HOROSCOPE

Daily Horoscope October 16, 2024: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

Follow Us നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20) നിങ്ങളുടെ കരിയറിനും സാമ്പത്തികമായ കാര്യങ്ങൾക്കും ഉത്തരവാദികളായ ഗ്രഹങ്ങൾ തമ്മിൽ വെല്ലുവിളി നിറഞ്ഞ ഒരു ബന്ധം ഇപ്പോൾ ഉണ്ട്. ഇത് അർത്ഥമാക്കുന്നത്, വർധിച്ച വരുമാനവും ചില സുപ്രധാ നേട്ടങ്ങളും ഉണ്ടാകാമെന്നാണ്. നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സാമൂഹിക ഇടപെടൽ ഇതിന് ആവശ്യമാണെന്ന് നിങ്ങൾ കണ്ടെത്തിയേക്കാം. ഇടവം രാശി (ഏപ്രിൽ 21 - മെയ് 21) ജോലിസ്ഥലത്ത് ആളുകൾക്ക് അവരുടെ അഭിപ്രായങ്ങളെക്കുറിച്ച് അനിശ്ചിതത്വവും അവരുടെ പദ്ധതികളെക്കുറിച്ച് അവ്യക്തതയും ഉള്ളപ്പോൾ പലതും അരോചകമായി തോന്നും. വളരെ കുറച്ച് സമയത്തിനുള്ളിൽ അത്തരം ദിശാ നഷ്ടം നിങ്ങളെയും ബാധിക്കാൻ സാധ്യതയുണ്ട്. ഒരേ സമയത്തും തികച്ചും വിരുദ്ധമായ നടപടി ക്രമങ്ങൾ പിന്തുടരുന്നതു പോലും ഉണ്ടായേക്കാം. മിഥുനം രാശി (മെയ് 22 - ജൂൺ 21) നിങ്ങളുടെ എല്ലാ പദ്ധതികളും ഉദ്ദേശ്യങ്ങളും കൃത്യമായ പ്രായോഗിക അടിത്തറയിൽ സ്ഥാപിക്കാൻ നിങ്ങൾ നടപടികൾ കൈക്കൊള്ളുകയാണം. എങ്കിൽ മാത്രമേ നിങ്ങളുടെ പ്രിയപ്പെട്ട ഗ്രഹങ്ങൾ ഉറപ്പുനൽകുന്ന വശങ്ങളുടെ ഒരു പരമ്പര ഫലപ്രദമാകൂ. നിങ്ങൾ നിർമ്മിച്ചത് എന്താണെന്ന് വെളിപ്പെടുത്താൻ നിങ്ങളെ പലരും പ്രലോഭിപ്പിച്ചേക്കാം. കർക്കടകം രാശി (ജൂൺ 22 - ജൂലൈ 23) വിശാലവും ശുഭാപ്തിവിശ്വാസവുമുള്ളതുമായ വ്യാഴത്തോടുള്ള ശ്രദ്ധേയമായ ബന്ധത്തിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കാം. ഉദാരമായ ആംഗ്യങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾക്ക് ഗുണം ചെയ്യും. ഇപ്പോൾ നിങ്ങൾക്ക് സ്വയം ചെയ്യാൻ കഴിയുന്ന ഒരു കാര്യം പഴയതും പരിചിതവുമായ പ്രശ്നങ്ങൾക്ക് അസാധാരണമായ പരിഹാരം കണ്ടെത്തുക എന്നതാണ്. ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23) നിങ്ങൾക്ക് നല്ലത് എന്താണെന്നതിനെ അടിസ്ഥാനമാക്കി നിങ്ങളുടെ കാര്യങ്ങൾ തിരഞ്ഞെടുക്കാം. യഥാർത്ഥത്തിൽ ഗണ്യമായ മെച്ചപ്പെടുത്തലുകൾ വരുത്തുന്നതിനുപകരം ചില ലഘുവായ മാറ്റങ്ങളിലൂടെ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താം. പലപ്പോഴും അയൽക്കാരുമായി അടുക്കുന്നതിനുള്ള അവസരം നിങ്ങൾ പാഴാക്കുന്നതായി തോന്നുന്നു. നിങ്ങൾ വളരെക്കാലമായി അവഗണിച്ച ആവശ്യങ്ങൾ നിങ്ങൾക്കുണ്ടെന്ന് നിങ്ങൾ ഇപ്പോൾ മനസ്സിലാക്കിയേക്കാം. കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23) ജീവിതം പലപ്പോഴും വളരെ ഗൗരവമേറിയതും എന്നാൽ ശാന്തവുമാണ്. നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ പെട്ടെന്നുള്ള പ്രേരണകൾ പിന്തുടരാൻ നിങ്ങൾക്ക് അവസരമുണ്ട്. എത്ര പരിഹാസ്യമായാലും നിങ്ങൾ നിങ്ങളുടെ ലക്ഷ്യങ്ങൾ ഉപേക്ഷിക്കരുത്. സമൂഹത്തിൽ ഇപ്പോൾ ഉയരുന്ന പ്രശ്നങ്ങൾ നിങ്ങൾ അറിയുകയും അത് മനസിലാക്കുകയും വേണം. തുലാം രാശി (സെപ്റ്റംബർ 24 - ഒക്ടോബർ 23) നാള്‍ ഏത് തന്നെയായാലും ഈ രാശിയില്‍ ഉള്‍പ്പെടുന്നവര്‍ ഞെട്ടല്‍ നല്‍കുന്ന സംഭവങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഏത് തരത്തിലുള്ള വിമർശനങ്ങളെയും നേരിടാനുള്ള നിങ്ങളുടെ കഴിവാണ് നിങ്ങളുടെ ട്രംപ് കാർഡ്. നിങ്ങൾ അൽപ്പം അസ്വസ്ഥനായിരിക്കാം പക്ഷേ ശരിക്കും അതെല്ലാം എളുപ്പം മറികടക്കാം. വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22) നിങ്ങൾക്ക് പ്രധാനം മനസ്സമാധാനമാണ്, എന്നിട്ടും അത്തരമൊരു സന്തോഷകരമായ അവസ്ഥ കൈവരിക്കുന്നതിന്, കഴിഞ്ഞ കുറച്ച് മാസങ്ങളായി കെട്ടിപ്പടുക്കുന്ന വ്യക്തിപരമായ നിരാശകൾ നിങ്ങൾ കൈകാര്യം ചെയ്യണം. ഇപ്പോൾ പ്രസക്തമായ വിവരങ്ങൾ സൂക്ഷിച്ച് വയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ് എന്നതാണ് പ്രശ്നം. ധനു രാശി (നവംബർ 23 - ഡിസംബർ 22) ബുധനും ശുക്രനും ഈ നിമിഷത്തിൽ നിങ്ങളുടെ സാമൂഹിക ബന്ധങ്ങളെ സൂചിപ്പിക്കുന്ന രണ്ട് ഗ്രഹങ്ങളാണ്. നിങ്ങളുടെ ജാതകത്തിന്റെ നിഗൂഢവും സർഗ്ഗാത്മകവുമായ വിഭാഗങ്ങളിലാണ് അവ ഉള്ളത് എന്ന വസ്തുത സൂചിപ്പിക്കുന്നതെന്താല്‍, ഒന്നും തോന്നുന്നത് പോലെയല്ല എന്നാണ്. രണ്ടാഴ്ചത്തേക്ക് ഉത്തരങ്ങൾ ലഭ്യമായേക്കില്ല. മകരം രാശി (ഡിസംബർ 23 – ജനുവരി 20) നിങ്ങളുടെ പല പ്രധാന അഭിലാഷങ്ങളെയും സംബന്ധിച്ചിടത്തോളം, ഇത് നിങ്ങളുടെ ജീവിതത്തിന്റെ ഒരു തീരുമാനമെടുക്കനുള്ള കാലഘട്ടമാണെന്ന് പറയുന്നത് വളരെ നിസ്സാരമാണ്. നിങ്ങൾ എല്ലാ നിശ്ചയദാർഢ്യത്തോടെയും മുന്നോട്ട് പോകുക - ആഴ്ചാവസാനം വിജയത്തിലേക്ക് നിങ്ങളുടെ കാഴ്ചപ്പാടുകൾ സജ്ജമാക്കുക. കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19) നിങ്ങളുടെ വ്യക്തിപരവും വൈകാരികവും കാൽപനികവുമായ പ്രവണതകൾ സജീവമായി കാണപ്പെടുന്നു. എന്നാൽ നിങ്ങൾ ഇപ്പോൾ ചെയ്യേണ്ട അവസാന കാര്യം, നിങ്ങളുടെ കരിയറിൽ മുന്നേറണമെങ്കിൽ കഠിനാധ്വാനത്തിന്റേതായ സുപ്രധാന ആവശ്യകതയെ അവഗണിക്കുക എന്നതാണ്. നിങ്ങൾ ഒരു വലിയ മുന്നേറ്റത്തിന്റെ വക്കിലാണ് എങ്കിൽ, അവസാനമായി ഒരു കുതിച്ചുചാട്ടം ആവശ്യമായി വന്നേക്കാം. മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20) നിങ്ങളുടെ ദീർഘദൂര ലക്ഷ്യങ്ങളെ സംബന്ധിച്ചിടത്തോളം മികച്ച സാധ്യതകൾ നൽകുന്ന ഒരു ക്രമീകരണം ഗ്രഹങ്ങൾ ഏറ്റെടുക്കുന്നത് ഇതാദ്യമായല്ല. കഴിയുന്നത്ര മുൻകൂട്ടി ആസൂത്രണം ചെയ്യാൻ ശ്രമിക്കുക. ഭാവിയെക്കുറിച്ചുള്ള മഹത്തായ, വിസ്‌മയാവഹമായ വീക്ഷണവുമായി വിശദാംശങ്ങളുടെ ഗ്രാഹ്യത്തെ സംയോജിപ്പിക്കാനുള്ള നിങ്ങളുടെ കഴിവിനെ ആശ്രയിച്ചിരിക്കും എല്ലാം. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.