HOROSCOPE

ധനപരമായി അൽപം ആശ്വാസം ഉണ്ടാവും, ജോലിമാറാൻ ശ്രമം തുടങ്ങിയേക്കും

Follow Us ബുധൻ കന്നി രാശിയിൽ 2024 സെപ്തംബർ 23ന്, (1200 കന്നി 7 ന്) തിങ്കളാഴ്ച ബുധൻ തൻ്റെ ഉച്ചരാശിയായ കന്നിയിൽ പ്രവേശിക്കുന്നു. ഇതിനാൽ മേടം മുതൽ മീനം വരെയുള്ള പന്ത്രണ്ടു കൂറുകളിൽ വരുന്ന അശ്വതി മുതൽ ആയില്യം വരെയുള്ള ഒന്‍പത് നാളുകളിൽ ജനിച്ച വ്യക്തികളുടെ ഫലം എപ്രകാരമാവുമെന്ന് പരിശോധിക്കാം. ബുധന്/Mercury ക്ക് മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ഒരു സവിശേഷതയുള്ളത് സ്വക്ഷേത്രം, മൂലക്ഷേത്രം, ഉച്ചക്ഷേത്രം എന്നിവ മൂന്നും ഒരു രാശിയാണ് എന്നതാണ്. (മിഥുനം രാശി ബുധൻ്റെ സ്വക്ഷേത്രം മാത്രമാണ്) അതാകട്ടെ കന്നി/Virgo ആണ്. അതിലേക്ക് ബുധൻ സെപ്തംബർ 23 ന് പ്രവേശിക്കുന്നു. ഒക്ടോബർ 10 വരെ കന്നിരാശിയിൽ തുടരുന്നു. എന്നാൽ ഈ ഗുണഫലത്തെ തുരങ്കം വയ്ക്കുന്ന ഒരുകാര്യം ബുധന് ഈ കാലയളവിൽ മുഴുവൻ മൗഢ്യാവസ്ഥയുമുണ്ട് (combust) എന്നതാണ്. സൂര്യനും കന്നിരാശിയിൽ ബുധൻ്റെ സമീപത്തുകൂടി സഞ്ചരിക്കുകയാലാണ് ഈ സ്ഥിതി സംജാതമാകുന്നത്. സെപ്തംബർ 28 വരെ ബുധൻ ഉത്രം നക്ഷത്രമണ്ഡലത്തിലും തുടർന്ന് ഒക്ടോബർ 6 വരെ അത്തത്തിലും അതിനുശേഷം ചിത്തിരയിലും സഞ്ചരിക്കുന്നു. ഇക്കാലയളവിൽ സൂര്യനും ഉത്രം, അത്തം എന്നീ ഞാറ്റുവേലകളിലൂടെ സഞ്ചരിക്കുന്നു. ഗോചരാൽ 2,4,6,8,10,11 എന്നീ ആറുരാശികളിൽ ബുധൻ ഗുണഫലങ്ങൾ നൽകും. മറ്റുള്ള ആറുരാശികളിൽ ദോഷകർത്താവ് ആയിരിക്കും. എന്നാൽ ബുധൻ കന്നിരാശിയിൽ ഏറ്റവും ബലശാലിയാകയാൽ ഗുണാനുഭവങ്ങൾക്ക് തന്നെയാവും മുൻതൂക്കം. അവയുടെ വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. ധനുക്കൂറിന് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം) ബുധൻ പത്താം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ വ്യക്തിജീവിതത്തിൽ സന്തോഷമുണ്ടാകും. ദിശാബോധത്തോടെ എന്തിനെയും നോക്കിക്കാണും. തൊഴിലന്വേഷകർക്ക് മത്സരങ്ങളിലും അഭിമുഖങ്ങളിലും തിളങ്ങാൻ കഴിയുന്നതാണ്. സ്വാശ്രയമായിട്ടുള്ള തൊഴിൽ രംഗം ഉണരുകയും വളർച്ച പ്രാപിക്കുകയും ചെയ്യുന്നതാണ്. ചെറുകിട - വൻകിട വ്യാപാരത്തിൽ നിന്നും ആദായം നേടുന്നതായിരിക്കും. എല്ലാ വിഭാഗത്തിലും ഉള്ള പ്രൊഫഷണലുകൾക്ക് മുന്നേറാൻ സാധിക്കും. അനുഭവപ്പെട്ടു കൊണ്ടിരുന്ന സാമ്പത്തിക സമ്മർദ്ദം നല്ലോണം അയയും. കുടുംബാംഗങ്ങളുടെ സർവ്വാത്മനാ ഉള്ള പരിഗണനയും പിന്തുണയും കൈവരും. രാഷ്ട്രീയ- സാമൂഹ്യ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ വാക്കുകൾ ജനങ്ങൾ ഉൾക്കൊള്ളുന്നതാണ്. സിമ്പോസിയം, ഗവേഷണം, സാഹിത്യം എന്നിവ ഊർജ്ജിതമാക്കും. മകരക്കൂറിന് (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ) ബുധൻ ഒമ്പതാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ തീർത്ഥയാത്രകൾക്ക് അവസരമുണ്ടാവും. പുതിയ കാര്യങ്ങൾ പഠിക്കാനായി എത്ര വേണമെങ്കിലും മുഷിയും. പിതാവിൻ്റെ സ്വത്ത് അനുഭവ അകാശമായി വരാം. തൊഴിലിൽ മേലധികാരികളാൽ പുതിയ ടാർജെറ്റ് നിശ്ചയിക്കപ്പെടും. അതുനേടുന്നതിൽ ക്ലേശങ്ങൾ ഉണ്ടാവാനിടയുണ്ട്. ജോലിമാറാൻ ശ്രമം തുടങ്ങിയേക്കും. അനുകൂല സ്ഥലംമാറ്റ ഉത്തരവ് വൈകാം. ബിസിനസ്സിൽ പുഷ്ടിയുണ്ടാകുന്നതാണ്. എന്നാൽ കണ്ടമാനം പണം മുതലിറക്കുന്നത് ഗുണം ചെയ്തേക്കില്ല. വരവ്- ചെലവുകളിൽ കൃത്യതയുണ്ടാവണം. പാരമ്പര്യ വീടിൻ്റെ പുനർനിർമ്മാണം അല്പം പുരോഗതിയിലാവും. കുടുംബ ക്ഷേത്രത്തിൻ്റെ നവീകരണത്തിന് മുൻകൈയെടുക്കും. ബന്ധുസംഗമം നടത്താൻ മുന്നോട്ടു വരുന്നതാണ്. ആരോഗ്യകാര്യങ്ങളിൽ കരുതൽ വേണം. കുംഭക്കൂറിന് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1,2,3 പാദങ്ങൾ) ബുധൻ അഷ്ടമരാശിയിൽ സഞ്ചരിക്കുന്നു. ശുക്രനും ബുധനുമാണ് എട്ടാമെടത്തിൽ സഞ്ചരിക്കുമ്പോൾ ഗുണം ചെയ്യുന്ന ഗ്രഹങ്ങൾ. കുഴപ്പത്തിൽ നടന്നിരുന്ന കാര്യങ്ങൾ നേരായ നിലയ്ക്കാവും. വിരോധികളുടെ പ്രവർത്തനങ്ങൾ ചെറുക്കാൻ കഴിയുന്നതാണ്. പൂർവ്വിക സ്വത്തുക്കളിലെ തർക്കങ്ങൾ പരിഹരിക്കാനാവും. നാണയം, സ്റ്റാമ്പ്, പഴയ പാത്രങ്ങൾ തുടങ്ങിയവയുടെ ശേഖരണത്തിൽ താല്പര്യം വർദ്ധിക്കും. രോഗഗ്രസ്തരെ പരിചരിക്കുവാൻ സ്വമനസ്സാലെ മുന്നോട്ടു വരുന്നതാണ്. നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാവുകയാൽ വീണ്ടും പുതുക്കി നിക്ഷേപിക്കുന്നതാണ്. തനിക്കെതിരെ ഉയർത്തപ്പെട്ട ആരോപണങ്ങൾ തെറ്റെന്ന് തെളിയിക്കും. ഉയർന്ന ലക്ഷ്യങ്ങൾ നേടാനായി കഠിനപ്രയത്നം നടത്തും. മീനക്കൂറിന് (പൂരുരുട്ടാതി നാലാം പാദം, ഉത്രട്ടാതി, രേവതി) ബുധൻ ഏഴാമെടത്തിൽ സഞ്ചരിക്കുകയാൽ കൂട്ടുകച്ചവടത്തിൻ്റെ നടത്തിപ്പിൽ പ്രശ്നങ്ങളുണ്ടാവും. അതിനെ നിസ്സാരമായി കരുതരുത്. പാർട്ണേഴ്സുമായി തർക്കങ്ങൾ ഉടലെടുക്കാം. അലച്ചിലും വഴിയാത്രയുമേറുന്നതാണ്. വിദേശയാത്ര അവസാന നിമിഷം മുടങ്ങുകയോ മാറ്റിവെക്കുകയോ ചെയ്യും. ധനപരമായി അല്പം ആശ്വാസം ഉണ്ടാവുന്നതാണ്. ജീവിത പങ്കാളിയുടെ ധനം കൈക്കൊള്ളും. പ്രണയികൾ തമ്മിൽ ആശയ ഭിന്നതകൾ രൂപപ്പെടാം. സമൂഹത്തെ വിമർശിക്കും. വ്യക്തികളെ ആക്ഷേപിക്കുന്നതിനും മടിക്കില്ല. ഉദ്യോഗസ്ഥർക്ക് സഹപ്രവർത്തകരുടെ കർത്തവ്യം ഏറ്റെടുക്കേണ്ടിവരും. ബുദ്ധിപരമായ വിനോദങ്ങളിൽ വിജയം നേടുന്നതാണ്. സുഹൃത്തുക്കൾക്ക് മാർഗനിർദ്ദേശം നൽകി അഭിനന്ദനത്തിന് പാത്രമാകും. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.