HOROSCOPE

വാരഫലം, മൂലം മുതൽ രേവതി വരെ; Weekly Horoscope, July 28- August 3

Follow Us Weekly Horoscope: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? ആദിത്യൻ കർക്കടകം രാശിയിൽ പൂയം- ആയില്യം ഞാറ്റുവേലകളിൽ സഞ്ചരിക്കുന്നു. ചന്ദ്രൻ കറുത്ത പക്ഷത്തിലാണ്. ആഗസ്റ്റ് 3 ന് ശനിയാഴ്ച കറുത്തവാവ് (കർക്കടക വാവ്) ഭവിക്കുന്നു. അശ്വതി മുതൽ പുണർതം വരെയുള്ള നക്ഷത്രങ്ങളിലായാണ് ചന്ദ്രൻ സഞ്ചരിക്കുന്നത്. ചൊവ്വയും വ്യാഴവും ഇടവം രാശിയിൽ രോഹിണി നക്ഷത്രത്തിലാണ്. ബുധൻ ചിങ്ങം രാശിയിൽ മകം നക്ഷത്രത്തിലുണ്ട്. ശുക്രൻ ജൂലായ് 31 ന് ചിങ്ങം രാശിയിലേക്ക് സംക്രമിക്കുന്നു. ശനി കുംഭം രാശിയിൽ പൂരൂരുട്ടാതിയിൽ വക്രഗതിയിലാണ്. രാഹു മീനത്തിൽ ഉത്രട്ടാതി നാളിലും കേതു കന്നിയിൽ അത്തം നാളിലും തുടരുന്നു. ഈ ആഴ്ചയിലെ അഷ്ടമരാശി നോക്കാം. ഞായറും തിങ്കൾ വൈകുന്നേരം വരെയും കന്നിക്കൂറുകാർക്കാണ് അഷ്ടമരാശിക്കൂറ് വരുന്നത്. തുടർന്ന് ബുധനാഴ് രാത്രി വരെ തുലാക്കൂറുകാർക്കും അതിനുമേൽ വെള്ളി അർദ്ധരാത്രി വരെ വൃശ്ചികക്കൂറുകാർക്കുമാണ് അഷ്ടമരാശിക്കൂറ്. ശനിയാഴ്ച തുടങ്ങി അടുത്ത ആഴ്ചയുടെ തുടക്കത്തിലും ധനുക്കൂറുകാരുടെ അഷ്ടമരാശി തുടരുന്നു. ഈ ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ മൂലം മുതൽ രേവതി വരെയുള്ള 9 നാളുകാരുടെ വാരഫലം പരിശോധിക്കാം. മൂലം പുതിയ ആവിഷ്കരണശൈലിക്ക് തുടക്കം കുറിക്കും. ഭാവനാവിലാസം സഹൃദയപ്രശംസ നേടും. വിപണിയിലെ മത്സരങ്ങളിൽ വിജയം വരിക്കുന്നതാണ്. ഔദ്യോഗിക കൃത്യങ്ങളിൽ വിദഗ്ദ്ധ പരിശീലനം സിദ്ധിക്കും. ചില അനുബന്ധ വ്യവസായങ്ങളിൽ ലാഭ ശതമാനവ്യവസ്ഥകൾ അനുസരിച്ചുള്ള മുതൽമുടക്കിന് മുതിരും. മോഹവിലയ്ക്ക് ഭൂമി വിൽക്കാൻ ഉടമ്പടിയാകും. കുടുംബാംന്തരീക്ഷം സ്വസ്ഥതയുള്ളതാവും. ജീവിത പങ്കാളിയുടെ പിന്തുണ ലഭിക്കും. പ്രണയികൾക്ക് തടസ്സങ്ങളെ അതിജീവിക്കാനാവും. യാത്രകൾ കൊണ്ട് പ്രയോജനം സിദ്ധിക്കുന്നതാണ്. പൂരാടം ആഴ്ചയുടെ തുടക്കത്തിൽ തൊഴിൽ സമ്മർദ്ദങ്ങളുണ്ടാവാം. ആശയക്കുഴപ്പം തുടരപ്പെടും. സഹായാഭ്യർത്ഥനകൾ ചെവിക്കൊള്ളപ്പെടാൻ സാധ്യത കുറവാണ്. മുതൽമുടക്കുകൾക്ക് ഗ്രഹാനുകൂല്യം ഇല്ല. തൊഴിൽ തേടുന്നവർക്ക് ദിവസ വേതനം, കരാർ പണികൾ ഇവ ലഭിച്ചേക്കാം. സർക്കാർ ആനുകൂല്യങ്ങൾ / ലഭിക്കേണ്ട രേഖകൾ വൈകാനിടയുണ്ട്. ദാമ്പത്യത്തിൽ സമാധാനമുണ്ടാകും. ജീവിത പങ്കാളിക്ക് രോഗമുക്തി ഭവിക്കാം. അതിഥികൾ പാചകനൈപുണിയെ പ്രശംസിക്കും. സകുടുംബ യാത്രകൾ സന്തോഷമുണ്ടാക്കും. സഹോദരർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. ഉത്രാടം കർമ്മമേഖലയിൽ ഉത്സാഹം കുറയാം. ഉറ്റവരായി കരുതിയവരുടെ കുറ്റപ്പെടുത്തലുകൾ വിഷമിപ്പിക്കാനിടയുണ്ട്. ആത്മശക്തിയെ ആർക്കും തളർത്താനാവില്ലെന്ന് അറിയുക. പ്രയത്നത്തിന് ഫലം കിട്ടുന്ന വാരമാണ് എന്നറിഞ്ഞ് ഉത്സാഹിക്കേണ്ടതുണ്ട്. ന്യായമായ ആവശ്യങ്ങൾ നിറവേറപ്പെടുന്നതാണ്. വരവു- ചെലവുകൾ എഴുതി സൂക്ഷിക്കുക. സുതാര്യത നല്ലതാണെങ്കിലും എല്ലാം എല്ലാവരോടും പറയണമെന്നില്ല. സ്വർണ്ണപ്പണയത്തിൻ്റെ വായ്പാ തിരിച്ചടവ് സാധ്യമാകുന്നതാണ്. സജ്ജനങ്ങളുടെ ഉപദേശം വഴികാട്ടും. അറിയാത്ത ബിസിനസ്സുകളിൽ പങ്കാളിത്തം വേണ്ടെന്ന് വെക്കുകയാവും ഉചിതം. തിരുവോണം മേലധികാരികളുടെ അനിഷ്ടങ്ങൾ മാറുന്നവിധം പ്രവർത്തിക്കും. പുതിയ കാര്യങ്ങൾ ഉൾക്കൊള്ളും. അർഹമായ കുടുംബസ്വത്ത് ലഭിക്കാൻ നിയമജ്ഞരുടെ സഹായം തേടുന്നതാണ്. തറവാട്ടിലെ മുതിർന്നവർക്ക് വിദഗ്ദ്ധചികിൽസ ലഭ്യമാക്കും. സുഹൃത്തുക്കളുടെ തർക്കത്തിൽ പക്ഷം പിടിക്കാതിരിക്കുക ഉചിതമാവും. ദമ്പതികൾക്ക് വിട്ടുവീഴ്ചാമനോഭാവം വേണ്ടിവരും. സംയുക്ത സംരംഭങ്ങളോട് താത്പര്യം കുറയുന്നതാണ്. വാരാന്ത്യം കൂടുതൽ മികച്ചതായി അനുഭവപ്പെടും. അവിട്ടം നക്ഷത്രനാഥനായ വ്യാഴത്തിന് കുജയോഗം ഭവിക്കുകയാൽ മാനസികമായ ഉണർവുണ്ടാകും. ലക്ഷ്യബോധത്തോടെ പ്രവൃത്തിയിൽ മുഴുകാൻ കഴിയുന്നതാണ്. അന്യദേശത്തുള്ളവർക്ക് നാട്ടിലേക്കുള്ള അവധി അപേക്ഷ അനുമതിക്കപ്പെടും. ആശയക്കുഴപ്പങ്ങൾ സുഹൃത്തുക്കളുടെ വാക്കുകളാൽ ഇല്ലാതാകുന്നതാണ്. ബന്ധുവിന് സാമ്പത്തിക സഹായം ചെയ്യുന്നതാണ്. മകൻ്റെ പഠനം / ജോലി സംബന്ധിച്ച് ആശങ്കയുണ്ടാവും. ദുഷ്പ്രചരണങ്ങളെ നിരാകരിക്കും. ശരീര സൗഖത്തിന് ആയുർവേദ ചികിത്സ സ്വീകരിച്ചേക്കും. സാമ്പത്തിക ഭദ്രതയുണ്ടാവും. ചതയം അപ്രതീക്ഷിത പിന്തുണകൾ ആത്മവിശ്വാസം വളർത്തുന്നതാണ്. പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്നതാണ്. നീതിബോധം പ്രശംസിക്കപ്പെടാം. ബന്ധുഭവനം സന്ദർശിക്കാനും ആതിഥ്യം അനുഭവിക്കാനും അവസരമുണ്ടാകും. സാമ്പത്തിക നിക്ഷേപങ്ങൾക്ക് ഉചിതമായ കാലമാണ്. കരാർ ജോലികളും കമ്മീഷൻ ഏർപ്പാടുകളും