HOROSCOPE

Daily Horoscope October 07, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21-ഏപ്രിൽ 20) ഭാവികാര്യങ്ങളെ സംബന്ധിച്ചുള്ള ആത്മവിശ്വാസം വർധിക്കും. ശുഭാപ്തിവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്യും. മാനസികമായും ശാരീരികമായും ഉന്മേഷം വർധിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ചെയ്യുന്ന കാര്യങ്ങളിൽ നിന്ന്് വിചാരിക്കുന്നത് പോലെയുള്ള ലാഭം ലഭിക്കണമെന്നില്ല. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) മറ്റുള്ളവർക്ക് വർഷങ്ങൾക്ക് മുമ്പ് ചെയ്ത സേവനങ്ങളുടെ ഗുണങ്ങൾ ലഭിക്കും. ആത്മാർഥതയോടെയുള്ള നിങ്ങളുടെ പ്രവൃത്തികൾ തൊഴിലിടത്തിൽ അംഗീകാരം നേടിത്തരും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. മിഥുനം രാശി (മെയ് 22 - ജൂൺ 21) സുഹൃത്തുക്കളുമായി വാദപ്രതിവാദത്തിൽ ഏർപ്പെടാൻ ഇടയുണ്ട്. ഇപ്പോൾ നേട്ടമായി ജീവിതത്തിൽ അനുഭവപ്പെടുന്ന കാര്യങ്ങൾ വരുന്ന ആഴ്ച പ്രതികൂലമായി ഭവിക്കാം. കൃത്യമായ കൂടിയാലോചനകൾക്ക് ശേഷം മാത്രം പുതിയ തീരുമാനങ്ങൾ എടുക്കുക. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) ബന്ധുമിത്രാതികൾ, സുഹൃത്തുക്കൾ എന്നിവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. അപ്രതീക്ഷിതമായ നേട്ടങ്ങൾ വന്നുചേരും. ദൂരയാത്രകൾ ചെയ്യാൻ സാധ്യതയുണ്ട്. ഏറ്റെടുത്ത ജോലികൾ ചെയ്ത് തീർക്കാൻ അധികസമയം ആവശ്യമായി വന്നേക്കാം. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) സുഹൃത്തുക്കൾ, ബന്ധുജനങ്ങൾ തുടങ്ങിയവർ നിങ്ങളിൽ നിന്ന് ഉപദേശം സ്വീകരിക്കും. ജോലിസംബന്ധമായ കാര്യങ്ങളിൽ സമ്മർദ്ദം വർധിക്കും. നിങ്ങളുടെ യുക്തിയ്ക്ക് അനുസരിച്ച് എടുക്കുന്ന തീരുമാനങ്ങൾ ചിലപ്പോൾ വിജയിക്കണമെന്നില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്തംബർ 23) തൊഴിലിടത്തിലും വ്യക്തി ജീവിതത്തിലും മാനസിക സമ്മർദ്ദം വർധിക്കും. എന്ത് കാര്യവും ആത്മാർഥമായി ചെയ്ത് തീർത്തെങ്കിലും നിങ്ങളുടെ മനസ്സിന് പൂർണ്ണമായി തൃപ്തി ഉണ്ടാകണമെന്നില്ല. സുഹൃത്തുക്കൾ, ബന്ധുമിത്രാതികൾ എന്നിവരിൽ നിന്ന് സാമ്പത്തിക നേട്ടങ്ങൾ വന്നുചേരാൻ സാധ്യതയുണ്ട്. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ. 23) എന്ത് കാര്യം ചെയ്യുമ്പോഴും നിങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാകാം. കുടുംബത്തിൽ കലഹങ്ങൾ ഉണ്ടാകുമെങ്കിലും വേഗം അവ പരിഹരിക്കും. മറ്റുള്ളവരുമായുള്ള സംസാരത്തിൽ മിതത്വം പാലിക്കുന്നത് നല്ലതാണ്. സാമ്പത്തികമായി ചെലവുകൾ വർധിക്കുന്ന സമയമാണ്. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകുന്നതിന് നിങ്ങൾ പരമാവധി വിട്ടുവീഴ്ചകൾ ചെയ്യും. സുഹൃത്തുക്കൾ തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മധ്യസ്ഥത വഹിക്കും. ജീവിത പങ്കാളിയുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കും. കടം കൊടുത്ത പണം തിരിച്ചുലഭിക്കാൻ ഇടയുണ്ട്. ധനു രാശി (നവംബർ 23 - ഡിസംബർ 22) തൊലിടത്തിലെ പ്രതിസന്ധികൾ പരിഹരിക്കാൻ ആത്മാർഥമായി പ്രവൃത്തിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ജീവിത പങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. ആരോഗ്യപരമായ കാര്യങ്ങളിൽ കുടുതൽ ശ്രദ്ധപുലർത്തും. മകരം രാശി (ഡിസംബർ 23 - ജനുവരി 20) തൊഴിലിടത്തിലും വ്യക്തിജീവിതത്തിലും കലഹത്തിൽ ഏർപ്പെട്ടിരിക്കുന്നവരുമായി രമ്യതയിൽ ഏർപ്പെടും. നിലവിൽ താമസിക്കുന്ന സ്ഥലത്ത് നിന്ന് മാറുന്നതിനെപ്പറ്റി ആലോചിക്കും. മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കുകയും പുതിയ പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക ചെലവുകൾ വർധിക്കും. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) ഏറ്റെടുത്ത പ്രവൃത്തികൾ കൃത്യസമയത്ത് പൂർത്തിയാക്കും. സാമൂഹിക കാര്യങ്ങളിലുള്ള താൽപ്പര്യങ്ങൾ വർധിക്കും. ജീവിതപങ്കാളിയുടെ ഉപദേശങ്ങൾ സ്വീകരിക്കും. പഴയകാല സുഹൃത്തുക്കളെ കാണാനും സൗഹൃദം പുതുക്കാൻ സാധ്യതയുണ്ട്. സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരുടെ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ ചെയ്യാനിടയുണ്ട്. മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20) വ്യക്തിജീവിതത്തിലും തൊഴിലിടത്തിലും സമ്മർദ്ദം വർധിക്കാം. ആത്മാർഥ സുഹൃത്തുക്കൾ എന്ന് കരുതുന്നവരിൽ നിന്ന് തിക്താനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പുതിയ ജോലിയ്ക്കായുള്ള അന്വേഷണം ശക്തമാക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.