HOROSCOPE

Daily Horoscope October 08, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) അപ്രതീക്ഷിതമായി വലിയ ചില ചെലവുകളെ ഊർജത്തിന്റെ ഗ്രഹമായ ചൊവ്വ പ്രോത്സാഹിപ്പിക്കുന്നു. വളരെ സമൃദ്ധവും ലാഭകരവുമാണ് നിങ്ങളുടെ പൊതുവിലെ അവസ്ഥ. എന്നാൽ ശരിയായ അവസരങ്ങൾ തിരഞ്ഞെടുക്കുന്നതും തെറ്റായ ദിശയിലേക്കു പോകുന്നത് ഒഴിവാക്കുന്നതുമെല്ലാം നിങ്ങളുടെ കയ്യിലാണ്. ഇതെല്ലാം ചെറിയ കാര്യങ്ങളാണ്. ഇടവം രാശി (ഏപ്രിൽ 21 – മേയ് 21) നിങ്ങൾ അക്ഷമയോ അസഹിഷ്ണുതയോ ഉള്ള വ്യക്തിയല്ല, എന്നാൽ നിങ്ങളിൽ തന്നെ ഒരു യോദ്ധാവുണ്ട്. വാദങ്ങൾ നടത്തുന്നത് തെറ്റാണെന്ന് ഞാൻ കരുതുന്നില്ല, എന്നാൽ ഇപ്പോൾ ജാഗ്രത പാലിക്കാനാണു ഞാൻ നിർദേശിക്കുന്നത്, എന്നാൽ എടുത്തുചാടി ഓരോന്ന് പറയുന്നതിനാൽ, കാര്യങ്ങൾ വഷളായേക്കാം. ശാന്തരായിരിക്കുക, കാര്യങ്ങൾ നല്ല രീതിയിൽ കൊണ്ടുവരിക മിഥുനം രാശി (മേയ് 22 – ജൂൺ 21) രഹസ്യവും അപ്രതീക്ഷിതമായ നീരസങ്ങളുമാണ് നിങ്ങളുടെ ശത്രു. വളരെക്കാലമായി മറഞ്ഞിരിക്കുന്ന നിരാശകൾ പൊട്ടിത്തെറിക്കാനും, നിങ്ങളെ മറ്റൊരു വ്യക്തിയാക്കി മാറ്റാനും സാധ്യതയുണ്ട്. നിങ്ങളുടെ നീതിപൂർവമായ കോപം നിസ്വാർത്ഥ ലക്ഷ്യങ്ങളിലേക്ക് നയിക്കും, അതോടൊപ്പം പങ്കാളികൾക്കും എതിരാളികൾക്കും സംശയത്തിന്റെ ആനുകൂല്യം നൽകാൻ എപ്പോഴും ശ്രമിക്കുക. കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23) നിങ്ങളുടെ ചാർട്ടിലെ ശക്തമായ ഗ്രഹ വിന്യാസം സർഗാത്മക അഭിനിവേശത്തേയും സാമൂഹിക അഭിലാഷത്തേയും സൂചിപ്പിക്കുന്നു. നിങ്ങളുടെ വഴി തടയുന്നവരുടെ കാര്യം കഷ്ടമാണ്! അവർ വിചാരിച്ച വ്യകിതിയെ അല്ല നിങ്ങൾ എന്ന് അവർ മാനസിലാക്കും. സാമ്പത്തിക അപകടങ്ങൾ സൂക്ഷിക്കുക എന്നതാണ് നൽകാനുള്ള ഉപദേശം. ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23) പങ്കാളികളുടെയും പ്രിയപ്പെട്ടവരുടെയും കയ്യിലാണ് നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ. ജോലി സ്ഥലത്തെ അപ്രതീക്ഷിത സംഭവങ്ങൾ നിങ്ങളുടെ ആത്മവിശ്വാസത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് മനസിലാവുന്നത്. നിങ്ങളുടെ വ്യക്തിജീവിതത്തിലുണ്ടാകുന്ന അടിയൊഴുക്കുകളാണ് പ്രധാന പ്രതിസന്ധി, ആത്മസംതൃപ്തിയാണ് നിങ്ങളുടെ പ്രധാന ശത്രു. കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23) നിലവിലെ ഗ്രഹ സജ്ജീകരണം സൂചിപ്പിക്കുന്നത്, നിരവധി തെറ്റായ തുടക്കങ്ങൾക്ക് ശേഷം, ഒടുവിൽ നിങ്ങളുടെ വഴി നിങ്ങള്‍ തന്നെ കണ്ടെത്തും. നിങ്ങൾക്ക് വേണമെങ്കിൽ, പ്രൊഫഷണൽ, കുടുംബ സമ്മർദ്ദങ്ങൾ അവഗണിക്കാം. അല്ലെങ്കിൽ നിങ്ങൾ ഒരു മികച്ച സ്ഥാനത്ത് എത്തുന്നതുവരെ നിങ്ങൾക്ക് അവ മാറ്റിവയ്ക്കാം. തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23) നിങ്ങളുടെ ആകര്‍ഷകമായ ഗ്രഹങ്ങളുടെ ഭരണാധികാരിയായ ശുക്രൻ, ഇപ്പോൾ നിങ്ങളെ പ്രണയത്തില്‍ നിന്ന് വൈകാരികതയിലേക്ക് നയിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങളിൽ നിങ്ങളുടെ ദൃഢനിശ്ചയം കൂടുതല്‍ കഠിനമാക്കണം. ചര്‍ച്ചകള്‍ വൈകാനുള്ള സാധ്യതകള്‍ കാണുന്നു. വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22) വൈകാരികമായ ഒരു നിമിഷമാണിത്. പ്രണയം എല്ലാത്തരം വെല്ലുവിളികളേയും അതിജീവിച്ചതായി തോന്നുമെങ്കിലും അങ്ങനെയാവണമെന്നില്ല. വരാനിരിക്കുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളവ ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ധനു രാശി (നവംബർ 23 – ഡിസംബർ 22) ജോലി, യാത്ര, ബിസിനസ് എന്നിവയെല്ലാം ഈ ആഴ്ച നിങ്ങളുടെ രാശിയില്‍ ശക്തമായി കാണുന്നു. താത്പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുറവുണ്ടായേക്കാം. അതിനുള്ള കാരണം വ്യക്തിപരമായിരിക്കണമെന്നില്ല. എങ്ങനെയെങ്കിലും നിങ്ങളുടെ ഭൂതാകലം സൂക്ഷ്മമായി നിരീക്ഷിക്കുക. മകരം രാശി (ഡിസംബർ 23 – ജനുവരി 20) നിങ്ങളുടെ ജോലി ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സാമൂഹിക കാര്യങ്ങളിലും വ്യക്തിഗതി സംരഭങ്ങളിലും വഷളാകരുത്. ഒരു സാമ്പത്തിക കാര്യം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. കുടിശികയുള്ള പ്രശ്നങ്ങള്‍ വൈകാതെ പരിഹരിക്കാന്‍ നോക്കുക. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) നിങ്ങൾക്ക് വേണമെങ്കില്‍ സഹപ്രവർത്തകർക്ക് അന്ത്യശാസനം നൽകാം, എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ എല്ലാം പരിഹരിക്കപ്പെടുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം. ഒരു കുഴപ്പമുണ്ട്, പങ്കാളികൾക്ക് മുൻതൂക്കമുണ്ട്, അതിനാൽ വിവാദപരമായ പ്രവർത്തനങ്ങൾ വരുകയാണെങ്കിൽ, നിങ്ങൾ വീണ്ടും ചിന്തിക്കുന്നത് ബുദ്ധിയായിരിക്കാം. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) വാരത്തിന്റെ പകുതിയോടെ എത്തുകയാണ്, നക്ഷത്രങ്ങളുടെ പിന്തുണ മീനരാശിക്കാര്‍ക്കുണ്ട്. ലോകം മുഴുവൻ നിങ്ങളുടെയും നിങ്ങളുടെ കഠിനാധ്വാനവും സർഗ്ഗാത്മകവുമായ കഴിവുകൾക്ക് പിന്തുണ നല്‍കുന്നു. എന്നിരുന്നാലും, ധാരാളം ആളുകൾക്ക്, കൂടുതൽ ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടാകാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.