HOROSCOPE

Weekly Horoscope (October 06– October 12, 2024): ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെ?

Follow Us ഈ ആഴ്ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) ആവർത്തിച്ചുള്ള ജോലി മാറ്റങ്ങളെക്കുറിച്ച് ധാരാളം ചോദ്യം ഉണ്ടാകാം. അടുത്ത മൂന്ന് മാസത്തിനുള്ളിൽ കൂടുതൽ മെച്ചപ്പെട്ട ജീവതം നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ജീവിതം പ്രധാനപ്പട്ട ചില മെച്ചപ്പെടുത്തലുകൾക്ക് സാക്ഷ്യം വഹിക്കും. നിങ്ങൾ ഒരു യാത്രയ്ക്കായി ഇപ്പോൾ ചിന്തിക്കുന്നുണ്ടെങ്കിൽ മടിക്കരുത്. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) നിങ്ങളുടെ രാശിയിലെ അവസ്ഥകൾ ഇപ്പോൾ വളരെ സവിശേഷമാണ്. അടുത്ത കാലത്തായി, നിങ്ങൾ ചില കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് നിങ്ങൾക്ക് അഭിമാനിക്കാം. പങ്കാളികളും സഹപ്രവർത്തകരും നിങ്ങളെ കൂടുതൽ ആശ്രയിക്കുന്നതായി തോന്നിയേക്കാം. ഒരു പ്രധാന ചടങ്ങ് ഈ മാസം കുടുംബത്തിൽ ഉണ്ടാകാം. മിഥുനം രാശി (മെയ് 22 - ജൂൺ 21 ) വ്യാഴം ഇപ്പോൾ, വളരെ സൗകര്യപ്രദമായി ദയയുള്ള ശക്തികളെ നിങ്ങളുടെ സംരക്ഷണത്തിനായി അയയ്ക്കുന്നു. ഇതിനർത്ഥം നിങ്ങൾക്കു കൃത്യം ഏഴു മാസത്തിനുള്ളിൽ നങ്ങൾക്ക് ഒരു വലിയ ആഗ്രഹം പൂർത്തീകരിക്കാം എന്നാണ്. ഒതു ചിലപ്പോൾ ഒരു സ്വപ്ന ഗ്രഹമോ, വാഹനമോ ആകാം. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) നിങ്ങൾ ചെയ്യേണ്ട അവസാന കാര്യം ഗ്രഹങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടെന്ന് സങ്കൽപ്പിക്കുക എന്നതാണ്. അവർ നിങ്ങളുടെ പക്ഷത്ത് ഉറച്ചുനിൽക്കുന്നു. നിങ്ങൾ നേരിടുന്ന എല്ലാ അപകടങ്ങളും, എല്ലാ ബുദ്ധിമുട്ടുകളും നിങ്ങൾ നേരത്തെ മനസിലാക്കും. നിങ്ങളുടെ സമീപനത്തിൽ മാറ്റം വരുത്താനോ അല്ലെങ്കിൽ ഉപേക്ഷിക്കാനോ ഉള്ള ഒരു സന്ദേശമാണിത്. അവസാന വാക്ക് നിങ്ങളുടേതാണെന്ന് തിരിച്ചറിയുന്നതും പ്രധാനമാണ്. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് പലതും തിരിച്ചറിയാൻ സാധിക്കില്ല. ശുക്രനും ചൊവ്വയും വളരെ സന്തോഷത്തോടെ നിങ്ങളുടെ രാശിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. എല്ലാ പ്രണയ അഭിലാഷങ്ങൾക്കും ഇത് മികച്ച മാസമാണ്. നിങ്ങളിൽ ചിലർ വളരെ സന്തോഷകരമായ ഒരു വാർത്തയോടെയാകും ഈ ആഴ്ച ആരംഭിക്കുക. ജോലി സ്ഥലത്ത് നിങ്ങളുടെ ആവസരങ്ങൾ നിങ്ങൾ തന്നെ നേടിയെടുക്കണം. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) പങ്കാളികള്‍ക്ക് അവരുടേതായ അഭിപ്രായമുണ്ടെന്ന് നിങ്ങള്‍ക്കറിയാമെങ്കിലും, അത് വീണ്ടും ഓര്‍മിപ്പിക്കേണ്ട സാഹചര്യമാണ്. നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങള്‍ പോലും തിരിച്ചടിക്കുന്ന സമയമാണ്, അതു കൊണ്ട് തന്നെ ഒരു ബന്ധം തകരുന്ന അവസ്ഥയിലേക്കെത്തിയാലും പരിഭ്രാന്തരാകരുത്. പകരം അത് മനസ്സിലാക്കി ഉള്‍ക്കൊളളുക. എല്ലാ മേഘങ്ങള്‍ക്കും ചുറ്റും വെളളി വരയുണ്ടെന്ന് ഓര്‍ക്കുക. തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23) ബുധനും ശുക്രനും ഒരുമിച്ച് നല്ല രീതിയില്‍ നീങ്ങുന്നതിനാല്‍ നിങ്ങളെ സംബന്ധിച്ച് പ്രതീക്ഷാനിര്‍ഭരവും ആത്മവിശ്വാസം നല്‍കുന്നതും പുറംലോകത്തെ നല്ല രീതിയില്‍ അഭിമുഖീകരിക്കാനും പറ്റുന്ന ഒരാഴ്ചയാണ് വരാനിരിക്കുന്നത്. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ തേടിയെത്തും. നിങ്ങള്‍ നിങ്ങളെത്തന്നെ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ നിങ്ങളുടെ നക്ഷത്രങ്ങളും നിങ്ങള്‍ക്കനുകൂലമായി പ്രവര്‍ത്തിക്കുമെന്നോര്‍ക്കുക. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) തീര്‍ച്ചയായും നിങ്ങള്‍ വളരെ ഉല്‍സാഹത്തോടെയിരിക്കുന്ന സമയമായിരിക്കും. വരാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലാക്കാന്‍ നിങ്ങള്‍ക്കായിരുന്നെങ്കില്‍, ഒരും കാര്യം കൂടി നിങ്ങള്‍ അറിയുമായിരുന്നു. സാമ്പത്തീക കാര്യങ്ങളില്‍ നിങ്ങള്‍ക്കുണ്ടായ തിരിച്ചറിവുകളുമായി ബന്ധമുള്ളതാണ് ഇപ്പോഴത്തെ അവസ്ഥ. തീവ്രമായ വൈകാരിക ബന്ധങ്ങള്‍ പോലും നിങ്ങളുടെ സമ്പത്തിനെ ആശ്രയിച്ചിരിക്കും. ഔദ്യോഗിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. ധനു രാശി (നവംബർ 23 - ഡിസംബർ 22) ഇപ്പോൾ ജോലി എളുപ്പമല്ല - പക്ഷേ ആരും അത് ഒരിക്കലും പറയുന്നില്ല. ഒരു വെല്ലുവിളി യഥാർത്ഥത്തിൽ പ്രതീക രൂപീകരണം ആകാം! നിങ്ങൾ‌ക്ക് അമിത ഭാരമുണ്ടാകാം അല്ലെങ്കിൽ‌ ഒപ്പമുള്ളവരുടെ നീരസം അനുഭവപ്പെടാം. മറുവശത്ത്, നിങ്ങളുടെ അഭിലാഷങ്ങൾ പരന്നൊഴുകുന്നതിലൂടെ ധാരാളം നേട്ടങ്ങൾ നേടാനുണ്ട്. മകരം രാശി (ഡിസംബർ 23 - ജനുവരി 20) ജീവിതം കുറച്ചുകൂടെ മെച്ചപ്പെടുന്നുണ്ട്. ആഴ്‌ചയുടെ അവസാനം ചന്ദ്രൻ ചെലവഴിക്കുക നിങ്ങളുടെ ചിഹ്നവുമായി വിന്യസിച്ചുകൊണ്ടാണ്. അതായത് വീട്ടിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്. കൂടാതെ, കുറച്ച് സമയമെടുക്കാൻ കുടുംബാംഗങ്ങൾ നിങ്ങൾക്ക് അവസരം നൽകിയേക്കാം. കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19) വളരെ പ്രധാനപ്പെട്ട ഒരു ചന്ദ്രചലനം വരുകയാണ്. നിങ്ങൾ ചിലപ്പോൾ വൈകാരികമോ സാമൂഹികമോ ആയ ചുഴലിക്കാറ്റിൽ നിന്ന് വേഗത്തിൽ ഓടിയേക്കാം. വീടുമായി ബന്ധപ്പെട്ട ചില സത്യങ്ങൾ വെളിപ്പെടുത്താനുള്ള ധൈര്യം മറ്റുള്ളവർ ഇല്ലാതാക്കിക്കളഞ്ഞിരിക്കാം. ബാഹ്യ തലങ്ങളിൽ വിട്ടുവീഴ്ച ചെയ്യുക, പക്ഷേ നിങ്ങളുടെ തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുക. മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20) ജോലിയും ആരോഗ്യവുമായി ബന്ധപ്പെട്ട നിങ്ങളുടെ ജാതകത്തിന്റെ ഒരു ഭാഗവുമായി സൂര്യൻ തീവ്രമായി വിന്യസിക്കപ്പെടുന്നു. ഒരേയൊരു അപകടസാധ്യത നിങ്ങൾ ക്ഷീണത്തിലാണെന്നതാവാം എന്നതാണെന്ന് തോന്നുന്നു. അതിനാൽ നിങ്ങൾ നിങ്ങൾക്കായി മതിയായ സമയം എടുക്കുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ഒരു കാര്യത്തിനു വേണ്ടിയും നിങ്ങളെ നിർബന്ധിക്കാൻ മറ്റുള്ളവരെ അനുവദിക്കരുത്. മാത്രമല്ല ഇത് പ്രധാനമാണ്, നിങ്ങൾക്കായി സമയം കണ്ടെത്തുക. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.