ വാരഫലം ഇവിടെ വിശകലനം ചെയ്യുന്നു. അശ്വതി ഊർജ്ജദായകമായ വാരമായിരിക്കും പൊതുവെ. സ്വതസ്സിദ്ധമായ കഴിവുകൾ പ്രകാശിപ്പിക്കാൻ സാഹചര്യം ഉരുത്തിരിയും. തൊഴിലിടത്തിൽ സമാധാനമുണ്ടാവും. നൂതനാശയങ്ങൾക്ക് സ്വീകാര്യത സിദ്ധിക്കുന്നതാണ്. പലകാര്യങ്ങളും മുൻകൂട്ടി ചിന്തിക്കാൻ ആവുന്നതിനാൽ പ്രവർത്തനം ലാഘവത്വമുള്ളതാവും. പഴയ കടം മടക്കിക്കിട്ടാൻ സാധ്യതയുണ്ട്. ചിലർ കടപ്പാടുകൾ പ്രകാശിപ്പിച്ചെന്നും വരാം. ചിലരുടെ അന്യായങ്ങളെ തുറന്നുകാട്ടേണ്ടതായി വന്നേക്കാം. ബുധൻ, വ്യാഴം ദിവസങ്ങളിൽ സമയനിഷ്ഠ തെറ്റാനിടയുണ്ട്. അക്കാര്യത്തിൽ കരുതൽ വേണം. ഭരണി ഗ്രഹങ്ങളുടെ ആനുകൂല്യം നല്ല അനുഭവങ്ങളായി ജീവിതത്തിൽ പ്രതിഫലിക്കുന്നതാണ്. പ്രയത്നങ്ങൾക്ക് സഫലത ഭവിക്കും. ആലോചന കൃത്യമായിരിക്കും. ആസൂത്രണത്തിൽ പാളിച്ചയുണ്ടാവില്ല. നല്ല കാര്യങ്ങൾക്കും ന്യായമായ ആവശ്യങ്ങൾക്കും പണം തടസ്സമാകില്ല. ഗവേഷകർക്കും ശാസ്ത്രജ്ഞർക്കും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ടാവും. കരാർ ജോലികൾ പുതുക്കിക്കിട്ടും. ഏജൻസികളും കമ്മീഷൻ വ്യാപാരവും ലാഭകരമായി തുടരുന്നതാണ്. വിനോദയാത്രകൾ , പുറമേ നിന്നുള്ള ഭക്ഷണം , കുടുംബ സമാഗമം എന്നിവ മാനസികോല്ലാസത്തിന് വഴിതെളിക്കും. കാർത്തിക യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടും. ഭാവനാത്മകതയും ഉണ്ടാവുമെങ്കിലും കാടുകയറുകയില്ല. സമർപ്പണ മനോഭാവം അഭിനന്ദിക്കപ്പെടും. ഭക്ഷണ ക്രമീകരണം, നിത്യവ്യായാമം ഇവയ്ക്ക് പരപ്രേരണ കൂടാതെ തന്നെ തുടക്കമിടും. ജീവിത പങ്കാളിയുടെയും മകൻ്റെയും വാക്കുകൾ സ്വീകരിക്കുന്നതാണ്. പഴയ കടബാധ്യതകൾ ഭാഗികമായി തീർക്കാൻ അവസരം വന്നെത്തും. മേലധികാരിയുടെ പ്രതിനിധിയായി മീറ്റിംഗുകളിൽ പങ്കെടുക്കുന്നതാണ്. കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയും. പാരിതോഷികങ്ങൾ ലഭിക്കാം. ബുധൻ, വ്യാഴം ദിവസങ്ങൾക്ക് മേന്മ കുറയുന്നതാണ്. രോഹിണി ഞായർ മുതൽ വ്യാഴം വരെ ന്യായമായ കാര്യങ്ങൾ നടന്നുകിട്ടും. അല്പശ്രമത്തിൽ തന്നെ കൂടുതൽ നേട്ടങ്ങൾ സിദ്ധിക്കുന്നതാണ്. ഉന്നതോദ്യോഗസ്ഥരുടെ പിന്തുണയും പ്രീതിയും ഉണ്ടാവും. ബിസിനസ്സിൽ ആദായം വർദ്ധിച്ചേക്കും. ഉപഭോക്താക്കളുടെ മനസ്സറിയുന്നതിനാൽ അതനുസരിച്ച് തന്ത്രങ്ങൾ ആവിഷ്കരിക്കും. ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതാണ്. കുടുംബക്ഷേത്ര സന്ദർശനത്തിന് സമയം കണ്ടെത്തും. സുഹൃത്തുക്കളിൽ നിന്നും പാരിതോഷികം ലഭിക്കാനിടയുണ്ട്. വെള്ളി, ശനി ദിവസങ്ങൾക്ക് ശോഭ കുറയാം. ചിലവധികരിക്കും. മകയിരം പരിവർത്തനങ്ങൾക്കും പരിശ്രമങ്ങളുടെ ശുഭപരിണാമത്തിനും അല്പം കൂടി കാത്തിരിക്കേണ്ടി വരും. അനാവശ്യമായ ഉൽക്കണ്ഠ ഒഴിവാക്കണം. വാരാദ്യത്തിൽ സാമ്പത്തിക സമ്മർദ്ദങ്ങൾക്ക് സാധ്യത കാണുന്നു. ചൊവ്വാഴ്ച മുതൽ കർമ്മരംഗം ഉന്മേഷത്തിലാവും. അധ്വാനഭാരം കൂടിയാലും ആത്മതൃപ്തി ഭവിക്കും. കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കാം. ഗുരുക്കന്മാരുടെ അനുഗ്രഹം ലഭിക്കുന്നതാണ്. സുതാര്യമായ രീതിയിൽ പെരുമാറുന്നത് ജനസ്വാധീനം വർദ്ധിക്കുവാൻ കാരണമാകും. മകൻ്റെ വിവാഹാലോചനകൾ നീളുന്നതിൽ വിഷമം വരുന്നതാണ്. തിരുവാതിര ഉദ്യോഗസ്ഥർക്ക് അധ്വാനത്തിന് അംഗീകാരം കിട്ടും. സഹപ്രവർത്തകരുടെ മദ്ധ്യത്തിൽ മുന്തിയ പരിഗണന ലഭിക്കുന്നതാണ്. അനൗദ്യോഗി കാര്യങ്ങൾക്കും സമയം കണ്ടെത്തും. കുടുംബത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നതാണ്. ഭാവിയിൽ ചേരേണ്ട കോഴ്സുകളെക്കുറിച്ച് വിദ്യാർത്ഥികൾ മനസ്സിലാക്കുവാൻ ശ്രമിക്കും. മാതാപിതാക്കളെ വിദേശത്തു കൊണ്ടുപോകുന്നതിൽ തടസ്സങ്ങൾ വന്നേക്കാം. വാക്കുകൾ പരുഷങ്ങളായി തീരും. വ്യായമ നിർവഹണത്തിൽ അലസതയുണ്ടാവും. പുതുപ്രസ്ഥാനങ്ങൾ സമാരംഭിക്കുന്നതിന് മുൻപ് ഒന്നുകൂടി ആലോചിക്കേണ്ടതുണ്ട്. പുണർതം സഹപ്രവർത്തകരുമായി പിണക്കവും ഇണക്കവും തുടരും. ചെലവ് വർദ്ധിക്കുന്നത് വിഷമിപ്പിക്കും. അതിന് കുടുംബാംഗങ്ങളോട് കയർക്കും. തൊഴിലിൽ മിടുക്കുണ്ടെങ്കിലും ചിലപ്പോൾ തോന്നേണ്ടത് സമയത്ത് തോന്നാതെയാവും. ഉറക്കം കുറയും. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർക്ക് രാത്രി ഷിഫ്റ്റിൽ പ്രവർത്തിക്കേണ്ടി വരുന്നതാണ്. സാങ്കേതികമായ പുതിയ അറിവുകൾ മകളിൽ നിന്നും നേടും. സ്വാശ്രയ തൊഴിൽ പകരക്കാരെ ഏല്പിക്കുന്നത് ഗുണകരമാവില്ല. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ വിജയം വരും. ബുധൻ മുതൽ കൂടുതൽ അനുകൂലം പൂയം സാമന്യമായി പറഞ്ഞാൽ സ്വസ്ഥത കുറയാനിടയുണ്ട്. ആത്മനിയന്ത്രണത്തോടെ പെരുമാറുന്നതിൽ വേണ്ടത്ര വിജയിച്ചേക്കില്ല. ക്ഷോഭത്തിന് അവസരം ഉണ്ടാകും. സുഹൃത്തുക്കളുടെ നന്മ തിരിച്ചറിയുന്നതാണ്. പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് താത്കാലികമായ ചില തടസ്സങ്ങൾ ഉണ്ടാവും. ധനപരമായി തൃപ്തി അനുഭവപ്പെടുന്നതാണ്. വരവും ചെലവും എഴുതി സൂക്ഷിച്ചേക്കും. ദേഹസംരക്ഷണത്തിന് ഡോക്ടറുടെ ഉപദേശം തേടുന്നതായിരിക്കും. ഉദ്യോഗക്കയറ്റത്തിന് പരിഗണിക്കപ്പെടാത്തതിൽ വിഷമം തോന്നും. രഹസ്യമായിട്ടുള്ള എതിർപ്പുകൾ തിരിച്ചറിയും. വാതരോഗങ്ങൾ ഉപദ്രവിക്കാം. ആയില്യം പുതിയ ആവിഷ്കരണങ്ങൾക്ക് അംഗീകാരം കിട്ടുന്നതായിരിക്കും. സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിൽ സാങ്കേതിക സഹായം ലഭിക്കുന്നതാണ്. സ്വകാര്യ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ തൊഴിൽ കിട്ടാം. സർക്കാർ സംബന്ധിച്ച രേഖകളിൽ അനുകൂലത പ്രതീക്ഷിക്കാം. ബന്ധുക്കളുടെ തർക്കത്തിൽ മാധ്യസ്ഥം വഹിക്കുന്നതാണ്. വാഹനം അറ്റകുറ്റം കഴിഞ്ഞ് പുറത്തിറക്കാൻ സാധിച്ചേക്കും. കാലാവസ്ഥാ വ്യതിയാനത്താൽ ചില ആരോഗ്യപ്രശ്നങ്ങൾ വരാനിടയുണ്ട്. വാരാദ്യം ശുഭാരംഭങ്ങൾക്ക് മുതിരാതിരിക്കുക ഉത്തമം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.