ലാഭകരമായേക്കും. മക്കളുടെ വിദ്യാഭ്യാസച്ചെലവുകൾക്ക് വായ്പകളെ ആശ്രയിക്കുന്നതാണ്. പ്രമേഹരോഗികൾക്കും കഫരോഗികൾക്കും കൂടുതൽ കരുതൽ വേണ്ടതായുണ്ട്. പൂരൂരുട്ടാതി ശാസ്ത്രീയവും പ്രായോഗികവുമായ വീക്ഷണവും പ്രവർത്തനരീതിയും ഫലം കാണും. ഉദ്യോഗത്തിൽ പ്രതീക്ഷിച്ച സ്ഥാനക്കയറ്റം വൈകാം. എന്നാൽ സ്വതന്ത്രമായി തീരുമാനങ്ങൾ കൈക്കൊള്ളാൻ അവസരം ലഭിക്കും. നഷ്ടസാധ്യത വിലയിരുത്തി ചില കരാറുകളിൽ നിന്നും പിൻവാങ്ങും. സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന ആശയഗതികൾക്ക് പിന്തുണക്കാരേറും. ഭാര്യാഭർത്തൃബന്ധം സുഗമമാകുന്നതാണ്. മകളുടെ ഉപരിപഠനത്തിലെ ആശങ്ക അകലും. വാഹനത്തിൻ്റെ വായ്പ അടഞ്ഞുതീരുന്നത് ആശ്വാസമേകും. ആരോഗ്യം തൃപ്തികരമാവും. ഉത്രട്ടാതി മനസ്സ് ചിലപ്പോൾ ഉണർവ്വ് കാട്ടണമെന്നില്ല. അന്യദിക്കിൽ കഴിയുന്ന മകളിൽ നിന്നുള്ള ശുഭവാർത്ത ആശ്വാസമേകും. തീരുമാനങ്ങൾക്ക് പ്രതീക്ഷിച്ച വേഗം ഉണ്ടാവാത്തതിനാൽ സമ്മർദ്ദം ഭവിച്ചേക്കാം. മറ്റുള്ളവർ എന്തുകരുതും എന്നത് പിറകോട്ടു വലിക്കുന്ന ആലോചനയായേക്കാം. പഴയ കാര്യങ്ങൾ ഓർമ്മയിൽ കൂടുതലായി ഉണ്ടാവുന്നതാണ്. കാര്യാലോചനകളിൽ ആദർശം പറയുന്നത് പരിഹസിക്കപ്പെടും. സഹോദരരുടെ സഹായം പ്രതീക്ഷിക്കാനാവും. ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കുന്നതാണ്. വസ്തുവിൽക്കുന്നതിന് സാഹചര്യം ഇണങ്ങി വന്നേക്കും. രേവതി വിൽക്കാതെ കിടന്നിരുന്ന ഭൂമി വിൽക്കപ്പെടുന്നതാണ്. തന്മൂലം മാനസിക സ്വസ്ഥതയുണ്ടാവും. ബിസിനസ്സുകാർക്ക് കച്ചവടം വ്യാപിപ്പിക്കാൻ അവസരം വന്നെത്തും. പുതിയ ശാഖ തുറക്കുന്ന കാര്യം ആലോചിച്ചേക്കും. കലാകാരന്മാർക്ക് പ്രതീക്ഷിച്ച അവസരം വന്നു ചേർന്നേക്കില്ല. കാത്തിരിപ്പ് തുടരേണ്ടതായി വരുന്നതാണ്. ധർമ്മപ്രവൃത്തികൾക്ക് മുൻകൈയെടുക്കും. വീട്ടിലെ സൗകര്യം പ്രയോജനപ്പെടുത്തി ചെറുസംരംഭങ്ങൾ തുടങ്ങാൻ ശ്രമിക്കുന്നതാണ്. കുടുംബബന്ധം ദൃഢമാകാൻ ആവോളം പരിശ്രമിക്കും. പുതിയ ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങുന്നതാണ്. Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS . None

About Us

Get our latest news in multiple languages with just one click. We are using highly optimized algorithms to bring you hoax-free news from various sources in India.